കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടൻ ജിത്തു വേണുഗോപാൽ. സീത കല്യാണം എന്ന പരമ്പരയിലൂടെയാണ് ആരാധകർക്കിടയിൽ കൂടുതൽ ശ്രദ്ധേയനായി താരം മാറിയത്. നിലവിൽ മൗലരാഗം എന്ന ഏഷ്യാനെറ്റ് പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. അല്പം നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമായാണ് എത്തിയതെങ്കിലും നടന് വലിയ സ്വീകാര്യതയാണ് ഇപ്പോഴും പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. മൗനരാഗം എന്ന പരമ്പരയിൽ മനോഹർ എന്ന കഥാപാത്രത്തെയാണ് ജിത്തു ഇപ്പോൾ അവതരിപ്പിക്കുന്നത്. പരമ്പരയിൽ കല്യാണ തട്ടിപ്പ് വീരനായ ജിത്തുവിന്റെ കഥാപാത്രം വിവാഹം കഴിച്ചതിന് പിന്നാലെയായിരുന്നു യഥാർത്ഥ വിവാഹവും.
മിനി സ്ക്രീനിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത ഗംഭീര വിവാഹമായിരുന്നു ഇത്. ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ജിത്തുവിന്റെ വിവാഹം. ഇൻസ്റ്റഗ്രാമിലൂടെയാണ് ജിത്തു തന്റെ വിവാഹ കാര്യം അറിയിച്ചുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നത്. വിവാഹ ശേഷം അഭിമുഖങ്ങളിലും മറ്റും ജിത്തു കാവേരിയുമായി എത്തിയിരുന്നു. ഇപ്പോൾ ഇതാ സ്റ്റാർ മാജിക്കിന്റെ വേദിയിലും തന്റെ പ്രിയതമയുമായി എത്തിയിരിക്കുകയാണ് താരം. ആദ്യമായി മിനിസ്ക്രീമിലേക്ക് വന്ന കാവേരി തനിക്ക് ജിത്തു ഇങ്ങോട്ട് വരുന്നതിനുമുമ്പ് പ്രത്യേക കോച്ചിംഗ് ഒന്നും തന്നിട്ടില്ലെന്നും ഈ പരിപാടി ഞാൻ കാണാറുള്ളതാണ് എന്നും കാവേരി പറഞ്ഞു.
രണ്ടുപേരും വിവാഹ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒക്കെ സംസാരിച്ചിരുന്നു. തങ്ങൾ ഇടയ്ക്കിടയ്ക്ക് തല്ലു കൂടാറുണ്ട് എന്നാണ് കാവേരി പറഞ്ഞത്. കാവേരിയെ സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനു കുറച്ച് സ്ട്രഗിൾ ഒക്കെ ഉണ്ടായിരുന്നുവെന്നും ജിത്തു ഷോയിൽ മനസ്സ് തുറന്നു. തങ്ങളുടെ ഹണിമൂൺ പ്ലാനിനെ കുറിച്ചും ഇവർ സംസാരിച്ചിരുന്നു. തൃശ്ശൂർ വച്ചാണ് ആദ്യം ഞങ്ങൾ കാണുന്നത്. പക്ഷേ തനിക്ക് ജിത്തു നടന്നാണെന്ന് അറിയില്ലായിരുന്നു.
ജിത്തു ആണ് തന്നെ ആദ്യം പ്രൊപ്പോസ് ചെയ്തത്. ആ സമയത്ത് പഠനം പൂർത്തിയാക്കാനായി ഒന്നരവർഷത്തെ സമയം ചോദിച്ചിരുന്നു. അതിനുശേഷം ആണ് വിവാഹം നടന്നത് എന്നും കാവേരി പറഞ്ഞു. കൂടാതെ വേദിയിൽ ജിത്തു കാവേരിക്ക് വേണ്ടി പാട്ടുംപാടി. കാവേരിയോട് പാട്ടുപാടാൻ പറഞ്ഞപ്പോൾ പാട്ടല്ല ഡാൻസ് ആണ് തൻറെ ഐറ്റം എന്നായിരുന്നു കാവേരിയുടെ മറുപടി. ഇവരുടെ എപ്പിസോഡ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.