ടെലിവിഷൻ സിനിമ മേഖലയിൽ മലയാളികൾക്ക് ചില പ്രിയപ്പെട്ട താര കുടുംബങ്ങളുണ്ട്. അവയിൽ ഒരു കുടുംബമാണ് സിനിമ സീരിയൽ താരമായ താരകല്യാണിൻറെത്.ഇടയ്ക്കിടെ താരകല്യാണിൻറെ മകൾ സൗഭാഗ്യ തങ്ങളുടെ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.അമ്മയുടെ ശിഷ്യന് കൂടിയായ അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചത്.ഈയ്യടുത്താണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്.കുഞ്ഞിന്റെയും അർജുൻറെയും വിശേഷങ്ങളും ഇടയ്ക്കിടെ സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്.
ടെലിവിഷൻ രംഗത്ത് നിരവധി ആരാധകരുള്ള കുടുംബമാണ് താര കല്യാണിൻറെത്.താരയുടെ അമ്മ സുബ്ബലക്ഷ്മി ടെലിവിഷൻ സിനിമ രംഗത്തെ സീനിയർ അഭിനേത്രിയാണ്.കൂടാതെ സൗഭാഗ്യയും അർജുനും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ സൗഭാഗ്യ തൻറെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.’തന്റെ മകളെ തോളിലുള്ള ക്യാരിബാഗിൽ ആക്കി വീട്ടുജോലികൾ ചെയ്യുന്ന സൗഭാഗ്യയെയാണ് വീഡിയോയിൽ കാണാനാവുക.മകളെ സുരക്ഷിതമായി നോക്കാൻ ഇതിലും പറ്റിയ സ്ഥലം ഏതെന്നാണ് സൗഭാഗ്യ ചോദിക്കുന്നത്.
ഇപ്പോൾ മകളെ ഇങ്ങനെയാണ് കൊണ്ടുനടക്കുന്നത്.ഇതാകുമ്പോൾ പാചക ജോലികളും പാത്രം ജോലികളും എല്ലാം ചെയ്യാനാകും.ഇതിനുപകരമായി നിങ്ങൾ അനുഭവിക്കേണ്ടിവരുന്നത് നടുവേദന മാത്രമാണ്.പക്ഷേ നടുവ് കഴച്ച് ഒടിയുമെങ്കിലും കുഞ്ഞിന് ഇതിലും സുരക്ഷിതമായ മറ്റേത് സ്ഥലമാണ് ഉള്ളത്’.റൂമിൽ കിടത്തിയാലും കുറച്ചു കഴിയുമ്പോൾ എഴുന്നേറ്റ് കരയും.അവളുടെ കരച്ചിൽ കേട്ടുകൊണ്ട് എനിക്ക് ജോലികൾ ചെയ്യാനാവില്ല.കുറച്ച് അസൗകര്യം വന്നാലും അമ്മയുടെ നെഞ്ചിലാണല്ലോ എന്ന സമാധാനം തനിക്കുണ്ടെന്നും സൗഭാഗ്യ പറയുന്നു.
പലരും വീഡിയോയ്ക്ക് താഴെ പലരീതിയിലുള്ള കമന്റുകളുമായി എത്തുന്നുണ്ട്.ചില അമ്മമാർക്ക് ഈ ക്യാരിബാഗ് എവിടുന്നാണ് വാങ്ങിച്ചത് എന്ന് ആണ് അറിയേണ്ടത്,ഒരെസമയം എല്ലാ ജോലികളും ചെയ്യാം,ഒപ്പം കുട്ടിയെയും നോക്കാം അടിപൊളി. ഇത്തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.സുദർശന എന്നാണ് അർജുൻറെയും സൗഭാഗ്യയുടെയും കുഞ്ഞിൻറെ പേര്.കുഞ്ഞിൻറെ വിശേഷങ്ങൾ ഇരുവരും യൂട്യൂബ് ചാനലിലൂടെയും പങ്കുവെക്കാറുണ്ട്.സൗഭാഗ്യയുടെയും അർജുൻറെയും ഇടയ്ക്കിടെ പുറത്തുവരുന്ന അഭിമുഖങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.