വെറുതെയല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെ സിനിമ ടെലിവിഷൻ രംഗത്ത് കടന്നുവന്ന മഞ്ജു സുനിച്ചൻ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി. വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ തന്നെ മഞ്ജു പരിചയപ്പെട്ട തന്റെ പ്രിയപ്പെട്ട സുഹൃത്താണ് സിമി സാബു. റിയാലിറ്റി ഷോ കഴിഞ്ഞ് പെട്ടെന്നായിരുന്നു മഞ്ജുവിന്റെ വളർച്ച. നിരവധി സിനിമകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ ഒപ്പം ബിഗ് ബോസ് എന്ന സ്വപ്നതുല്യമായ അവസരവും.
ബിഗ് ബോസിൽ പോയ മഞ്ജുവിനെ നെഗറ്റീവുകൾ ആണ് തേടിയെത്തിയത്. മഞ്ജുവിന്റെ വളർച്ചയിലും തളർച്ചയിലും എല്ലാം കട്ടക്ക് കൂടെയുണ്ടായിരുന്ന ആളാണ് സുഹൃത്ത് സിമി. ബിഗ് ബോസിൽ മഞ്ജു വലിയ വിമർശനങ്ങൾ നേരിട്ടപ്പോൾ അവർക്ക് വേണ്ടി മുന്നിൽ നിന്ന് സംസാരിച്ചത് സിമി ആയിരുന്നു. പിന്നീട് ഇവർ ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനൽ തുടങ്ങി. യാത്രകളും വിശേഷങ്ങളും ഒക്കെയാണ് ചാനലിലൂടെ കൂട്ടുകാരികൾ പങ്കിട്ടത്. കഴിഞ്ഞദിവസം സിമിയും മഞ്ജുവും പങ്കുവച്ച വീഡിയോ വലിയ രീതിയിൽ വൈറലാവുകയാണ്.
സാധാരണ കൂട്ടുകാർ പങ്കിടുന്ന പോലൊരു സൗഹൃദ വീഡിയോ ആണെങ്കിലും ആ വീഡിയോയെ പോപ്പുലർ ആക്കിയത് അതിന്റെ കമന്റ് സെക്ഷൻ ആയിരുന്നു. രണ്ടുപേരും കെട്ടിപ്പിടിച്ച് കിടന്ന് എന്താ പരിപാടി? നിങ്ങൾ ലെസ്ബിയൻസ് ആണോ? ഭർത്താവായ സുനിച്ചനെ കളഞ്ഞ് ഇവളെ കിട്ടിയോ? നിങ്ങളെ പണ്ടേ എനിക്ക് ഡൗട്ട് ഉണ്ടായിരുന്നു, എന്നാ കല്യാണം തുടങ്ങി നീളുന്നു പ്രബുദ്ധ മലയാളികളുടെ സംശയങ്ങൾ.
പരിധിവിട്ടപ്പോൾ പ്രതികരണവുമായി സിമിയും മഞ്ജുവും എത്തി. ഞങ്ങളെ അറിയാവുന്നവർക്കറിയാം ഞങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്ന്. മഞ്ഞപ്പിത്തം ഉള്ളവർക്ക് എല്ലാം മഞ്ഞയായി കാണും ഞങ്ങളുടെ കുഴപ്പമല്ല അത് എന്നാണ് അവർ ശക്തമായ രീതിയിൽ മറുപടി നൽകിയത്.