1999കളിൽ കേരളത്തിലെ ക്യാമ്പസുകളിൽ ഇളക്കിമറിച്ച ഒരു ചിത്രം തന്നെയായിരുന്നു നിറം. കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ച് അഭിനയിച്ച ഒരു ക്യാമ്പസ് ചിത്രം. അതുകൊണ്ടുതന്നെ ഇതിന് ആരാധകരും ഒരുപാടായിരുന്നു. ഈ ചിത്രത്തിൽ ആളുകളെ ഞെട്ടിച്ച അല്ലെങ്കിൽ ഇന്നും ആളുകൾക്ക് ഹരമായി നിൽക്കുന്ന ഒരു പാട്ടു ഉണ്ടായിരുന്നു ‘പ്രായം തമ്മിൽ മോഹം നൽകി’ എന്നുള്ള പാട്ട്. അന്നത്തെ കാലത്ത് ഇന്നും ചെറുപ്പക്കാർക്കിടയിൽ ഹരമായി മാറിയ ഈ ഗാനത്തിലൂടെയാണ് ബോബൻ ആലിമൂടൻ എന്ന നടൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. അന്ന് ഈ പാട്ട് പാടിയ ഗായകനും അതുപോലെതന്നെ ബോബനും പിന്നീട് പ്രശസ്തരായി മാറിയിരുന്നു.
എന്നാൽ സിനിമയെക്കാൾ കൂടുതലായി ബോബന് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത് മിനി സ്ക്രീൻ തന്നെയായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തു വരുന്ന അമ്മഅറിയാതെ എന്ന പരമ്പരയിലെ മഹി എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് ബോബൻ ആണ്. ഒരുപാട് ആരാധകരാണ് മഹി എന്ന കഥാപാത്രത്തിനുള്ളത്. നല്ലൊരു അച്ഛനും നല്ലൊരു ഭർത്താവുമായിട്ടുള്ള നല്ലൊരു കഥാപാത്രം തന്നെയാണ് മഹി എന്ന് പറയുന്നത്. ഈ കഥാപാത്രത്തെ കൈകാര്യം ചെയ്ത ബോബൻ ആലിമൂടൻ മിനി സ്ക്രീൻ പ്രേക്ഷകരുടെയും പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ ബോബൻ തൻറെ ജീവിതത്തിലെ വിശേഷങ്ങളും തന്റെ വീടും വീടിൻറെ ഓർമ്മകളും ഒക്കെ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലാണ് താരത്തിന്റെ തറവാട്. ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടൻ ആലുമൂടൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന കാലത്ത് പണിത വീടാണ് ഇത്. ആലുമൂടന്റെ മകനാണ് ബോബൻ. അന്നത്തെ കാലത്തുള്ള പരമ്പരാഗത ക്രിസ്ത്യൻ തറവാടുകളെ അനുസ്മരിപ്പിക്കുന്ന ഒരു വീട് തന്നെയായിരുന്നു അത്. ഞങ്ങൾ ആറു മക്കളാണ് അതുകൊണ്ട് വീടിൻറെ അന്തരീക്ഷം ഇപ്പോഴും സജീവമായിരുന്നു.
അപ്പൻ മിക്കവാറും സിനിമയുടെ ചിത്രീകരണം കാരണം വീട്ടിൽ ഉണ്ടാകാറില്ല. അമ്മയായിരുന്നു വീടിൻറെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് എന്നും താരം വ്യക്തമാക്കുന്നു. വീടിന് സമീപം ഒരു പഴയ പാറമടയും കുളവും ഉണ്ട് നിറയെ മീനുകൾ ഉള്ള കുളത്തിൽ മീൻ പിടിക്കാൻ വൈകുന്നേരം സമീപത്തുള്ളവർ ഒത്തുകൂടുമായിരുന്നു. പിന്നീട് കാലപ്പഴക്കത്തിൻ്റെ ക്ഷീണതകൾ ഉണ്ടായപ്പോൾ വീട് ഞങ്ങൾ പൊളിച്ചു പണിതു. ഇപ്പോൾ 14 വർഷമായി. വിവാഹശേഷം ഓരോരുത്തരായി തറവാട് വീട്ടിൽ നിന്നും മാറി തുടങ്ങി. അപ്പൻ അഭിനയിച്ചിരുന്ന ശാന്തിനിലയം എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രം ചെയ്യേണ്ടിയിരുന്ന നടനന്ന് വന്നിരുന്നില്ല.
സംവിധായകൻ അപ്പനോട് ചോദിച്ചു പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്ന്. അങ്ങനെ യാദൃശ്ചികമായി ഞാൻ ആ റോളിലേക്ക് എത്തുകയായിരുന്നു. പക്ഷേ ആ ചിത്രം പാതിവഴിയിൽ മുടങ്ങിപ്പോയി. സഹപ്രവർത്തകരുമായി അടുത്ത സ്നേഹബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു. അദ്വൈതം എന്ന സിനിമയിലെ സെറ്റിൽവെച്ചായിരുന്നു അപ്പൻറെ അകാലവിയോഗം സംഭവിക്കുന്നത്. മോഹൻലാലിന്റെ മടിയിൽ കിടന്നാണ് എൻറെ അച്ഛൻ മരിക്കുന്നത്. അപ്പൻറെ ശവസംസ്കാരത്തിന് അന്ന് മലയാള സിനിമയിലെ താരങ്ങൾ എല്ലാപേരും ചെത്തിപ്പുഴയിലുള്ള പഴയ തറവാട്ടിൽ എത്തിയിരുന്നു. അപ്പൻ പോയതോടെ വീട് ഉറങ്ങി. ആ ശൂന്യതയുമായി പൊരുത്തപ്പെടാൻ കുറെ സമയം എടുത്തു.