നവാഗതനായ ആൽവിൻ ഹെൻട്രിയുടെ സംവിധാനത്തിൽ മാത്യു തോമസ്,മാളവിക മോഹനൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഏറ്റവും പുതിയ ചിത്രമാണ്’ക്രിസ്റ്റി’.കഴിഞ്ഞ ദിവസമായിരുന്നു ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.ഒരു ഫൺ റൊമാൻറിക് എന്റർടൈനറായി എത്തിയ ചിത്രം തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരു ആരാധകൻ പങ്കുവച്ച മനോഹരമായ ട്വീറ്റാണ് മാളവിക റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘റോക്കി മൗണ്ടെയിന് സിനിമാസ്’ന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍,കണ്ണന് സതീശന് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്.’ഹേ മാളവിക,’ക്രിസ്റ്റി’ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ എന്റെ ഹൃദയം നഷ്ടപ്പെട്ടുപോയി.അത് എനിക്ക് തിരികെ തരികെ. താങ്കളുടെ സാന്നിദ്ധ്യമുള്ള ഒരു നിമിഷവും ഇഷ്ടപ്പെട്ടുവെന്നായിരുന്നു ആരാധൻ ട്വീറ്റ് ചെയ്തത്’.ആരാധകന്റെ ഹൃദയസ്പർശിയായ ട്വീറ്റ് ഹൃദയചിഹ്നം ചേർത്താണ് മാളവിക ഷെയർ ചെയ്തത്.ആനന്ദ് സി ചന്ദ്രൻ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് മനു ആൻറണിയാണ്.
സംവിധായകൻ ആൽവിൻ ഹെൻട്രിയുടെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ്.ഒരു റൊമാൻറിക് ഫീൽ ഗുഡ് എന്റർടൈൻമെന്റ് രീതിയിലാണ് ചിത്രത്തിൻറെ കഥ പുരോഗമിക്കുന്നത്.വിനായക് ശശികുമാർ, അൻവർ അലി എന്നിവരുടെ വരികൾക്ക് സംഗീതസംവിധാനം നിർവഹിക്കുന്നത് ഗോവിന്ദ് വസന്തയാണ്.ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ മാലിദ്വീപും തിരുവനന്തപുരത്തെ പൂവാറും ആയിരുന്നു.
ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റി.ജോയ് മാത്യു,വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി.ജയാ എസ് കുറുപ്പ്,വീണാ നായർ മഞ്ജു പത്രോസ്,സ്മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.കലാസംവിധാനം സുജിത്ത് രാഘവ്, വസ്ത്രാലങ്കാരം സമീറ സനീഷ്,മേക്കപ്പ് ഷാജി പുല്‍പ്പള്ളി,സ്റ്റില്‍സ് സിനറ്റ് സേവിയര്‍,പ്രൊഡക്ഷന്‍ കണ്ട്രോളർ ദീപക് പരമേശ്വരന്,ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്,പബ്ലിസിറ്റി ഡിസൈനർ ആനന്ദ് രാജേന്ദ്രൻ,പിആര്‍ഒ മഞ്ജു ഗോപിനാഥ്,മാര്‍ക്കറ്റിംഗ് ഹുവൈസ്,ഡിജിറ്റല്‍ പിആർ ജയന് ഒപ്ര എന്നിവരാണ് മറ്റു പ്രധാന അണിയറ പ്രവർത്തകർ.