നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നിരവധി ആരാധകരുള്ള നായികയാണ് സാമന്ത.ഇക്കാലത്ത് നിരവധി സെലിബ്രിറ്റികൾ തങ്ങളുടെ വർക്കൗട്ട് വീഡിയോകൾ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഡയറ്റും വര്‍ക്കൗട്ടുമെല്ലാമായി ഫിറ്റ്നസിന് വേണ്ടി നല്ലരീതിയില്‍ ശ്രമിക്കുന്നവരാണ് ഭൂരിപക്ഷം താരങ്ങളും.ഇപ്പോഴിതാ അത്തരത്തിൽ സാമന്ത തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു വർക്കൗട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
ഫിറ്റ്നസ്സിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാമന്ത ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള വർക്കൗട്ട് വീഡിയോകൾ തൻറെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.’നിങ്ങള്‍ക്കൊരുപക്ഷേ കാഴ്ചയില്‍ ഇത് തമാശയായി തോന്നാം.എന്നാല്‍ സംഗതി, തമാശയല്ലെന്നും നിങ്ങള്‍ക്കിത് ചെയ്യാനാകുമോ’. എന്നാണ് സാമന്ത ആരാധകരോട് ചോദിക്കുന്നത്. നാം ഓരോരുത്തർക്കും ശക്തിപ്പെടാനുള്ള വർഷമാണ് 2023 എന്നുകൂടി പോസ്റ്റിനൊപ്പം കുറിക്കുന്നുണ്ട്.അടുത്തിടെ താൻ മയോസൈറ്റിസ് രോഗബാധിത സാമന്ത വെളിപ്പെടുത്തിയിരുന്നു.രോഗപ്രതിരോധ സംവിധാനത്തിന് തകരാറിനെ തുടർന്ന് ശരീരത്തിലെ പേശികളുടെ ബലം കുറയുന്ന ഒരു അവസ്ഥയാണ് മയോസൈറ്റിസ്.
താൻ ഈ രോഗത്തോട് പോരാടുകയാണെന്നും ശക്തമായി തിരിച്ചുവരുമെന്നും താരം മുൻപ് പറഞ്ഞിരുന്നു.വേണ്ടവിധം ശ്രദ്ധ കിട്ടിയില്ലെങ്കില്‍ ക്രമേണ എഴുന്നേറ്റ് നടക്കുന്നതിനോ സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിനോ പോലും സാധിക്കാത്ത വിധത്തിലുള്ള അവസ്ഥ വരാവുന്ന രോഗമാണ് മയോസൈറ്റിസ്.ഈ രോഗം ഉണ്ടായതിനെ തുടർന്ന് തുടർന്ന് ആദ്യഘട്ടത്തിൽ മാനസികമായി തകർന്നിരുന്നുവെന്നും എന്നാൽ പിന്നീട് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരുടെ പിന്തുണ കൊണ്ട് താൻ ശക്തമായി തിരിച്ചുവരുമെന്നും സാമന്ത പറഞ്ഞിരുന്നു.
ശിവ സംവിധാനം ചെയ്ത് വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഖുഷി എന്ന ചിത്രമാണ് തെലുങ്കിൽ സമന്തയുടേതായി ഷൂട്ടിംഗ് ആരംഭിക്കാനുള്ള ചിത്രം.സാമന്തയുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയിരുന്നു.ഖുഷിയുടെ ചിത്രീകരണം പെട്ടെന്ന് തുടങ്ങും എന്നും താൻ വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും സാമന്ത ട്വീറ്റ് ചെയ്തിരുന്നു.കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കി തെലുങ്കിൽ സാമന്ത ദേവ്മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഗുണശേഖരൻ ഒരുക്കുന്ന ശാകുന്തളം ആണ് സാമന്തയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം.