സുബി സുരേഷിന്റെ വിടവാങ്ങലിന്റെ ഞെട്ടലിൽ നിന്ന് തിരിച്ചെത്തുന്നതിനു മുന്നേ മലയാള സിനിമ ലോകത്ത് മറ്റൊരു നഷ്ടം കൂടി സംഭവിച്ചിരിക്കുകയാണ്.യുവ സംവിധായകനായ മനു ജെയിംസ് ആണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.അഹാന കൃഷ്ണയെ നായികയാക്കി നാൻസി റാണി എന്ന ചിത്രം മനു സംവിധാനം ചെയ്തിരുന്നു.എന്നാൽ പൂർത്തിയായ ചിത്രം തിയേറ്ററുകളിൽ എത്തുന്നത് കാണാതെ ആണ് മനു യാത്രയായിരിക്കുന്നത്.ഇപ്പോൾ നാന്‍സി റാണി എന്ന ചിത്രം അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.
എൻറെ ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായ ഏറെ ആഗ്രഹിച്ച് പൂർത്തിയാക്കിയ ചിത്രം തിയേറ്ററിൽ കാണുക എന്നത് ഏതൊരു സംവിധായകനെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്.എന്നാൽ അതിന് സാധിക്കാതെയുള്ള മനുവിന്റെ ഈ യാത്ര സഹപ്രവർത്തകരെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്.മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ ആണ് 31 വയസ്സ് മാത്രം പ്രായമുള്ള മനുവിന്റെ മരണം. സിനിമയോട് അടങ്ങാത്ത ആഗ്രഹവും അഭിനിവേശവും ഉള്ള മനു സിനിമയിലേക്ക് എത്താനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രതിസന്ധികളെ കുറിച്ചും നന്നായി അറിയുന്ന ആളായിരുന്നു.
അതിനാൽ തന്നെ തന്റെ ആദ്യ സംവിധാന സംരംഭത്തിൽ ഏതാണ്ട് 130 ഓളം നവാഗതരെയാണ് മനു ഉൾപ്പെടുത്തിയത്.കൂടെ സിനിമ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു പിടി വിദ്യാർത്ഥികളും ചിത്രത്തിൻറെ ഭാഗമായിരുന്നു.അഹാനയ്ക്കൊപ്പം അജു വര്‍ഗീസ്,ലാല്‍,ശ്രീനിവാസന്,മല്ലിക സുകുമാരന്‍,മാമുക്കോയ,സണ്ണി വെയ്ന്‍,കോട്ടയം പ്രദീപ്,അബു സലിം,ഇന്ദ്രന്‍സ്,ധ്രുവന്,ലെന, ഇര്‍ഷാദ്,ദേവി അജിത്ത് തുടങ്ങിയ നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.മനസ്സും ശരീരവും വിറങ്ങലിച്ച് നിൽക്കുകയാണ്,എന്താണ് പറയേണ്ടത് എന്ന് അറിയില്ല നാൻസി റാണിയുടെ നിർമ്മാതാക്കൾ ഒരാളായ ജോൺ ഡബ്ല്യു വർഗീസ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
അപ്രതീക്ഷിതമായി മനുവിനെ കണ്ടതിനെക്കുറിച്ചും പിന്നീട് ആ ആത്മബന്ധം വളർന്ന് നാൻസി റാണി എന്ന ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും ജോൺ വിങ്ങലോടെ കുറിപ്പിൽ പറയുന്നുണ്ട്.ചിത്രം പുറത്തിറങ്ങുന്നതിന് വളരെ അടുത്തുവച്ച് മനു വിട പറഞ്ഞതിനുള്ള ദുഃഖവും ജോൺ പങ്കുവയ്ക്കുന്നു.മലയാളം,കന്നട,ബോളിവുഡ് സിനിമകളില്‍ സഹസംവിധായകനായി പ്രവർത്തിച്ചതിനുശേഷം ആണ് മനു സ്വന്തം സംവിധാന സംരംഭത്തിലേക്ക് എത്തിയത്.മനുവിൻറെ സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.00ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തില്‍ നടക്കും.