മിമിക്രി കലാരംഗത്ത് മാത്രമല്ല നഷ്ടം സംഭവിച്ചിരിക്കുന്നത് ഒരുപാട് കലയിലൂടെ സ്റ്റേജുകളിൽ മിന്നിത്തിളങ്ങിയ ഒരു താരമാണ് നമുക്ക് നഷ്ടമായത്. സുബി നല്ലൊരു നർത്തകി കൂടിയാണ്. അതുകൊണ്ടുതന്നെ മിമിക്രി രംഗത്തോ കോമഡി രംഗത്തോ മാത്രമല്ല നഷ്ടം ഉണ്ടായിരിക്കുന്നത്. ഒരുപാട് സ്റ്റേജിൽ നല്ലതരം ഡാൻസുകൾ ക്ലാസിക്കൽ ആയാലും വെസ്റ്റേണായാലും തകർത്താടിയിട്ടുണ്ട് സുബി. അന്നുമുതൽ തന്നെ സുബി സോഷ്യൽ മീഡിയയിലൂടെ വൈറലാകാൻ തുടങ്ങിയിരുന്നു. ആദ്യമൊക്കെ സ്റ്റേജുകളിൽ ആയിരുന്നു ഹിറ്റായി തുടങ്ങിയത്.
പണ്ടുമുതൽ തന്നെ പല വേദികളിലും താരം ക്ലാസിക്കൽ ഉൾപ്പെടെ നൃത്തം ചെയ്ത പണ്ടുമുതൽ സ്റ്റേജുകളിൽ നിറസാന്നിധ്യമായിരുന്നു. പിന്നാലെ കോമഡി കഥാപാത്രങ്ങളിലൂടെ മറ്റ് സ്റ്റേജുകളിലും പ്രശസ്തിയാകാൻ തുടങ്ങി. പിന്നാലെയാണ് താരത്തിന് വലിയ നേട്ടമൊക്കെ കൈവരിക്കാൻ സാധിച്ചത്. ഇപ്പോൾ ഒരു സ്റ്റേജിൽ തനിക്ക് സുബിയുമായി പങ്കിടാൻ ആയതിനെക്കുറിച്ച് വിനീത് കുറിക്കുന്ന കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. അന്ന് സുബിക്ക് ഉണ്ടായിരുന്ന തേജസിനെ കുറിച്ചും എനർജിയെ കുറിച്ചും ഒക്കെ വിനീത് വാതോരാതെ തന്നെ ഈ കുറിപ്പിൽ പങ്കുവയ്ക്കുന്നു.
വിനീതും സുബിയും ഒരേ സ്റ്റേജിൽ നിർത്തം ചെയ്യുന്ന ചിത്രമാണ് താരം ഈ കുറുപ്പിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്. സുബിയുടെ ഒപ്പമുള്ള മനോഹരമായ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് നിരവധി താരങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. നടനും നർത്തകനുമായ വിനീത് പങ്കുവെച്ച കുറുപ്പാണ് ശ്രദ്ധ നേടുന്നത്. സ്റ്റേജിൽ ഗംഭീര പെർഫോമർ ആയിരുന്നു സുബി എന്നാണ് താരം പറയുന്നത്. ഒന്നിച്ചു നൃത്തം ചെയ്യുന്ന ചിത്രത്തിനൊപ്പം ആയിരുന്നു പോസ്റ്റ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്;
എന്തൊരു ഗംഭീരമായ പെർഫോമർ, പോസിറ്റിവിറ്റിയും സ്നേഹവും ഉള്ള ഒരു ആരാധ്യവ്യക്തത്വം കൂടിയായിരുന്നു സുബി. നമ്മുടെ പ്രിയപ്പെട്ടവർ വളരെ അപ്രതീക്ഷിതമായി നമ്മളെ വിട്ടു പോയി എന്ന യാഥാർത്ഥ്യം വിശ്വസിക്കാനാവില്ല. അത് വളരെ ഞെട്ടിപ്പിക്കുന്നതും ഹൃദയം തകർക്കുന്നതുമാണ്. ഒരു മികച്ച സ്റ്റേറ്റ് പെർഫോമർ എന്ന നിലയിൽ ഞാൻ അവളെ അറിയുകയും അവളുമായി നിരവധി സ്റ്റേജുകൾ പങ്കെടുക്കുകയും ചെയ്തു. 2017 ലാണ് അവസാനമായി ഞങ്ങൾ ഒന്നിച്ചു വർക്ക് ചെയ്തത്.
സുബിക്ക് ഒപ്പം വർക്ക് ചെയ്യാനായതിൽ സന്തോഷമുണ്ട്. 2017 ശേഷം താരം കൂടുതൽ മിമിക്രി മേഖലകളിലും കോമഡി സ്റ്റേജുകളിലും ഒക്കെ തന്നെയും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. വളരെയധികം വിഷമം ഉണ്ട് അവളുടെ അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും എൻറെ ഹൃദയംഗമമായ അനുശോചനം. അവളുടെ ആത്മാവിന് സദ്ഗതി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഇങ്ങനെയാണ് നൊമ്പരപ്പെടുത്തുന്ന കുറിപ്പ് ചിത്രത്തിനോടൊപ്പം തന്നെ വിനീത് പങ്കുവെച്ചത്. ഇതോടെ തന്നെ ഈ ചിത്രം ആരാധകർ ഏറ്റെടുത്തു.