മലയാളികൾ സോഷ്യൽ മീഡിയയിൽ കണ്ട കൗതുകമായ ഒരു വാർത്തയായിരുന്നു നടി ആര്യ പാർവതിക്ക് ഒരു അനിയത്തി ജനിക്കാൻ പോകുന്നു എന്നത്. അനിയനോ അനിയത്തിയോ എന്ന് അറിയാതെയായിരുന്നു ആദ്യം ഈ പോസ്റ്റ് വൈറലായത്. പിന്നാലെയാണ് താരത്തിന് ജനിച്ചത് ഒരു അനിയത്തി ആണ് എന്നറിഞ്ഞത്. ആര്യ പർവതിയെക്കുറിച്ച് മലയാളികൾക്കറിയാം. സോഷ്യൽ മീഡിയയിലൂടെ വൈറലായി പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും എത്തിയ താരം തന്നെയാണ് ആര്യ പാർവതി. ശരിക്കും പറഞ്ഞാൽ ഒരു ശ്രീകൃഷ്ണജയന്തി ഘോഷയാത്രയാണ് ആര്യ പർവതിയുടെ ജീവിതം മാറ്റിമറിച്ചത്.
കൃഷ്ണനായി വന്ന് ഡാൻസ് കളിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും താരത്തെ കൂടുതൽ ആൾക്കാരും ഫോളോ ചെയ്യാനും തുടങ്ങി. പിന്നാലെ സീരിയലിലും ആര്യ സജീവമാകാൻ തുടങ്ങിയിരുന്നു. കഴിഞ്ഞമാസം ആര്യ പങ്കുവെച്ചിരുന്ന ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും മനസ്സ് കീഴ്പ്പെടുത്തി. അമ്മ രണ്ടാമത് ഇത്രയും വർഷം കഴിഞ്ഞിട്ട് വീണ്ടും ഗർഭിണിയായതിന്റെ സന്തോഷമായിരുന്നു ആര്യ പങ്കുവെച്ചത്. ഇപ്പോൾ കുഞ്ഞുവാവയെ ഉറക്കുന്നത് താനാണെന്ന് ആര്യ വീഡിയോ പങ്കുവെച്ചുകൊണ്ട് പറയുകയാണ്. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ കൂടെപ്പിറപ്പിനെ കിട്ടിയ സന്തോഷത്തിലാണ് ആര്യ ഇപ്പോൾ.
തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു അവസരം തനിക്ക് ആദ്യമായാണ് ലഭിച്ചത് എന്നും, ഞാൻ ഈ പാട്ട് പാടാതെ കുഞ്ഞൂ ഉറങ്ങില്ല എന്നുമാണ് ആര്യ പറയുന്നത്. ഇരുപത്തിമൂന്നാം വയസ്സിൽ ഒരു ചേച്ചി ആയിരിക്കുകയാണ് എന്ന് പറഞ്ഞ് ആര് തന്നെ എത്തുന്നുണ്ട്. അമ്മയുടെ പ്രസവസമയത്ത് നല്ല ടെൻഷൻ ഒക്കെ ആയിരുന്നുവെങ്കിലും അമ്മയുടേത് നോർമൽ ഡെലിവറി ആണെന്ന് ഇരുവരും സുഖമായിരിക്കുന്നു എന്നും ആര്യ എല്ലാവരോടും ഇപ്പോൾ വിശേഷങ്ങൾ ചോദിക്കുന്നവരോട് പറയാറുണ്ട്. സെമസ്റ്റർ ബ്രേക്ക് കിട്ടിയപ്പോൾ വീട്ടിലേക്ക് വരുന്നുണ്ട് എന്ന് ആര്യ പറഞ്ഞപ്പോൾ ആയിരുന്നു അമ്മ ഗർഭിണിയാണെന്ന് വിശേഷ വാർത്ത ആര്യ പാർവതി അറിഞ്ഞത്.
ആദ്യം ഞെട്ടിയെങ്കിലും അടക്കാനാവാത്ത സന്തോഷത്തിലായിരുന്നു ആര്യ. കുട്ടിക്കാലം മുതലേ ആഗ്രഹിച്ച കാര്യമായിരുന്നു ആദ്യത്തെ അബോർഷനും പിന്നീട് തൻറെ ജനനസമയത്ത് ഒക്കെ ഉണ്ടായ അമ്മയുടെ ആരോഗ്യപ്രശ്നങ്ങളും അതൊക്കെ മനസ്സിൽ വച്ചിട്ടാണ് ഇനി ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കേണ്ട എന്ന് മുത്തശ്ശി പറഞ്ഞത്. കൂടപ്പിറപ്പ് എന്ന ആഗ്രഹം അതോടെ ഇല്ലാതായി എന്നും ആര്യ പറഞ്ഞിരുന്നു. എട്ടുമാസം പൂർത്തിയായ സമയത്ത് ആയിരുന്നു ആര്യ അമ്മയുടെ വിശേഷം അറിഞ്ഞത്. അതുകഴിഞ്ഞ് വലിയ കാത്തിരിപ്പില്ലാതെ കുഞ്ഞനിയത്തി എത്തുകയും ചെയ്തു.
അതുകൊണ്ടുതന്നെ ഒരുപാട് സന്തോഷത്തിലാണ് ആര്യ. കണ്ണാന്തുമ്പി പോരാമോ എന്ന പാട്ടുപാടി കുഞ്ഞനുജത്തിയെ ഇപ്പോൾ ഉറക്കുന്നത് ആര്യയുടെ ജോലിയാണ്. ചേച്ചി അമ്മയ്ക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് എന്ന് പറയുന്ന ഒരു ക്യാപ്ഷൻ കൂടി താരം പങ്കുവെച്ചിട്ടുണ്ട്. ഞാനീ പാട്ട് പാടിയാൽ അവൾ ഉറങ്ങുകയുള്ളൂ. ഇതെനിക്ക് പുതിയ ഒരു അനുഭവമാണ്. എൻറെ പാട്ട് കേൾക്കുമ്പോൾ അവരുടെ മുഖത്ത് വരുന്ന പുഞ്ചിരി കാണേണ്ടതു തന്നെയാണ്. എന്നും ഞാൻ നിനക്ക് വേണ്ടി പാട്ടുപാടും എന്നായിരുന്നു ആര്യ കുറിച്ചത്. സോഷ്യൽ മീഡിയയിൽ ആര്യയുടെ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.