2007ൽ ദിലീപ് നായകനായി എത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് എത്തിയ താരമാണ് വിഷ്ണുപ്രിയ. മികച്ച ഒരു നർത്തകി കൂടിയായ വിഷ്ണുപ്രിയ ഡാൻസ് റിയാലിറ്റി ഷോയിൽ നിന്നുമാണ് അഭിനയ ലോകത്തേക്ക് എത്തിയത്. നാഗ എന്ന ചിത്രത്തിലൂടെ തമിഴിലും താരം വേഷമിട്ടിട്ടുണ്ട്. തന്റെ വിവാഹം കഴിഞ്ഞതോടെ സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ് വിഷ്ണുപ്രിയ ഇപ്പോൾ. വിനയ് ആണ് വിഷ്ണുപ്രിയയുടെ ജീവിതപങ്കാളി. 2019 ആയിരുന്നു ഇവരുടെ വിവാഹം.
ഈയിടെയാണ് താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. യാഷ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. താരത്തിന്റെ മകനും ഭർത്താവിനും അമ്മയും ഒപ്പമുള്ള ചിത്രമാണ് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിൽ യാഷിന്റെ ചോറൂണിന് എഴുതിയതായിരുന്നു താരം.
ഇരുവരും ചേർന്ന് കുഞ്ഞിന് ചോറ് കൊടുക്കുന്ന ചിത്രവും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിട്ടുള്ളത്. ദുബായിൽ ബിസിനസ് ആണ് താരത്തിന്റെ ഭർത്താവ് വിനയ്ക്കു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സാന്നിധ്യത്തിൽ വളരെ ആഘോഷമായിട്ട് നടന്ന ഒരു താര വിവാഹമായിരുന്നു വിഷ്ണുപ്രിയയുടേത്.
വിവാഹത്തിന് പിന്നാലെ ഭർത്താവിനൊപ്പം നടി വിദേശത്തേക്ക് പോയി. വിവാഹത്തോട് അനുബന്ധിച്ച് അഭിമുഖങ്ങളിൽ പങ്കെടുത്തെങ്കിലും പിന്നീട് നടിയെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. താരം അമ്മയായ വാർത്ത സോഷ്യൽ മീഡിയയിലൂടെ കുറിപ്പിലൂടെ ആരാധകർ മുമ്പേ അറിയിച്ചത് ശ്രദ്ധ നേടിയിരുന്നു. സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് താരം ഇപ്പോൾ.