മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ഗായകൻ എംജി ശ്രീകുമാർ. മോഹൻലാലിന്റെ ശബ്ദത്തിൽ പാടണം എങ്കിൽ എംജി ശ്രീകുമാർ തന്നെ പാടണമെന്നും അല്ലെങ്കിൽ ലാലേട്ടൻ പാടുന്നത് പോലെ തോന്നില്ല എന്ന് മലയാളികൾ തന്നെ എപ്പോഴും പറയാറുണ്ട്. അങ്ങനെ നിരവധി ഗാനങ്ങൾ ആണ് എം ജി ശ്രീകുമാർ പണ്ട് മുതൽ തന്നെ മലയാള സിനിമയ്ക്കും മലയാളി പ്രേക്ഷകർക്കും നൽകിയിട്ടുള്ളത്. മലയാള സിനിമയിലെ ഒഴിച്ചുകൂടാൻ ആകാത്ത ഒരു പ്രധാന ഗായകൻ തന്നെയാണ് എംജി ശ്രീകുമാർ. അദ്ദേഹത്തിൻറെ ഭാര്യ ലേഖ ശ്രീകുമാർ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്.
യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലേഖ ശ്രീകുമാർ സജീവമാണ്. താരത്തിന്റെ വിശേഷങ്ങൾ വൈറൽ ആകുന്നത് പോലെ താരം പങ്കുവയ്ക്കുന്ന ഓരോ കാര്യങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഒരു മാസത്തോളം ലീവെടുത്ത് ജോലിയിൽ നിന്നുള്ള ഇടവേളയിൽ ഇപ്പോൾ ശ്രീകുമാറും ഭാര്യയും പാരിസ് കറങ്ങാൻ എത്തിയിരിക്കുകയാണ് എന്നുള്ള വിശേഷമാണ് ഈ ദമ്പതികൾ പങ്കുവെക്കുന്നത്. പാരിസ് ടവറിന് ഫ്രണ്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവർ രണ്ടുപേരും പങ്കുവെച്ചെത്തിയിരിക്കുന്നത്. റൊമാൻറിക്ക് ചിത്രങ്ങൾ എന്നാണ് ആരാധകർ ഇത് കണ്ട് ഒറ്റവാക്കിൽ പറയുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട ഗായകനായ എംജി ശ്രീകുമാറും ഭാര്യയും ഇപ്പോൾ എത്തിയിരിക്കുന്നത് പാരീസിൽ ആണെന്ന് ഈ ചിത്രം കണ്ട് മനസ്സിലാകുന്നു എന്ന് ആരാധകർ പറയുന്നു. ഇപ്പോഴും യാത്രകൾ ചെയ്യുന്ന ദമ്പതികൾ തന്നെയാണ് ഇവർ രണ്ടുപേരും. ഇത്തവണ ഇവർ പാരിസിൽ എത്തിയ വിശേഷം ആണ് ആരാധകർ ഏറ്റെടുക്കുന്നത്. അവിടെ നിന്നുള്ള ചിത്രങ്ങൾ ഇരുവരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെയായി കമന്റുകളുമായി എത്തിയിരിക്കുന്നത്.
എംജി ശ്രീകുമാറിനൊപ്പം എപ്പോഴും കാണുന്ന വ്യക്തിയാണ് ഭാര്യ ലേഖ ശ്രീകുമാർ. ഗായകൻ പങ്കെടുക്കുന്ന മിക്ക അവാർഡ് ഷോകളിലും ലേഖയും ഒപ്പം കാണാറുണ്ട്. ലേഖയും എംജി ശ്രീകുമാറും തമ്മിലുള്ള പ്രണയവും വിവാഹവും ഒക്കെ ഏറെ ചർച്ച ചെയ്തത് തന്നെയാണ്. ലിവിങ് ടുഗെതർ റിലേഷൻഷിപ്പ് ഒന്നും അത്ര നല്ല സജീവമല്ലാതിരുന്ന കാലത്തായിരുന്നു ഇവർ രണ്ടുപേരും ഇവരുടെ ജീവിതം തുടങ്ങിയത്.
അതുകൊണ്ടുതന്നെ അന്ന് ആദ്യമൊക്കെ ഇവരുടെ പേരിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു എങ്കിലും പിന്നാലെ ഇവരെ അങ്ങ് ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നു ആരാധകർ. ആദ്യ വിവാഹം വേർപെടുത്തിയാണ് ലേഖ എം ജി ശ്രീകുമാറിനെ വിവാഹം കഴിച്ചത്. വർഷങ്ങളോളം ഇവർ ലിവിങ് ടുഗെതർ ആയിരുന്നതുകൊണ്ടുതന്നെ അതിനുശേഷം വിവാഹം കഴിച്ചപ്പോൾ മലയാളികൾക്കിരട്ടി സന്തോഷമായിരുന്നു. അതെപ്പോഴും ഇവരുടെ ചിത്രങ്ങളൊക്കെ വൈറൽ ആകുമ്പോൾ ആരാധകർ ഓർക്കാറുണ്ട്.