വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധയയായി മാറിയ നടിയാണ് രമ്യ സുരേഷ്. ഞാൻ പ്രകാശൻ എന്ന സിനിമയിലെ രമ്യയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. അതിനുശേഷം വന്ന കഥാപാത്രങ്ങളും ജനപ്രീതിയിൽ മുന്നേറുക തന്നെയായിരുന്നു. വീട്ടിലെ അമ്മ കഥാപാത്രങ്ങൾ എല്ലാം രമ്യയ്ക്ക് അതിമനോഹരമായി ചേരാറുണ്ട് എന്നാണ് മലയാളികൾ തന്നെ എപ്പോഴും അഭിപ്രായപ്പെടുന്നത്. ഏറ്റവും ഒടുവിൽ മമ്മൂക്ക നായകനായി അഭിനയിച്ച ക്രിസ്റ്റഫർ എന്ന സിനിമയിൽ ആയിരുന്നു അഭിനയിച്ചത്. എല്ലാ സിനിമയിലും അതിഗംഭീരമായി തന്നെയാണ് താരം അഭിനയിക്കാറുള്ളത്. അതുകൊണ്ട് താരത്തിനെയും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.
രമ്യ കൃഷ്ണനെ കുറിച്ച് ഏറ്റവും ഒടുവിലെ വൈറലായ വാർത്ത നടി ഒരു മോർഫ് വീഡിയോയിൽ വന്നതാണ്. അത് പ്രചരിച്ചതിന്റെ പേരിൽ ആയിരുന്നു താരത്തിന്റെ പേരിൽ വിവാദങ്ങളും വാർത്തകളും ഒക്കെ വന്നത്. ഇതിനെതിരെ താരം തന്നെ ലൈവിൽ എത്തി പ്രതികരിക്കുകയായിരുന്നു. പിന്നാലെ ഇതിനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ആരാധകര് അറിയുകയും അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയുകയും ചെയ്യുകയാണ്. താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മോർഫ് ചെയ്ത വീഡിയോ പുറത്തുവന്നത് വലിയ ഷോക്കായിരുന്നു എന്നാണ് താരം പറയുന്നത്. സിനിമ ലോബിയാണ് ചെയ്തതെന്ന് ഞാൻ കരുതിയില്ല.
ആരുടെയോ നേരം പോക്ക് ആയിരുന്നു. ആ സ്ത്രീയുടെ ശരീരവുമായി എന്റെ മുഖം സാമ്യം തോന്നിയപ്പോൾ വ്യൂസിനു വേണ്ടി ചെയ്തു നോക്കി അത്രതന്നെ. പക്ഷേ അത് എനിക്ക് വലിയ തിരിച്ചടിയായിരുന്നു. കരിയറിൽ എന്തെങ്കിലും ഒന്നായി വരുമ്പോൾ ആ വീഡിയോ പുറത്തുവന്നത്. എനിക്ക് ആ വീഡിയോ ആദ്യം അയച്ചു കിട്ടിയപ്പോൾ ഞാൻ അത് ഭർത്താവിനാണ് അയച്ചുകൊടുത്തത്. എൻറെ ഭർത്താവിൻറെയും മക്കളുടെയും പൂർണ്ണ പിന്തുണയോടെയാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. ഇൻഡസ്ട്രിയിലേക്ക് എത്തിയത് അവരുടെ പിന്തുണ ആയതുകൊണ്ട് തന്നെ അത് എനിക്ക് കിട്ടിയപ്പോൾ ഞാൻ ആദ്യം ഭർത്താവിന് അയച്ചതും അദ്ദേഹത്തിനെന്താണ് പറയാനുള്ളത് എന്ന് അറിയാൻ വേണ്ടി തന്നെയാണ്.
അദ്ദേഹം ഇത് കണ്ട ഉടനെ പറഞ്ഞത് ഇത് ഇൻഡസ്ട്രി ആണ് ഇത് ഇൻഡസ്ട്രിയൽ സഹജമായിട്ടുള്ള കാര്യമാണ് ഇതിനെ എങ്ങനെ നേരിടണമെന്ന് നിനക്കറിയാമായിരിക്കുമല്ലോ. വീഡിയോ അയച്ചു കണ്ടപ്പോൾ ഇതെല്ലാം എന്റെ പ്രൊഫഷന്റെ ഭാഗമാണെന്ന് അദ്ദേഹം എടുത്ത വായിൽ പറഞ്ഞു എന്ന് ഇപ്പോൾ താരം തന്നെ വ്യക്തമാക്കുന്നു. അതോടെ ഭർത്താവിൻറെ പിന്തുണയും മലയാളികൾക്ക് മനസ്സിലായി. ഇങ്ങനെ നേരിടണം എന്ന് തന്നെ അറിയണമെന്നും അത് അങ്ങനെ തന്നെ നേരിടണമെന്നും ഭർത്താവ് പറഞ്ഞുതന്നുവെന്നും താരം കുറിക്കുകയാണ്. അതിനുശേഷം ആണ് ഞാൻ ലൈവിൽ വവന്നുന്ന സംസാരിച്ചതും കേസ് കൊടുത്തതും ഒക്കെ തന്നെയും. ഇതുവരെ ഞാൻ കരിയറിൽ സെലക്ടീവ് അല്ലായിരുന്നു. വരുന്ന റോളുകൾ എല്ലാം ചെയ്തിട്ടുണ്ട്.
ഇൻഡസ്ട്രിയൽ യാതൊരു പാരമ്പര്യം ഇല്ലാതെ വന്ന എനിക്ക് ചെയ്താൽ മാത്രമേ എന്റെ കഴിവ് തെളിയിക്കാൻ പറ്റുകയുള്ളൂ. ഇനി ഞാൻ കുറച്ച് സെലക്ടീവ് ആകാനാണ് തീരുമാനിക്കുന്നത്. അങ്ങനെ തുടക്കത്തിൽ ചെയ്ത സിനിമകളാണ് ഞാൻ പുറത്തുവരുന്നത്. ഭർത്താവും മക്കളും എല്ലാം നല്ലൊരു ജീവിതം കളഞ്ഞതാണ് ഞാൻ സിനിമ തിരക്കുകളിലേക്ക് വന്നത്. അത് എനിക്കൊരു നല്ല ലൈഫ് ആയിരുന്നു. ആ സമയമൊക്കെ ഞാൻ ശരിക്കും എൻജോയ് ചെയ്യുന്നുണ്ട്. നല്ലകാലം ഒക്കെ തീർന്നു ഇപ്പോൾ ഞാൻ സിനിമ തിരക്കിലാണ്. അഭിനയം തനിക്ക് വഴങ്ങും എന്നത് തനിക്ക് തോന്നിയതും ഒരു വീഡിയോ വൈറൽ ആയതുകൊണ്ടാണെന്ന് താരം പറയുന്നു.
അങ്ങനെയാണ് താൻ അഭിനയത്തിലേക്ക് വന്നതെന്ന് താരം കൂട്ടിച്ചേർക്കുകയാണ്. ഒരു പാട്ടുപാടി വൈറലായ ആളാണ് ഞാൻ. അലറി വിളിച്ചു പാടുന്ന പാട്ട് സുഹൃത്തുക്കളുടെ ഗ്രൂപ്പിൽ ഇട്ടു. അത് ലീക്കായി വൈറലായി. ഒരുപാട് നെഗറ്റീവ് കമൻറുകൾ വന്നു. ഒരൊറ്റ വീഡിയോ കാരണം ഞാൻ മാനസികമായി ഒരുപാട് ബുദ്ധിമുട്ടി. തകർന്ന അടിഞ്ഞ ഒരു അവസ്ഥയിലേക്ക് തന്നെ ജീവിതം മുങ്ങിയിരുന്നു. പക്ഷേ അതിൽ നിന്ന് പുറത്തുവരാൻ രണ്ടുമാസത്തോളം വേണ്ടിവന്നു അത്രമാത്രം കഠിനമായിരുന്നു എന്നും താരം കൂട്ടിച്ചേർക്കുന്നു. ആ സമയത്തിനുള്ളിൽ ഞാൻ എൻറെ സുഹൃത്തുക്കളും എല്ലാം പറഞ്ഞു ഒരുപാട് ഗ്രൂപ്പുകളിൽ നിന്ന് ആ വീഡിയോ ഡിലീറ്റ് ചെയ്തു. പലരും ഇതിനു താഴെ ഉർവശി ചേച്ചിയുടെ കഥാപാത്രം ഈ ചേച്ചിക്ക് ചെയ്യാൻ സാധിക്കുമെന്ന് കമൻറ് ചെയ്തു. അത് തനിക്ക് വലിയ ഊർജ്ജം നൽകി എന്നും താരം പറയുന്നു.