വിവാഹം കഴിഞ്ഞിട്ട് ആകെ മൂന്നുമാസമേ ആയിട്ടുള്ളൂ പക്ഷേ ഷംനയ്ക്ക് ഇപ്പോൾ 9 മാസം ഗർഭിണിയാണ് ഇതെങ്ങനെയെന്ന് സംശയമാണ് എല്ലാവർക്കും. തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള താരമാണ് ഷംന കാസിം. നൃത്ത വേദിയിൽ നിന്നും വെള്ളിത്തിരയിലെത്തിയ ഷംന മലയാളത്തിനൊപ്പം ഇതര ഭാഷ ചിത്രങ്ങളിലും തിളങ്ങിയ നടിയാണ്. മലയാളം ഒഴികെയുള്ള ഭാഷകളിൽ പൂർണ്ണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഷംനയുടെ വിവാഹം. പിന്നാലെ താൻ അമ്മയാകാൻ പോകുന്ന സന്തോഷവും നടി പങ്കുവെച്ചു. കഴിഞ്ഞദിവസം നടിയുടെ ബേബി ഷവർ ആഘോഷങ്ങളും നടത്തിയിരുന്നു.
സാരിയും ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായി കൊച്ചിയിൽ നടന്ന ബേബി ഷവർ ആഘോഷങ്ങളിൽ നടി എത്തിയപ്പോൾ നിരവധി താരങ്ങളും ഷംനയ്ക്ക് അനുഗ്രഹം നൽകാനായി ഓടിയെത്തി. ബേബി ഷവറിന്റെ വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. തന്റെ ഏഴു മാസക്കാലത്തെ ഗർഭാവസ്ഥയുടെ അനുഭവത്തെക്കുറിച്ചും നടി ആ വീഡിയോയിൽ പറയുന്നുണ്ട്. മൂന്നോ നാലോ മാസം ആയപ്പോഴാണ് കുഞ്ഞിൻറെ അനക്കം ആദ്യമായി അറിയുന്നത്. അതിനൊക്കെ അനങ്ങുമ്പോൾ എന്തോ സംഭവിച്ചു എന്ന് തോന്നലായിരുന്നു. ആറുമാസത്തോളം ഞാൻ വർക്ക് ചെയ്തു. ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്ജ് ആണ് താരം. ഡാൻസിന്റെ പാട്ടൊക്കെ കേൾക്കുമ്പോൾ നല്ല അനക്കം ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ ബേബി ഡാൻസ് കളിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്.
കുഞ്ഞിന്റെ വരവോടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും ഷംന വീഡിയോയിൽ പറയുന്നു. താൻ അമ്മയാകാൻ പോകുന്നു എന്നറിഞ്ഞത് മുതൽ എൻറെ മമ്മിയോട് ഒരുപാട് സ്നേഹം കൂടി. അവർ കടന്നുപോയ സാഹചര്യങ്ങൾ ഇപ്പോൾ ഞാനും അറിയുന്നുണ്ട്. അവരുടെ സമയത്ത് ഇത്രയും സൗകര്യങ്ങൾ പോലും ഉണ്ടായിരുന്നില്ല. നടുവേദന വന്നാൽ പോലും നമ്മൾക്കൊരു തലയിണ വച്ച് അഡ്ജസ്റ്റ് ചെയ്യാം. ആദ്യമൊക്കെ മൂന്നുമാസം ഞാൻ വളരെ മൂഡ് ഓഫ് ആയിരുന്നു. അതുകഴിഞ്ഞ് ഞാൻ വളരെ ശാന്തയായി. ഇപ്പോൾ എൻറെ ദേഷ്യമൊക്കെ കുറഞ്ഞതായും നടി പറയുന്നു. താരം പങ്കുവെച്ച പുതിയ വീഡിയോയിൽ ആരാധകരുടെ സംശയത്തിന് മറുപടിയുമായാണ് താരം എത്തിയിട്ടുള്ളത്.
ഇപ്പോൾ 9 മാസം ഗർഭിണിയാണ്. ഒക്ടോബറിൽ ആയിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. പിന്നെ എങ്ങനെ താരം 9 മാസം ഗർഭിണിയായി എന്നായിരുന്നു ആരാധകരുടെ സംശയം. എന്നാൽ യഥാർത്ഥത്തിൽ തന്റെ നിക്കാഹ് കഴിഞ്ഞത് ജൂൺ 12ന് ആണെന്ന് പറയുകയാണ് താരം. എന്നാൽ അത് കുടുംബക്കാർ മാത്രമുള്ള ഒരു ചെറിയ ചടങ്ങ് ആയിരുന്നു. താരത്തിന്റെ മതാചാര പ്രകാരം നിക്കാഹിനു ശേഷം ഒരുമിച്ചു താമസിക്കാനും വേർപിരിഞ്ഞ താമസിക്കാനും സാധിക്കുന്നതാണ്. എന്നാൽ താരവും ഭർത്താവും നിക്കാഹിനു ശേഷം ഒരുമിച്ചു താമസിക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. എല്ലാ തിരക്കുകളും കഴിഞ്ഞതിനു ശേഷം ആണ് ഒക്ടോബറിൽ എല്ലാവരെയും ക്ഷമിച്ച് വിവാഹം നടത്തിയതെന്നും താരം കൂട്ടിച്ചേർക്കുന്നു.