വെള്ളിനക്ഷത്രം, പുലിവാൽ കല്യാണം തുടങ്ങി നിരവധി മലയാള സിനിമകളിൽ സഹോദരിയുടെ വേഷവും നായിക വേഷത്തിലൂടെയും എത്തി മലയാളികളുടെ മനസ്സിൽ കയറിയ നായിക തന്നെയാണ് നടി കാർത്തിക. ഒരുകാലത്ത് മലയാളികളുടെ പ്രിയങ്കരിയായ നടി. പിന്നാലെ വിവാഹത്തിനുശേഷം വിദേശത്തേക്ക് പോയ താരം കുടുംബസമേതം സന്തുഷ്ടമായി കഴിയുകയാണ്. താരത്തിന്റെ വിശേഷങ്ങൾ വല്ലപ്പോഴും മാത്രമാണ് സോഷ്യൽ മീഡിയയിൽ വരാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരത്തിന്റെ ഏതാനും ചില ചിത്രങ്ങൾ മാത്രമാണ് പുറത്തുവന്നത്.
രണ്ടാമതൊരു കുഞ്ഞിന് അമ്മയായതിനുശേഷമായിരുന്നു താരം വാർത്തകളിൽ നിറഞ്ഞത്. ഇപ്പോൾ ഇതാ താരം മൂന്നാമത് ഒരു അമ്മ ആയിരിക്കുകയാണ്. മൂന്നാമതും ആൺകുട്ടിയാണ് നടി കാർത്തികയ്ക്ക്. ഈ സന്തോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കാർത്തിക എന്ന പേര് സിനിമയിൽ വന്നതിനുശേഷമാണ് താരം ഏറ്റെടുത്തത്. ലിനിയ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ഇപ്പോൾ കാർത്തികയും ഭർത്താവും രണ്ട് ആൺമക്കളും കൂടി ഇളയ കുഞ്ഞിന്റെ മാമോദിസ ചടങ്ങ് നടത്തിയ ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഈ ചടങ്ങിൽ കുഞ്ഞിനോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ആരാധകർ ഇത് ഏറ്റെടുത്തു.
ആരാധകർ എല്ലാവരും ആശംസകൾ അറിയിച്ചു എത്തുകയാണ്. അല്പം വണ്ണം വച്ചു എന്നല്ലാതെ കാർത്തിക ഒരു മാറ്റവുമില്ല എന്നും അതും കാർത്തികയ്ക്ക് ഭംഗി തന്നെ എന്നും ആരാധകർ പറയുന്നുണ്ട്. എന്നാൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതിനു ശേഷം കാർത്തികയുടെ ചിത്രങ്ങൾ വൈറൽ ആയപ്പോൾ കാർത്തിക മെലിഞ്ഞ് തന്നെയായിരുന്നു ഇരുന്നത് ഒരു മാറ്റവും ഇല്ലായിരുന്നു എന്ന് ആരാധകർ പറയുന്നുണ്ട്. ഇത്രയും അധികം ആരാധകർ കാർത്തികയുടെ കാര്യത്തിൽ ശ്രദ്ധിച്ചിരുന്നു എന്നും ഇപ്പോൾ തന്നെ മനസ്സിലാകുന്നു.
അതുപോലെ ഇപ്പോൾ മൂന്നാമത് കുഞ്ഞിന് അമ്മയായതുകൊണ്ടാണ് ഇപ്പോൾ ചെറുതായി വണ്ണം വച്ചതെന്നും കാർത്തി അത് മാനേജ് ചെയ്തോളും എന്നും നിരവധിപേർ കാർത്തികയിക് പിന്തുണ അർപ്പിച്ചു വരുന്നുണ്ട്. അതുപോലെ കാർത്തികയുടെ ചിത്രങ്ങൾ ഏറെ നാളുകൾക്കു ശേഷം സോഷ്യൽ മീഡിയയിൽ വൈറൽ ആയതുകൊണ്ട് തന്നെ ആരാധകരെല്ലാം അത് ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.