ഇന്ത്യൻ സംഗീത ലോകത്തിൻറെ എക്കാലത്തെയും അഭിമാനമായ ഇന്ത്യയ്ക്ക് ലോകത്തിനു മുന്നിൽ അഭിമാനത്തോടെ എടുത്തു കാണിക്കാവുന്ന അതുല്യപ്രതിഭയാണ് സാക്ഷാൽ എ ആർ റഹ്മാൻ. പിതാവിൻറെ പാത തന്നെ പിന്തുടർന്ന് നിരവധി സംഗീത പരിപാടികളുമായി സജീവമാണ് അദ്ദേഹത്തിൻറെ മകൻ അമീനും.ഇപ്പോഴിതാ ഒരു സ്റ്റേജ് ഷോയ്ക്കിടെ ഗാനം ആലപിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു അപകടവും അതിൽനിന്ന് തലനാരിടയ്ക്ക് രക്ഷപ്പെട്ട വാർത്തയുമാണ് അമീൻ തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
അമീന് ഗാനം ആലപിച്ചുകൊണ്ടിരിക്കുമ്പോള്‍ വേദിക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടി വീഴുകയായിരുന്നു.വളരെ അത്ഭുതകരമായാണ് അമീൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.മൂന്ന് ദിവസങ്ങൾക്കു മുമ്പ് മുംബൈ ഫിലിം സിറ്റിയിൽ വച്ച് നടന്ന സ്റ്റേജ് ഷോയ്ക്ക് ഇടയിലാണ് ഈ അപകടം ഉണ്ടായത്.അമീന് ഗാനം ആലപിക്കുന്ന സ്റ്റേജിന് തൊട്ടു മുകളിൽ തൂക്കിയിട്ടിരുന്ന വൻ അലങ്കാര ദീപങ്ങൾ അപ്രതീക്ഷിതമായി പൊട്ടി വീഴുകയായിരുന്നു.ഇന്ന് ജീവനോടെയിരിക്കാന്‍ കാരണമായ എല്ലാവർക്കും അമ്മയും തന്റെ കുറിപ്പിൽ നന്ദി അറിയിക്കുന്നുണ്ട്.
‘ഇന്ന് ജീവനോടെയിരിക്കാന്‍ കാരണമായ സര്‍വശക്തനും അച്ഛനമ്മമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും,അഭ്യുദയകാംക്ഷികള്‍ക്കും, ആത്മീയഗുരുക്കന്മാരോടും നന്ദിയറിയിക്കുന്നു. ഇഞ്ചുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍,മുഴുവന്‍ സാമഗ്രികളും ഞങ്ങളുടെ ദേഹത്ത് പതിക്കുമായിരുന്നു.സംഭവത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തരാവാന്‍ എനിക്കും ടീമിനും ഇതുവരെ കഴിഞ്ഞിട്ടില്ല’.ഇത്തരത്തിലായിരുന്നു സ്റ്റേജ് ഷോയുടെ അപകടത്തിന്റെ ചിത്രങ്ങൾക്കൊപ്പമുള്ള അമീന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.അപകടത്തെക്കുറിച്ച് പ്രതികരിച്ച എ ആർ റഹ്മാനും രംഗത്ത് എത്തിയിരുന്നു.
‘കുറച്ചുദിവസങ്ങൾക്കു മുമ്പ് എൻറെ മകൻ ഒരു വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ദൈവത്തിൻറെ അനുഗ്രഹത്താൽ മറ്റു വലിയ പരിക്കുകൾ ഒന്നും തന്നെ ഇല്ല.വളരെയധികം ഞെട്ടലിലായിരുന്നു തങ്ങളുടെ കുടുംബം.ഇന്ത്യൻ സിനിമ വ്യവസായം വളരുന്നതിനനുസരിച്ച് സുരക്ഷാ മേഖലകളിലും ആ വളർച്ച ഉണ്ടാകേണ്ടതുണ്ട്.എ ആർ റഹ്മാൻ പറയുന്നു. അപകടത്തെ കുറിച്ചുള്ള ഇൻഷുറൻസ് കമ്പനിയുടെയും നിർമ്മാണ കമ്പനിയുടെയും അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ചില ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുള്ള ആമീൻ മണിരത്നം സംവിധാനം ചെയ്ത് എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഒകെ കണ്മണിയിലൂടെയാണ് പിന്നണിഗാന രംഗത്തേക്ക് എത്തുന്നത്.