മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച മലയാളികളുടെ അഭിമാനമായ മഹാനടനാണ് മമ്മൂട്ടി.നിരവധി വർഷങ്ങളായി ഒരു മുതിർന്ന ജേഷ്ഠനായി അദ്ദേഹം മലയാള സിനിമയ്ക്കൊപ്പം മലയാളികളുടെ വീട്ടിൽ ഒരാളായി സഞ്ചരിക്കുന്നു. മാറുന്ന കാലത്തിനും മാറുന്ന സിനിമ സാഹചര്യങ്ങൾക്കും അനുസരിച്ച് അദ്ദേഹം ഇന്നും ഏറെ അപ്ഡേറ്റ് ആയി നിലനിൽക്കുന്നു.ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് താരത്തിന്റെ പിആർഒയും മമ്മൂട്ടി ഷെയർ & കെയർ ഫൗണ്ടേഷന്റെ അമരക്കാരനുമായ റോബർട്ട് കുര്യാക്കോസിൻറെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഏറെ ശ്രദ്ധ നേടുന്നത്.
ഒരു ദിവസം രാവിലെ ഒരുങ്ങിയെത്തിയ മമ്മൂക്ക ഇട്ട ഷർട്ട് തനിക്ക് വളരെ ഇഷ്ടമായിരുന്നു അത് മനസ്സിലാക്കി മമ്മൂക്ക ചെയ്ത കാര്യവുമാണ് ഹൃദയസ്പർശിയായ കുറിപ്പിൽ റോബർട്ട് പങ്കുവെക്കുന്നത്.വളരെ സർപ്രൈസ് ആയി ആ ഷർട്ട് മമ്മൂക്ക റോബർട്ട് സമ്മാനിച്ച നിമിഷത്തെ കുറിച്ചും കുറിപ്പിൽ അദ്ദേഹം പറയുന്നുണ്ട്.’മമ്മൂക്ക ഇട്ട ഷർട്ട് ഇട്ട് ഒരു ഫോട്ടോ,ജീവിതത്തിലെ മനോഹരമായ നിമിഷം,ചങ്കുപറിച്ചുതന്നില്ലെങ്കിലും അനേകം പേരുടെ ചങ്കിടിപ്പായ ആ ചങ്കിനോട് ഒട്ടിക്കിടന്ന ഈ ഷർട്ട് മമ്മൂക്ക എനിക്ക് സമ്മാനിച്ചതാണ്.എനിക്ക് എന്നും അലക്കിത്തേച്ച് ഇസ്തിരിയിട്ടു വയ്ക്കാൻ ഒരു ഓർമ.
ഒരു ദിവസം രാവിലെ ഈ ഷർട്ടിട്ട് വന്ന മമ്മൂക്കയ്ക്കൊപ്പം എത്ര ഫോട്ടോയെടുത്തിട്ടും മതി വന്നില്ല.കാര്യം തിരക്കിയ മമ്മൂക്ക ഷർട്ടിലുള്ള എൻ്റെ കൊതിക്കണ്ണ് തിരിച്ചറിഞ്ഞു.അല്പം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ഇട്ടിരിക്കുന്നത് വേറൊരു ഷർട്ട്.വൈകുന്നേരം എൻ്റെ കൈയിലേക്ക് ഗിഫ്റ്റ് ബാഗിൽ പൊതിഞ്ഞ് രാവിലെ തന്നെ കൊതിപ്പിച്ച ഷർട്ട്.ആ ഷർട്ടാണ് ഈ ഷർട്ട്. ഇത്തരത്തിലായിരുന്നു തന്റെ ജീവിതത്തിൽ താൻ എന്നെന്നും ഓർത്തിരിക്കുന്ന ഒരു മനോഹര നിമിഷത്തെക്കുറിച്ച് റോബർട്ട് ഫേസ്ബുക്കിൽ കുറിച്ച്.മമ്മൂക്ക ഇട്ട ഷർട്ട് ധരിച്ചുള്ള ചിത്രങ്ങളും റോബർട്ട് കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കണ്ണൂർ സ്ക്വാഡ് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം.തീവ്രവാദ പ്രവർത്തനങ്ങളും മറ്റു പ്രമാദമായ കേസുകളും അന്വേഷിക്കുന്നതിനായി പണ്ട് കണ്ണൂരിൽ രൂപീകരിച്ച് നിരവധി കേസുകൾ കണ്ടുപിടിച്ച ഒരു പോലീസ് ടീമിൻറെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന.മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത് ചിത്രമാണിത്.ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.നടി ജ്യോതികയും ഒത്തുള്ള കാതൽ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായതായും മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.