തമിഴിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾക്ക് നിർമ്മാണം നിർവഹിച്ച ഒരു നിർമ്മാതാവിന്റെ സഹായം അഭ്യർത്ഥിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു.സാമ്പത്തികമായി ഏറെ തകർന്നു ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്ന എവർഗ്രീൻ ഇൻറർനാഷണൽ എന്നാൽ ചലച്ചിത്ര നിർമ്മാണ കമ്പനി നടത്തിയിരുന്ന വി എ ദുരെയാണ് വീഡിയോയിൽ കാണാനാവുക. ഇപ്പോഴത് തൻറെ പഴയ പടത്തിന്റെ നിർമ്മാതാവിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് സൂപ്പർ താരം സൂര്യ.ദുരെയുടെ നിർമ്മാണത്തിൽ ഒരുങ്ങിയ പിതാമകൻ എന്ന ചിത്രം സൂര്യയുടെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു.
സിനിമാ നിർമ്മാണ രംഗത്ത് ഒരുകാലത്ത് സഹായിയായി കടന്നുവന്ന സ്വന്തമായി സിനിമ നിർമാണം ആരംഭിച്ച വ്യക്തിയാണ് ദൂരെ. ഒരുകാലത്ത് തമിഴിലെ വലിയ നിർമ്മാണ കമ്പനി ആയിരുന്ന സൂര്യ മൂവീസിന്റെ ഉടമസ്ഥന് എഎം രത്നത്തിന്റെ സഹായി ആയിട്ടായിരുന്നു ഈ മേഖലയിലേക്ക് ദുരെ കടന്നുവന്നത്.നിരവധി ചിത്രങ്ങളിൽ സഹായിയായി പ്രവർത്തിച്ചതിനുശേഷം ആണ് സ്വന്തമായി ഇദ്ദേഹം നിർമ്മാണം ആരംഭിക്കുന്നത്.ഇപ്പോൾ പലതരം സാമ്പത്തിക പ്രതിസന്ധികളിൽ എല്ലാം നഷ്ടപ്പെട്ട് ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്ന ദുരെയുടെ വീഡിയോ ഒരു സുഹൃത്താണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
സൂര്യയുടെ കരിയറിലെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ദുരെ നിർമ്മാണം നിർവഹിച്ച പിതാമകൻ.സൂര്യയും വിക്രവും ഒന്നിച്ച് അഭിനയിച്ച ഈ ചിത്രത്തിന് വിക്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.2003ൽ പുറത്തിറങ്ങിയ ചിത്രം പുറത്തുള്ള സാമൂഹ്യ ചുറ്റുപാടുകളും ആയി ബന്ധമില്ലാത്ത പ്രത്യേക മാനസ മാനസികാവസ്ഥയുള്ള ചിത്തൻ എന്ന വ്യക്തിയുടെ കഥയാണ് പറഞ്ഞത്.വലിയ വിജയമായ ചിത്രം തെലുങ്കിലേക്കും കന്നഡയിലേക്കും റീമേക്ക് ചെയ്തിരുന്നു.ചിത്രത്തിൽ ശക്തി എന്ന കഥാപാത്രമായാണ് സൂര്യ എത്തിയിരുന്നത്. ചിത്രത്തിലെ അഭിനയത്തിന് അഭിനേതാക്കൾ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.
എന്നമ്മാ കണ്ണ്,ലൂട്ട്,പിതാമകൻ,ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് ദുരെ ഇതുവരെ തൻറെ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുക്കിയിട്ടുള്ളത്.2003ൽ സംവിധായകൻ ബാലയുമൊത്ത് പുതിയൊരു പ്രോജക്ടിനെ ദുരെ ഒരുങ്ങിയിരുന്നു.എന്നാൽ പിന്നീട് പലവിധ കാരണങ്ങളാൽ ഈ പ്രോജക്ട് നടന്നില്ല.തുടർന്ന് ബാലയ്ക്ക് അഡ്വാൻസ് നൽകിയ തുക തിരിച്ചു ലഭിക്കാനായി ഇതുവരെ ബാലയുടെ ഓഫീസിൽ പ്രതിഷേധിച്ചത് വാർത്തയായിരുന്നു.തൻറെ കാലിന് സംഭവിച്ച മുറിവാണ് ഇപ്പോൾ ദൂരെയെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്ന്.ഇപ്പോൾ രണ്ടുലക്ഷം രൂപയാണ് സൂര്യയുടെ ദുരെയുടെ ചികിത്സയ്ക്കായി നൽകിയിരിക്കുന്നത്.