അഭിനയം കൊണ്ടും നൃത്തം കൊണ്ടും ആലാപനം കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് ദേവിക നമ്പ്യാർ. ഭർത്താവ് വിജയ് മാധവും പ്രേക്ഷകർക്ക് പ്രിയങ്കരനായ ഗായകനാണ്. ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി ശ്രദ്ധേയനായി മാറിയ ഗായകനാണ് വിജയ് മാധവ്. ദേവിക ഇപ്പോൾ ഗർഭിണിയാണ് വൈകാതെ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വരും. പാട്ടും അഭിനയവും വ്ലോഗിങ്ങും കുക്കിങ്ങും എല്ലാമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ് രണ്ടുപേരും. ഗർഭിണിയായ ദേവിക സീരിയലില് നിന്ന് ഇടവേള എടുത്തതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൊക്കെ സജീവമായത്.
ഇതിനിടയിൽ ഒമ്പതാം മാസത്തിലെ വള കാപ്പ് ചടങ്ങും ദേവികയുടെ വീട്ടുകാരെത്തി 9 കൂട്ടം പലഹാരം നൽകിയതും ഒക്കെ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ആദ്യ കൺമണിക്ക് ജന്മം നൽകിയ സന്തോഷം ലൈവിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി ദേവിക നമ്പ്യാരും ഭർത്താവ് വിജയ് മാധവും. “ഡെലിവറിക്ക് മുൻപേയുള്ള വീഡിയോ എടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി അന്ന് രാത്രി തന്നെ വേദന തുടങ്ങി. അതുകാരണം ഒന്നും ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ വീഡിയോസ് ഒന്നും തന്നെ എടുത്തില്ല.
ഇനിയുള്ള വീഡിയോസ് എല്ലാം തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതായിരിക്കും. ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥനയും കൊണ്ട് നോർമൽ ഡെലിവറിയാണ് സംഭവിച്ചത്. ഒരു ആൺകുഞ്ഞാണ് ജനിച്ചത്. കുഞ്ഞും ഞാനും നന്നായിരിക്കുന്നു. ഇപ്പോൾ ഒരുപാട് സന്തോഷമുണ്ട് കാരണം എല്ലാവരുടെയും പ്രാർത്ഥന കൊണ്ടാണ് എല്ലാം നല്ല രീതിയിൽ നടന്നത്. ഇന്ന് ഉച്ചയ്ക്കായിരുന്നു ഡെലിവറി കഴിഞ്ഞത്.” എന്നും ലൈവിൽ വന്നതിനുശേഷം ദേവിക പറയുന്നു.