നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലായിരുന്ന നടൻ കോട്ടയം നസീർ ഇപ്പോൾ ആശുപത്രി വിട്ടു. ആരോഗ്യം വീണ്ടെടുത്ത് നടൻ സിനിമയിൽ വീണ്ടും സജീവമാവുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ചെറു കുറിപ്പിലൂടെ ആണ് അദ്ദേഹം ഇക്കാര്യം ആരാധകരുമായി ഷെയർ ചെയ്തത്. “ആശുപത്രിയിൽ വാസത്തിനുശേഷം ഇന്ന് പുതിയ സിനിമയിലേക്ക് ജോയിൻ ചെയ്തു.
എന്നെ ചികിത്സിച്ച കാരിദാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും എന്നെ പരിചരിച്ച് നഴ്സ്മാർക്കും എൻറെ അസുഖവിവരം അറിഞ്ഞ് ഫോണിൽ വിളിച്ച് അന്വേഷിക്കുകയും വന്നു കാണുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി എന്നായിരുന്നു കോട്ടയം നസീർ കുറിച്ചത്. ഈ മാസം 27നാണ് നെഞ്ചുവേദനയെ തുടർന്ന് കോട്ടയം നസീറിനെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആൻജിയോഗ്രാം പരിശോധനയ്ക്കുശേഷം ആൻജിയോപ്ലാസ്റ്റി ചെയ്തു. അദ്ദേഹത്തിന് ദേഹാസ്വസ്ഥത തുടർന്നായിരുന്നു അദ്ദേഹത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ അദ്ദേഹത്തിന് വല്ലാത്ത വെപ്രാളവും രാത്രി കഠിന നെഞ്ചുവേദനയും ഉണ്ടായിരുന്നുവെന്നും ബ്ലോക്ക് ആയിരുന്നു എന്നും വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ ആൻജിയോപ്ലാസ് ചെയ്തു എന്നും വാർത്തകളിൽ പുറത്തുവരുന്നു.
ആദ്യം ശാരീരിക അസ്വസ്ഥതയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിൻറെ വീടിൻറെ അടുത്ത് തന്നെ ആയതുകൊണ്ട് വേഗം ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത് അദ്ദേഹത്തിനു വേഗം ചികിത്സ നൽകാനും സഹായിച്ചു.