മലയാളികളുടെ സ്വന്തം നടനാണ് ബാല. അന്യഭാഷയാണ് കൂടുതലും ബാല സംസാരിക്കുന്നതെങ്കിലും തമിഴ് കലർന്ന മലയാളത്തിൽ സംസാരിക്കുന്ന ബാലയുടെ ശബ്ദത്തിന്റെ രസം ബാലയുടെ ശബ്ദത്തിനും സംസാരശൈലേക്കും ഉണ്ടെന്നാണ് മലയാളികൾ തന്നെ ഇപ്പോഴും അഭിപ്രായപ്പെടുന്നത്. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ ബാല സോഷ്യൽ മീഡിയയിൽ എപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്. കൂടുതലും ട്രോളുകളിലാണ് ബാല പ്രത്യക്ഷപെടാറുള്ളത്. ബാല ഇപ്പോൾ അധികം സിനിമകളിലൊന്നും അഭിനയിക്കുന്നില്ലെങ്കിലും ട്രോളുകളിൽ ഒരുപാട് മലയാളികളുടെ ഇടയിലേക്ക് എത്തുന്നുണ്ട്.
എന്നാൽ മലയാളികൾക്ക് അത്തരത്തിൽ ഒരു ദുഃഖ വാർത്തയാണ് പുറത്തുവരുന്നത്. ബാല ഇപ്പോൾ ആശുപത്രിയിലാണ് എന്നാണ് പുറത്തുവരുന്ന വാർത്തയിൽ പറയുന്നത്. എറണാകുളത്തെ അമൃതയിൽ അഡ്മിറ്റ് ആണെന്നും രണ്ടുദിവസമായി തന്നെ ചെറിയ പ്രശ്നങ്ങൾ കരളിനും ഹൃദയത്തിനും ബാധിച്ചിട്ടുണ്ട് എന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ പറയുന്നുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ ഇൻഡോളജി വിഭാഗത്തിലാണ് ബാല ഇപ്പോൾ ചികിത്സയിൽ ഉള്ളത്. ചുമയും കടുത്ത വയറുവേദനയും തുടർന്നായിരുന്നു അദ്ദേഹം ചികിത്സ തേടി എത്തിയത്. രണ്ടുദിവസം മുൻപ് വരെയും അദ്ദേഹത്തിന് ക്ഷീണം ഉണ്ടായിരുന്നതായും വേദന പറഞ്ഞതായും കുടുംബാംഗങ്ങൾ തന്നെ സ്ഥിരീകരിക്കുന്നു.
പിന്നാലെ ഈ വേദന കടുത്ത് തുടങ്ങിയതിനുശേഷമാണ് ബാലയെ ആശുപത്രിയിലേക്ക് എത്തിച്ചതും ഐസിയുവിൽ പ്രവേശിപ്പിച്ചതും. ഉടൻതന്നെ സർജറി വേണ്ടി വരുമെന്നും കൂടുതൽ കാര്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വരാൻ പോവുകയാണ്. ഇപ്പോൾ ബാലയുടെ അമ്മയും ഭാര്യ എലിസബത്തും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ആശുപത്രിയിൽ ഉള്ളത്. ബാലയുടെ ആരോഗ്യനില ഗുരുതരത്തിലാണ് എന്ന് വാർത്തകൾ ഉണ്ടെങ്കിലും ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് വൈകുന്നേരം 3 മണിയോടെ തന്നെ ആശുപത്രി വിദഗ്ധർ ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ കൂടുതൽ പറയും എന്നും അദ്ദേഹത്തിൻറെ ആരോഗ്യനില എന്താണ് ശരിക്കും എന്നും അതിലൂടെ അറിയാൻ സാധിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ തന്നെ പറയുന്നത്.
തമിഴ്നാട്ടിൽ നിന്നും ബന്ധുക്കൾ എത്തിയ ശേഷം അവരുമായി ആലോചിച്ച് മെഡിക്കൽ ബുള്ളറ്റ് പുറത്തിറക്കാൻ ആണ് ആലോചന എന്നും ആശുപത്രി അധികൃതർ അറിയിച്ചു. സഹോദരനും സംവിധായകനുമായ ശിവയാണ് കൊച്ചിയിൽ എത്തുക. കരൾ രോഗവുമായി ബന്ധപ്പെട്ട ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. കുറച്ചുകാലമായി സിനിമയിൽ നിന്നും വിട്ടു നിന്നിരുന്ന ബാല അടുത്തിടെ അഭിനയത്തിലേക്ക് വീണ്ടും മടങ്ങിവന്നിരുന്നു. അത് മലയാളികൾക്ക് വളരെ സന്തോഷമായിരുന്നു.