മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒക്കെയായി മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥി കൂടിയായിരുന്ന ലക്ഷ്മി പ്രിയ ഇടയ്ക്ക് സൈബർ ആക്രമണങ്ങളും നേരിടാറുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ഫോറിൽനിന്ന് പുറത്തിറങ്ങിയതിനു ശേഷവും ചേച്ചി അനിയൻ ബന്ധം കാത്തുസൂക്ഷിക്കുന്ന രണ്ടു പേരാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനും ലക്ഷ്മി പ്രിയയും. ലക്ഷ്മി പ്രിയ നാലാം സ്ഥാനത്താണ് ഫിനാലെ കഴിഞ്ഞപ്പോൾ എത്തിയത്.
തുടക്കത്തിൽ മത്സരാർത്ഥികളും പ്രേക്ഷകരും കുലസ്ത്രീയെന്നു വിളിച്ച് ലക്ഷ്മി പ്രിയയെ അധികം സപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ പതിയെ പതിയെ ലക്ഷ്മിപ്രിയ ഗെയിമിൽ വിജയിച്ചു അഭിപ്രായപ്രകടനങ്ങൾ നടത്തിയും ആരാധകരെ സൃഷ്ടിച്ചെടുത്തു. എനിക്ക് എന്നും റോബിൻ കൂടെ പിറന്ന സഹോദരനെ പോലെയാണെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ റോബിന്റെയും ആരതിയുടെയും വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ കുടുംബസമേതം എത്തിയിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയുടെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.
റോബിനും ആരതി പൊടിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ലക്ഷ്മിപ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ച ചില വരികൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്. പല സർപ്രൈസുകളും പിന്നാലെ വരുന്നുണ്ടെന്ന് സൂചന നൽകുന്നതാണ് ലക്ഷ്മി പ്രിയയുടെ കുറിപ്പ്. എൻറെ കുടുംബം കുറച്ചുകൂടി വളർന്നു അനുജനും അനുജത്തിയും. ഇന്ന് പോസ്റ്റ് ചെയ്യാൻ മറ്റൊരു കാരണം കൂടിയുണ്ട്. കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കു ദൈവമേ നന്ദി എന്നാണ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേസമയം ഇപ്പോൾ എന്തിനാണ് ഇത്തരം ഒരു ക്യാപ്ഷൻ എന്നും എന്തായിരിക്കും ആ സന്തോഷവാർത്ത എന്നുമാണ് ആരാധകർ കമൻറ്റുകളിലൂടെ പറയുന്നത്. 2005ൽ നരൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 200ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ ലക്ഷ്മി നല്ലൊരു എഴുത്തുകാരി എന്ന നിലയ്ക്കും തന്റെ കഴിവ് തെളിയിച്ചിരുന്നു.