ബാലതാരമായി എത്തി നായികയായി തിളങ്ങിയ താര സുന്ദരിയാണ് മീന. 1981ൽ ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലും എല്ലാം ബാലതാരമായി മീന അഭിനയിച്ചു. ഇപ്പോൾ താരം സിനിമയിലെ 40 വർഷങ്ങൾ ആഘോഷിക്കുകയാണ്. മീനയുടെ സിനിമയിലെ 40 വർഷങ്ങൾ വലിയ ചടങ്ങായി പ്രമുഖരുടെ സാന്നിധ്യത്തിലാണ് ആഘോഷിച്ചത്. മീനയുടെ ഉറ്റ സുഹൃത്തുക്കളും സിനിമ പ്രവർത്തകരും എല്ലാം പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെയും ആരാധകരുടെയും ഹൃദയം കവർന്നത് ഏകമകൾ നൈനികയാണ്. വളരെ നാളുകൾക്കു ശേഷം നൈനിക അമ്മയ്ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. നൈനികയും ഒരു കുഞ്ഞു സെലിബ്രിറ്റിയാണ്. താരപുത്രി എന്നതിലുപരിയായി നൈനിക ഒരു കുട്ടി അഭിനേത്രി കൂടിയാണ്. തെരി എന്ന വിജയ് ചിത്രത്തിൽ മുഴുനീള വേഷം ചെയ്തത് കുറച്ചു വർഷങ്ങൾക്കു മുൻപ് തന്നെ നൈനിക പ്രേക്ഷകർക്ക് സുപരിതയാണ്. ആറു വയസ്സ് പ്രായമുള്ളപ്പോഴാണ് തെരി എന്ന സിനിമയിൽ വിജയുടെ മകളായി നൈനിക അഭിനയിച്ചത്.
ഇപ്പോൾ 12 വയസ്സാണ് നൈനികയുടെ പ്രായം. കുട്ടി താരത്തിന്റെ പുതിയ വീഡിയോ വൈറലായതോടെ നിരവധിപേർ കമന്റുകളുമായി എത്തി. കുട്ടി മീനയെ നൈനികയിൽ കാണാം എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തത്. അതിനിടയിൽ ചിലർ നൈനികയുടെ ഇടതെറ്റിയിരിക്കുന്ന പല്ലിനെ കുറ്റപ്പെടുത്തി കമന്റുകളുമായി എത്തി. അതേസമയം ചെറിയ കുട്ടിയല്ലേ പല്ലിൻറെ പേരിൽ കുറ്റപ്പെടുത്തരുത് എന്നും ആ കുഞ്ഞും വീഡിയോ കാണുന്നതല്ലേ എന്നും ചിലർ കമന്റായി കുറച്ചു. ചിലർ അമ്മയെ പോലെ വേഗം നായികയായി സിനിമയിൽ അരങ്ങേറണമെന്നും നൈനികയെ ആശംസിച്ചു. വളരെ കുറച്ച് നാളുകൾ ആയിട്ടേയുള്ളൂ നൈനികയ്ക്ക് അച്ഛൻ വിദ്യാസാഗറിനെ നഷ്ടപ്പെട്ടിട്ട്.
ശ്വാസകോശ സംബന്ധമായ അസുഖം കാരണമാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്. ഭർത്താവിനെ മരണം താരത്തെയും കുടുംബത്തെയും ഒരുപാട് തളർത്തിയിരുന്നു. അവയവം മാറ്റിവയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വിദ്യാസാഗർ മരിച്ചത്. ഭർത്താവിൻ്റെ മരണശേഷം മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നു. ബ്രോ ഡാഡി ആണ് മീന അഭിനയിച്ച് ഏറ്റവും അവസാനം മലയാളത്തിൽ പുറത്തിറങ്ങിയ സിനിമ. ആ സിനിമയുടെ റിലീസിന് ശേഷമാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്. ചിത്രത്തിൽ മോഹൻലാലിൻ്റെ ഭാര്യ വേഷമാണ് മീന ചെയ്തത്.