ബിഗ് ബോസ് ടെലിവിഷൻ പരിപാടിക്ക് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിലുള്ള സ്വാധീനം വളരെ വലുതാണ്.ഒരോ സീസണിലും നിരവധി പുതുതാരങ്ങളെയാണ് ഷോയിലൂടെ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.ഓരോ മത്സരാർത്ഥികൾക്കും അവരുടെതായ ആരാധകരും ഉണ്ടായിരിക്കും. അതുപോലെതന്നെ ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ നിരവധി ആരാധകരുള്ള താരമാണ് ഡോ:റോബിൻ രാധാകൃഷ്ണൻ.ആരതി പൊടിയുമായുള്ള വിവാഹ നിശ്ചയവും,സിനിമ പ്രഖ്യാപനങ്ങളും എല്ലാം താര പരിവേഷത്തിലാണ് റോബിനെ എത്തിച്ചത്.
അടുത്തിടെ റോബിന്റെ മുൻ സുഹൃത്തും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ശാലു പേയാട് റോബിനെതിരെ ചില ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. മോഹൻലാൽ പ്രഖ്യാപിച്ച റോബിന്റെ പുതിയ ചിത്രത്തിൻറെ വാർത്തകളടക്കം പല വാദങ്ങളും തെറ്റാണെന്നാണ് ശാലുവിന്റെ ആരോപണം.ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയിയായ ദിൽഷയെ സൈബർ ആക്രമണം നടത്താൻ റോബിൻ ആഹ്വാനം ചെയ്തു എന്ന് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ ശാലു പുറത്തുവിട്ടിരുന്നു.ഇതിനെത്തുടർന്ന് റോബിനെതിരെയും സോഷ്യൽ മീഡിയയിൽ ഗുരുതരമായ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.
ഇപ്പോഴിതാ എല്ലാവിധത്തിലുള്ള വിവാദങ്ങളും അവസാനിപ്പിക്കുകയാണ്,ആരും പുറകെ വരരുത് എന്നുള്ള ശാലു പേയാടിന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി ആണ് പുറത്തുവന്നത്.എല്ലാ വിവാദങ്ങളും ഇവിടെ നിര്‍ത്തുകയാണ്.എന്റെ നിരപരാധിത്വം തെളിയിക്കണമെന്നുണ്ടായിരുന്നു. അത് തെളിയിച്ചുവെന്നും ഇനി താന്‍ തന്റെ ജോലി, തന്റെ കുടുംബം.തന്റെ സന്തോഷത്തിന്റെ പുറകെ പോവുകയാണെന്നുമാണ് ശാലു പേയാട് പറയുന്നത്.ആരും എന്നെ പിന്തുടര്ന്ന് വരരുത്.ഞാന്‍ കാരണം ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ്.എന്റെ ഇന്‍ബോക്സില്‍ തെറി വിളിച്ചവരെ ഞാനും വിളിച്ചിട്ടുണ്ട്.സെയിം പിച്ച്.
അപ്പോള്‍ എല്ലാം കോംപ്രമൈസ്.ഇനി നിങ്ങളായി എന്നോട് ചൊറിയാന്‍ വരരുത്.ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.ഇത്തരത്തിലായിരുന്നു ശാലുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.ശാലു പേയാടിന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കാൻ തെളിവുണ്ടെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കാമെന്ന് പറഞ്ഞ് റോബിനും രംഗത്തുവന്നിരുന്നു.നിങ്ങളെ ബാധിക്കുകയും നാല് പിള്ളേരുടെ ജീവിതം തകരുകയും ചെയ്തിട്ടുണ്ടെങ്കില്‍,ഇതിനൊക്കെ തെളുവുണ്ടെങ്കില്‍ നിങ്ങള്‍ പൊലീസ് സ്റ്റേഷന് വഴി നിയമപരമായി മുന്നോട്ട് പോകൂ.ഞാന്‍ വരാം,ഒരുപാട് ആരോപണങ്ങള്‍ പറഞ്ഞുവല്ലോ.അതില്‍ ഓരോന്നായി നിയമപരമായി തെളിയിച്ച് കാണിക്കണം.കൂടാതെ ശാലുവിന്റെ ആരോപണങ്ങളെക്കുറിച്ച് റോബിൻ ഇത്തരത്തിൽ ആയിരുന്നു പ്രതികരിച്ചത്.