മലയാള സിനിമയ്ക്ക് ഒപ്പം വർഷങ്ങളായി മലയാളികളിൽ ഒരാളായി നടന്നു നീങ്ങുന്ന മഹാനടനാണ് മമ്മൂട്ടി.എന്നെന്നും ഓർത്തിരിക്കാവുന്ന നിരവധി ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ളത്.അടുത്തകാലത്തായി മമ്മൂട്ടി കമ്പനി എന്ന പേരിൽ അദ്ദേഹം ഒരു നിർമ്മാണ കമ്പനി ആരംഭിക്കുകയും ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് വേണ്ടി ഒരുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ മമ്മൂട്ടി കമ്പനി പുതുതായി നിർമ്മിക്കുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.ചിത്രത്തിൻറെ ഷൂട്ടിംഗ് സെറ്റിൽ നിന്നും നടൻ അസീസ് നെടുമങ്ങാട് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചിത്രത്തിൽ അസീസിനൊപ്പം പൊട്ടിച്ചിരിച്ചുകൊണ്ട് നടന്ന നീങ്ങുന്ന മമ്മൂട്ടിയെയാണ് കാണാനാവുക. ഒപ്പം മമ്മൂട്ടിയുടെ സഹായി ജോർജിനെയും മറ്റുള്ളവരെയും കാണാനാകും.’ഭാഗ്യം മമ്മൂക്കാ ചിരിച്ചു, ഞാൻ 100 കോമഡി പറഞ്ഞാൽ ഒരെണ്ണം ഏൽക്കും’.ഇത്തരത്തിൽ ആയിരുന്നു അസീസ് മമ്മൂക്കയ്ക്ക് ഒപ്പമുള്ള ഈ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.നിരവധി പ്രേക്ഷകരും ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി രംഗത്തെത്തുന്നുണ്ട്. കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ ആണ് അസീസ് അവതരിപ്പിക്കുന്നത്.മമ്മൂക്ക നൽകുന്ന സപ്പോർട്ടിനെപ്പറ്റി മുൻപും അസീസ് തുറന്നു പറഞ്ഞിട്ടുണ്ട്.
‘കൊടുക്കുന്ന വേഷം വിസ്മയമാക്കുകയും,കൂടെ അഭിനയിക്കുന്ന ഇന്നലെ മലയാള സിനിമയിൽ കാൽ വെച്ച്തുടങ്ങിയ എന്നെപൊലുള്ള ഈ ചെറിയ കലാകാരൻമാരെ സപ്പോർട് ചെയ്യാൻ കാണിക്കുന്ന ഈ വലിയ മനസുണ്ടല്ലോ,വളർന്നു വരുന്ന ഓരോ കലാകാരൻമാർക്കും മാതൃകായാണ് മലയാളത്തിന്റെ ഈ അഭിമാനം’.ഇത്തരത്തിലാണ് തന്നെ പോലെയുള്ള കലാകാരന്മാർക്ക് മമ്മൂക്ക നൽകുന്ന സപ്പോർട്ടിനെപ്പറ്റി അസീസ് മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ കണ്ണൂർ സ്ക്വാഡ് ഒരുങ്ങുന്നത്.നടൻ റോണി ഡേവിഡ് രാജ് ആണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കുന്നത്.സുഷിൻ ശ്യാമാണ് സംഗീത സംവിധായകൻ.
തീവ്രവാദ പ്രവർത്തനങ്ങളും മറ്റു പ്രമാദമായ കേസുകളും അന്വേഷിക്കുന്നതിനായി പണ്ട് കണ്ണൂരിൽ രൂപീകരിച്ച് നിരവധി കേസുകൾ കണ്ടുപിടിച്ച ഒരു പോലീസ് ടീമിൻറെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന.മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത് ചിത്രമാണിത്.ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.നടി ജ്യോതികയും ഒത്തുള്ള കാതൽ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായതായും മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവേ പറഞ്ഞിരുന്നു.തെലുങ്ക്,മലയാളം,ഹിന്ദി, തമിഴ്,കന്നഡ എന്നീ ഭാഷകളിൽ ഒരുങ്ങുന്ന അഖിൽ അക്കിനേനിക്ക് ഒപ്പമുള്ള തെലുങ്ക് ബിഗ് ബജറ്റ് ചിത്രവും മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.