മലയാള സിനിമയ്ക്ക് ഒപ്പം വർഷങ്ങളായി മലയാളികളിൽ ഒരാളായി നടന്നു നീങ്ങുന്ന മഹാനടനാണ് മമ്മൂട്ടി.എന്നെന്നും ഓർത്തിരിക്കാവുന്ന നിരവധി ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ളത്.നിരവധി വ്യത്യസ്തമായ ചിത്രങ്ങളുമായി അദ്ദേഹം ഇപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ മമ്മൂട്ടി അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്.മോട്ടോർ വാഹന വകുപ്പിന്റെയും കൊച്ചിൻ ഷിപ്പിയാർടിന്റെയും ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഒരു ട്രാഫിക് ബോധവൽക്കരണ വീഡിയോ ആണ് ഇത്.
ഒരു യുവതിയും കുഞ്ഞും വാഹനത്തിരക്കിനിടയിൽ മറ്റൊരു റോഡിലേക്ക് കയറാൻ കഷ്ടപ്പെടുന്നതും അതിനിടയിൽ ഒരാൾ കാർ നിർത്തി കൊടുക്കുന്നതും ആണ് വീഡിയോയിൽ കാണുന്നത്.പിന്നീട് നമ്മളിൽ ഉണ്ടാവേണ്ട സഹകരണ മനോഭാവത്തെ പറ്റി മമ്മൂട്ടി പറയുന്നതും വീഡിയോയിൽ കാണാം.’പരസ്പര സഹകരണമില്ലാത്ത റോഡ് ഉപയോഗത്തിലൂടെ ഡ്രൈവിംഗ് വളരെ മാനസിക പിരിമുറുക്കം ഉള്ളതായി മാറ്റിയിട്ടുണ്ട് നമ്മൾ.മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം, അവരുടെ നന്മയെ അംഗീകരിക്കാൻ സാധിച്ചാൽ, അവർക്കൊരു പുഞ്ചിരി സമ്മാനിക്കാൻ കഴിഞ്ഞാൽ കുറച്ചു കൂടി സംഘർഷം ഇല്ലാതെ ആകും.
ഡ്രൈവിംഗ് സുഗമമാകും.ഡ്രൈവിംഗ്സുഗമമാക്കുക.സംഘർഷം ഒഴിവാക്കുക. മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കുക.അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുക.അതാണ് സംസ്കാരം.സംസ്കാരം ഉള്ളവരായി മാറുക’.ഇത്തരത്തിലായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കണ്ണൂർ സ്ക്വാഡ് ആണ് മമ്മൂട്ടിയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഏറ്റവും പുതിയ ചിത്രം.നടൻ റോണി ഡേവിഡ് രാജ് ആണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കുന്നത്.സുഷിൻ ശ്യാമാണ് സംഗീത സംവിധായകൻ.മുഹമ്മദ് റാഫിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് പ്രവീൺ പ്രഭാകറാണ്.
തീവ്രവാദ പ്രവർത്തനങ്ങളും മറ്റു പ്രമാദമായ കേസുകളും അന്വേഷിക്കുന്നതിനായി പണ്ട് കണ്ണൂരിൽ രൂപീകരിച്ച് നിരവധി കേസുകൾ കണ്ടുപിടിച്ച ഒരു പോലീസ് ടീമിൻറെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന.മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത് ചിത്രമാണിത്.ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.നടി ജ്യോതികയും ഒത്തുള്ള കാതൽ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായതായും മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തിൻറെ ഭാഗമായി പറഞ്ഞിരുന്നു.തെലുങ്ക്,മലയാളം,ഹിന്ദി, തമിഴ്,കന്നഡ എന്നീ ഭാഷകളിൽ ഒരുങ്ങുന്ന അഖിൽ അക്കിനേനിക്ക് ഒപ്പമുള്ള തെലുങ്ക് ബിഗ് ബജറ്റ് ചിത്രവും മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.