നീണ്ട നാലുവർഷത്തെ ഇടവേളക്കുശേഷം സിദ്ധാർത്ഥ് ആനന്ദിൻറെ സംവിധാനത്തിൽ ബോളിവുഡിന്റെ കിരീടം വെക്കാത്ത രാജാവ് ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രമായിരുന്നു പഠാൻ.ഈ കഴിഞ്ഞ ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിലൂടെ കിംഗ്ഖാൻ വൻ തിരിച്ചുവരവാണ് നടത്തിയത്.വൻ വരവേൽപ്പാണ് ചിത്രത്തിലെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.ആദ്യദിനം തന്നെ ഏകദേശം നൂറുകോടിയോളം രൂപ കളക്ഷൻ നേടിയ പഠാൻ ബോളിവുഡിലെ സകലമാന കളക്ഷൻ റെക്കോർഡുകളും മറികടന്നിരുന്നു.ചിത്രത്തിലെ ‘ജൂമേ ജോ പഠാന്’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായിരുന്നു.
ഇപ്പോഴിതാ ഇവിടെ മലയാളത്തിൽ ഈ ഹിറ്റ് ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ബിജുക്കുട്ടനും മകളും.മകൾക്കൊപ്പം പുതിയ റീൽ എന്ന ക്യാപ്ഷനോട് ബിജുക്കുട്ടൻ തന്റെ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ ഇരുവർക്കും അഭിനന്ദനങ്ങളുമായി എത്തുന്നത്.ഒന്നും പറയാനില്ല,അപ്പൻ ആരാ മോൻ,നാട്ടു നാട്ടു സോങ് കൂടി ട്രൈ ചെയ്യൂ തുടങ്ങിയ നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്.’അപ്പനും മോളും പിന്നെയും’എന്ന ക്യാപ്ഷനോടെ നടൻ അജു വർഗീസും ഈ വീഡിയോ തൻറെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു.
വലിയൊരു ഇടവേളക്കുശേഷം ബോളിവുഡിനെ പിടിച്ചു കുലുക്കി കൊണ്ടാണ് പഠാൻ ബോക്സ് ഓഫീസിൽ മുന്നേറിയത്. 27 ദിവസം കൊണ്ട് ഏതാണ്ട് 1000 കോടിയിലധികം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.വലിയ രീതിയിൽ ഉള്ള പ്രതിഷേധങ്ങളും മറ്റും അതിജീവിച്ചുകൊണ്ടാണ് പഠാൻ ഈ വൻ വിജയം നേടിയെടുത്തത്. ആമസോൺ പ്രൈം ഓടിടി അവകാശം നേടിയെടുത്ത ചിത്രം ഇപ്പോൾ പ്രേക്ഷകർക്കും കാണാവുന്നതാണ്.തുടർച്ചയായ പരാജയങ്ങളിൽ വലഞ്ഞിരുന്ന ബോളിവുഡിന് പഠാൻ വീണ്ടും ഒരു ഉയർത്തെഴുന്നേൽപ്പാണ് നൽകിയത്.വൈആർഎഫ് മൂവീസിൻറെ ബാനറിൽ ആണ് പഠാൻ നിർമ്മിച്ചിരിക്കുന്നത്.
ദീപിക പദുക്കോൺ നായികയായി എത്തുന്ന ചിത്രത്തിൽ ജോൺ എബ്രഹാമും വില്ലൻ വേഷത്തിൽ എത്തുന്നുണ്ട്.ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ നടി ദീപിക പദുക്കോണിന്റെ കാവി നിറത്തിലുള്ള വസ്ത്രത്തിൽ ചൊല്ലിയാണ് ഹിന്ദു സംഘടനകൾ നിരവധി അക്രമ സംഭവങ്ങൾക്കും വിവാദങ്ങൾക്കും തുടക്കമിട്ടത്.കൂടാതെ ചിത്രത്തിന് നൽകിയിരിക്കുന്ന പഠാൻ എന്ന പേര് മുസ്ലീങ്ങൾക്കിടയിൽ വളരെ മൂല്യമുള്ള ഒന്നാണെന്നും അത് പിൻവലിക്കണം എന്നും പറഞ്ഞു മുസ്ലിം സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.ഷാരൂഖ് ഖാൻറെ കരിയറിലെ തന്നെ വമ്പൻ ഹിറ്റുകളിൽ ഒന്നായി ചിത്രം ഇതിനോടകം മാറിക്കഴിഞ്ഞു.