മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും മഞ്ജു ജനങ്ങൾക്ക് പ്രിയങ്കരിയാണ്. ബിഗ് സ്ക്രീനിൽ മാസ്സ് സീനുകളിൽ തിളങ്ങുന്ന മഞ്ജു ക്യാമറ മാറ്റിയാൽ ഒരു സാധാരണക്കാരിയാണ്. മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാറായ മഞ്ജു തമിഴകത്തും പ്രശസ്തയാണ്. അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളും തമിഴകത്ത് വിജയം കൊയ്തു. ധനുഷ് അജിത്ത് എന്നീ രണ്ട് സൂപ്പർസ്റ്റാറുകളുടെ നായികയാവാനും കഴിഞ്ഞു. വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ പുതിയ സിനിമ. കഴിഞ്ഞദിവസമാണ് സിനിമ റിലീസ് ചെയ്തത്. സൗബിൻ ആണ് സിനിമയിലെ നായകൻ. രാഷ്ട്രീയ ആക്ഷേപഹാസ്യ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാൾ കൂടിയാണ് മഞ്ജു. ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി. സിനിമ രംഗത്തെ താൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന താരമാണ് മഞ്ജു വാര്യർ എന്നാണ് സന്തോഷ് വർക്കി പറയുന്നത്. ദിലീപ് മഞ്ജു വാര്യരും മാച്ച് അല്ലായിരുന്നു. ദിലീപിന് മഞ്ജുവിന്റെ അത്ര ലെവൽ ഇല്ല. പ്രായത്തിന്റെ ചാപല്യത്തിൽ സംഭവിച്ചതായിരിക്കാം. ഇപ്പോഴും നന്നായി അഭിനയിക്കുന്നുണ്ട് പക്ഷേ പഴയതുപോലെ ഹിറ്റ് ആകുന്നില്ല. ഇപ്പോൾ മോഡേണായി അവർ മാസ് പടങ്ങൾ ചെയ്യുന്നില്ല.
ക്ലാസ് പടങ്ങളാണ് ചെയ്യുന്നത്, നല്ല വ്യക്തിയാണ്, ദിലീപിനോട് വൈരാഗ്യം ഉണ്ടെന്ന് തോന്നുന്നു, അവർ വളരെ വേദനിച്ചു. ഞാൻ അവരെ നാല് തവണ നേരിട്ട് കണ്ടിട്ടുണ്ട്. നാല് തവണയും മര്യാദയ്ക്ക് ആണ് എന്നോട് സംസാരിച്ചത് എന്നും സ്ട്രോങ്ങ് ലേഡിയും ആണ്. ഒരു കാലം കഴിഞ്ഞാൽ മഞ്ജു എത്ര സിനിമയിൽ ഉണ്ടാവും എന്ന് അറിയില്ല. സിനിമ ഫീൽഡിൽ നിന്ന് ഔട്ട് ആകുമ്പോൾ ആരും ഉണ്ടാവില്ല. ഒരുപാട് വേദനിച്ചതിന്റെ വൈരാഗ്യം മനസ്സിൽ ഉണ്ടാകണം. എനിക്ക് മഞ്ജുവിൽ നിന്ന് പഠിക്കാൻ പറ്റിയ ഒന്നാണ് പോസിറ്റിവിറ്റി. സന്തോഷ് വർഗ്ഗീസ് തൻറെ യൂട്യൂബ് ചാനലിൽ പറഞ്ഞതാണ് ഇതൊക്കെ. പൊതുവേ താരങ്ങളെ കുറിച്ചും സിനിമകളെ കുറിച്ചും തുറന്നടിക്കുന്ന വ്യക്തിയാണ് സന്തോഷ് വർക്കി.
അടുത്തിടെ നിത്യ മേനോനെ ശല്യപ്പെടുത്തിയ വ്യക്തി എന്ന് ആരോപിച്ച് സന്തോഷ് വർക്കി മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. പ്രണയ അഭ്യർത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയ ആളാണ് സന്തോഷ് വർക്കി എന്നായിരുന്നു നിത്യ മേനോൻ ആരോപിച്ചത്. നിരന്തരം ഫോൺ ചെയ്തു, ലൊക്കേഷനുകളിൽ വന്നു. അയാളെ കൊണ്ട് തന്റെ കുടുംബം പോലും ബുദ്ധിമുട്ടിയിരുന്നു എന്ന് തുറന്നടിച്ചിരുന്നു. മറുപടിയുമായി സന്തോഷ് രംഗത്തെത്തി. താൻ ഇഷ്ടം തുറന്നു പറയുക മാത്രമാണ് ചെയ്തതെന്ന് ശല്യപ്പെടുത്തില്ലെന്ന് സന്തോഷ് വാദിച്ചു.
സിനിമകളുടെ റിലീസ് ദിവസം സോഷ്യൽ മീഡിയയിൽ സന്തോഷ് വർക്കിയാണ്. സിനിമയെക്കുറിച്ചുള്ള തൻറെ സത്യസന്ധമായ അഭിപ്രായം സന്തോഷ് പറയുന്നു. ഇത് പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്. മഞ്ജുവിന്റെ പുതിയ സിനിമ വെള്ളരിപ്പട്ടണത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആയിഷ എന്ന സിനിമയ്ക്ക് ശേഷം പുറത്തിറങ്ങുന്ന മഞ്ജുവിന്റെ സിനിമ കൂടിയാണിത്. വരാനിരിക്കുന്ന മഞ്ജു വാര്യർ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകരും.