സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. കോമഡി ചെയ്യാൻ പറ്റുന്ന മലയാളത്തിലെ ചുരുക്കം നടിമാരിൽ ഒരാളും അനുശ്രീയാണ്. റിയാലിറ്റി ഷോയിൽ നിന്നും അഭിനയരംഗത്തേക്ക് കടന്നുവന്ന അനുശ്രീയുടെ ആദ്യ സിനിമ തന്നെ ഗംഭീരമായി. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ അനുശ്രീ ചെയ്ത വേഷം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. പിന്നീട് ഇതേ രീതിയിലുള്ള കഥാപാത്രങ്ങൾ തന്നെയാണ് അനുശ്രീയെ തേടി വന്നത്. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിൽ നാട്ടിൻപുറത്തുകാരിയായ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചത്.
ഇത്തരം വേഷങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു വേഷം അനുശ്രീക്ക് ലഭിച്ചത് ഇതിഹാസ എന്ന സിനിമയിലാണ്. സിനിമയും അനുശ്രീയുടെ പ്രകടനവും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. മികച്ച നടിയായിട്ടും സിനിമകളിൽ ഇപ്പോൾ അനുശ്രീയെ കാണാറില്ല. നല്ല സിനിമകൾക്കായി കാത്തിരിക്കുകയാണെന്നാണ് നടി പറയുന്നത്. അർഹമായ അവസരങ്ങൾ പലപ്പോഴും അനുശ്രീക്ക് ലഭിക്കുന്നില്ലെന്ന് അഭിപ്രായപ്പെടുന്നവർ ഉണ്ട്. തലയിണ മന്ത്രം എന്ന സിനിമ ഇന്നാണ് എടുക്കുന്നതെങ്കിൽ ഉർവശിക്ക് പകരം അനുശ്രീ ആയിരുന്നേനെ നായികയെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ കരിയർ ഗ്രാഫിൽ വലിയ ചലനം അനുശ്രീക്ക് ഇതുവരെ ഉണ്ടായിട്ടില്ല.
മികച്ചൊരു വേഷം കിട്ടിയാൽ അനുശ്രീ തിളങ്ങുമെന്ന് സിനിമ പ്രേക്ഷകർ പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് അനുശ്രീ നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണങ്ങളെ കുറിച്ച് അനുശ്രീ പറഞ്ഞു. മോശം കമന്റുകൾ കാരണം ഫേസ്ബുക്കിൽ ഒന്നും പോസ്റ്റ് ചെയ്യാറില്ലെന്ന് അനുശ്രീ പറയുന്നു. കുറെനാൾ കൂടി നല്ല പ്രതികരണങ്ങൾ വരുന്നത് ഇൻസ്റ്റഗ്രാമിൽ നിന്നാണ്. പണ്ടാരം ഫേസ്ബുക്ക് ഒന്ന് നിർത്തിക്കൂടെ എന്ന് എനിക്ക് തോന്നും. എന്ത് പറഞ്ഞാലും പോസിറ്റീവായി എടുക്കാത്ത കുറെയാളുകൾ. എന്നിട്ടാലും അതിൽ നെഗറ്റീവ് മാത്രം കാണുന്നതെന്നും നടി ആരോപിക്കുന്നു.
അടുത്തിടെ ചേട്ടൻ മുണ്ടിട്ടതിനാൽ എനിക്ക് ഷോർട്സ് ഇടാം എന്ന് പറഞ്ഞ് തമാശയ്ക്ക് വന്നത് മോശം കമന്റുകളാണ് സഹോദരൻ ഷർട്ട് ഇട്ടില്ലെങ്കിൽ അനുശ്രീ അങ്ങനെതന്നെ ചെയ്യുമോ എന്നൊക്കെ പറഞ്ഞ് കമന്റുകൾ. എന്ത് ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളവരാണ് ഇവരെന്ന ഞാൻ കരുതും. രാവിലെ പത്രം വായിക്കുന്ന പോലെ ഫേസ്ബുക്കിൽ കയറി കുറ്റം പറയുന്നവരോട് വേറെ പണിയൊന്നുമില്ലേ എന്നാണ് ചോദിക്കാനുള്ളത്. ഒന്നുമില്ലെങ്കിലും രണ്ട് വാഴ എങ്കിലും വെക്കു എന്നും നടി തുറന്നടിച്ചു. തനിക്കുണ്ടായ ഒരു ആരാധക ശല്യത്തെക്കുറിച്ചും അനുശ്രീ സംസാരിച്ചു. ഭ്രാന്ത് പിടിച്ചത് പോലുള്ള ആളുണ്ടായിരുന്നു. ഇയാൾക്ക് എങ്ങനെ എന്റെ നമ്പർ കിട്ടിയത് എന്ന് അറിയില്ല. പേര് പറഞ്ഞാൽ അയാൾക്ക് മനസ്സിലാകും.
അയാളുടെ 15 നമ്പർ ഞാൻ ബ്ലോക്ക് ചെയ്തു കാണും. ഫേസ്ബുക്കിൽ ഇൻസ്റ്റഗ്രാമിൽ നിരവധി ഐഡികൾ ഉണ്ടാക്കി മെസ്സേജ് ചെയ്തു. ഗുഡ്മോണിങ് സംഭവങ്ങളും മാത്രമാണ് മോശമായി ഒന്നും പറയാറില്ല പക്ഷേ എനിക്ക് ഒരു വിമ്മിഷ്ടം തോന്നിയത് പുള്ളിയോട് മാത്രമാണ്. ഇതല്ലാതെ വരുന്ന ആരാധക മെസ്സേജുകൾ ഒന്നും തനിക്ക് ശല്യമായി തോന്നിയിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കി. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞവരുണ്ട് പക്ഷേ അതൊന്നും തനിക്ക് ശല്യമായി തോന്നിയിട്ടില്ലെന്നും അനുശ്രീ പറയുന്നു. സിനിമകളിലെ കഥാപാത്രങ്ങളെ പോലെ തന്നെ സ്വാഭാവികത നിറഞ്ഞതാണ് അനുശ്രീയുടെ സംസാരവും. അതിനാൽ തന്നെ നടിയെ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. കള്ളനും ഭഗവതിയുമാണ് അനുശ്രീയുടെ പുതിയ സിനിമ ചെറിയൊരു ഇടവേളയ്ക്കുശേഷമാണ് അനുശ്രീയുടെ ഒരു സിനിമ എത്തുന്നത്.