നിരവധി ഹിറ്റ് ആൽബങ്ങളിൽ അഭിനയിച്ചിട്ടുള്ള ക്യൂട്ട് സുന്ദരിയായിരുന്നു നടി രാധിക. ലേശം കുറുമ്പു കാണിക്കുന്നതും മണവാട്ടിയായിട്ടും ഒക്കെ രാധിക ആൽബങ്ങളിൽ അഭിനയിച്ചു. സിനിമയിലേക്ക് എത്തുമ്പോഴും വേറിട്ട വേഷങ്ങളാണ് നടിക്ക് ലഭിച്ചത്. ക്ലാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം ചെയ്തതിനുശേഷം ആണ് രാധിക ജനപ്രിയ ആകുന്നത്. സിനിമയിലെ റസിയ എന്ന കഥാപാത്രത്തിന്റെ പേരിലാണ് പിൻകാലത്ത് നടി അറിയപ്പെട്ടതും. വിവാഹത്തോടുകൂടിയാണ് സിനിമയിൽ നിന്നും രാധിക മാറിനിന്നത്. പിന്നീട് ഒരു തിരിച്ചുവരവ് ഉണ്ടാവാത്തതിനെ പറ്റി നടി സംസാരിച്ചു. എന്നാൽ അഭിനയം ഉപേക്ഷിച്ചു പോയതല്ല താനെന്നു പറയുകയാണ് നടി ഇപ്പോൾ.
സിനിമകൾക്കിടയിൽ വലിയൊരു ഗ്യാപ്പ് വന്നപ്പോഴേക്കും പലരും തന്നെ മറന്നു പോയതാണ്. അങ്ങനെ ചിന്തിച്ചതോടെ സ്വയം ഇറങ്ങി സിനിമകൾ ചെയ്യുന്നതിനെപ്പറ്റി ചോദിക്കുന്നതൊക്കെ താൻ നിർത്തി എന്നാണ് രാധിക പറയുന്നത്. മാത്രമല്ല സിനിമയിൽ നിന്നും കൂടെ കൂട്ടിയ സൗഹൃദങ്ങൾ ഒന്നും പിന്നീട് നിലനിർത്തിയിരുന്നില്ല. എല്ലാം നല്ല പാരകളായി മാറിയതാണ് അതിന് കാരണം എന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലൂടെ രാധിക പറയുന്നു. എല്ലാവരും എന്നെ മറന്നു പോയിട്ടുണ്ട്. നാട്ടിൽ നിന്നും ദുബായിലേക്ക് ഒക്കെ മാറി നിൽക്കുമ്പോൾ ശരിക്കും മറന്നേക്കും.
ആരെയും കോൺടാക്ട് ചെയ്യാത്തത് കൊണ്ടായിരിക്കും എന്നെ മറന്നത് എന്ന് ഞാൻ ചിന്തിക്കുന്നു. സിനിമയിൽ നിന്നും എപ്പോഴും സംസാരിക്കുന്ന ക്ലോസ് സർക്കിൾ കുറവാണ്. സിനിമയിൽ നിന്നും മാറി നിന്നപ്പോൾ എല്ലാവരോടും ഉള്ള ടച്ച് വിട്ടുപോയി. കൂട്ടുകാരെ കൂട്ടാൻ എനിക്കിഷ്ടമായിരുന്നു പക്ഷേ കൂട്ടിയതെല്ലാം പാരകൾ ആയിരുന്നു. എൻ്റെ ക്യാരക്ടർ വെച്ചിട്ട് അതെനിക്ക് മനസ്സിലാക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. അതൊക്കെ മനസ്സിലാക്കി കുറെ കഴിഞ്ഞപ്പോൾ എന്തിനാണ് വെറുതെ ആവശ്യമില്ലാത്ത ഞാൻ തന്നെ പോയി പണി തിരിച്ചു വാങ്ങുന്നത് എന്നും തോന്നി. അങ്ങനെ മൊത്തത്തിൽ കാണുമ്പോൾ മാത്രം സംസാരിക്കുന്ന രീതിയായി.
അതോടെ എല്ലാവരും ആയിട്ടും ആകുന്നു. ഞാനാരെയും പൂർണമായും വിട്ടിട്ടില്ല സിനിമയിൽ നിന്നും മാറിനിൽക്കുമ്പോൾ ഓട്ടോമാറ്റിക്കലി നമ്മളെ ആളുകൾ മറക്കും. സിനിമ കാണുമെങ്കിലും ആളുകൾക്ക് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി. അങ്ങനെ എല്ലാവരും എന്നെ മറന്നു പോയി എന്ന് തന്നെയാണ് ഞാൻ വിചാരിച്ചത്. ആരും വിളിക്കാറില്ലായിരുന്നു ദുബായിലേക്ക് കൂടി പോയതോടെ സിനിമയിലേക്ക് വിളിച്ചാൽ അവിടുന്ന് വേണം വരാൻ പ്രാക്ടിക്കലി അത് എത്രത്തോളം പോസിബിൾ ആണെന്ന് ആളുകൾ ചിന്തിക്കുന്നുണ്ടാവും. തിരിച്ചു വരുന്നില്ലേ എന്ന് ആരും എന്നോട് ചോദിച്ചിരുന്നില്ല.
അടുത്തിടെ ഞാൻ ആയിഷ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോൾ നിനക്കിപ്പോഴും സിനിമ ചെയ്യാൻ ഇഷ്ടമുണ്ടോ എന്നാണ് പലരും ചോദിച്ചത് എന്നും രാധിക പറഞ്ഞു. ഞാൻ സിനിമ വിട്ടുപോയി ഇനി വരില്ല എന്നൊക്കെ ആളുകൾ തെറ്റിദ്ധരിച്ചിട്ടുണ്ട്. ആളുകൾ എന്തിനാണ് അങ്ങനെ ചിന്തിക്കുന്നത് എന്ന് എനിക്കറിയില്ല. ഞാൻ ഒരിക്കലും അങ്ങനെ വിചാരിച്ചിട്ട് പോലുമില്ല സത്യത്തിൽ എൻറെ എല്ലാ സിനിമകൾ കഴിയുമ്പോഴും ഒരു ഗ്യാപ്പ് വരുമായിരുന്നു.
അങ്ങനെ വന്നു വന്ന് ശരിക്കും ഗ്യാപ്പ് ഏതാണെന്ന് എനിക്ക് തന്നെ മനസ്സിലാകാതെയായി. ഒരു വർഷം കഴിഞ്ഞ് ഒരു പടം വരുന്നു പിന്നൊരു ഗ്യാപ് ശേഷം അതുപോലൊരു ഗ്യാപ്പിൽ അടുത്ത പടം അങ്ങനെ എനിക്കും ശീലമായി എന്ന് രാധിക വ്യക്തമാക്കുന്നു. മഞ്ജുവാര്യർ നായിക ആയിട്ട് എത്തിയ ആയിഷ എന്ന സിനിമയിലാണ് അവസാനം രാധിക അഭിനയിച്ചത്. ദുബായിൽ വെച്ച് ചിത്രീകരിച്ച സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയ രാധികയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.