നിരവധി വർഷങ്ങളായി നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് ഖുശ്ബു.മലയാള സിനിമ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായ നടിയാണ് ഖുശ്ബു.മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി,ജയറാം, ദിലീപ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കെല്ലാം ഒപ്പം ഖുശ്ബു ഇതിനകം അഭിനയിച്ചുകഴിഞ്ഞു. സിനിമയിലെ പോലെ തന്നെ രാഷ്ട്രീയ രംഗത്തും ഖുശ്ബു സജീവമാണ്. അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരുകയും പിന്നീട് ദേശീയ വനിതാ കമ്മീഷൻ അംഗത്വം താരത്തിന് ലഭിക്കുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്നെ വിശേഷങ്ങളും വാർത്തകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പനി കൂടുതലായതിന്റെ ഭാഗമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഖുശ്ബു ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.’ഞാൻ പറയുന്നത് എന്തെന്നാൽ പനി വളരെ മോശമാണ്.അത് എന്നെയും ബാധിച്ചിരിക്കുന്നു.പനിയും,മേലുവേദനയും കൊണ്ട് ഞാൻ വളരെയധികം തളർന്നിരിക്കുന്നു.എങ്കിലും ഇപ്പോഴുള്ള ഒരു ആശ്വാസം ഞാൻ സുരക്ഷിതമായ അപ്പോളോ ആശുപത്രി ആരോഗ്യ വിദഗ്ധരുടെ കൈകളിലാണ് എന്നുള്ളതാണ്.
ശരീരം നിങ്ങളോട് വിശ്രമിക്കൂ എന്ന് പറയുന്നതിന്റെ ഭാഗമായി കാണിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കാതെ ഇരിക്കൂ.ഒന്നിനെയും നിസ്സാരമായി കാണാതെ ചികിത്സ തേടണം.ഞാൻ സുഖം പ്രാപിച്ചു വരികയാണ്. അതിന് കുറച്ചു ദൂരം കൂടി മുന്നോട്ടു പോകേണ്ടതുണ്ട്’.ഇത്തരത്തിൽ ആയിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.ഈ കുറിപ്പിനൊപ്പം ആശുപത്രി കിടക്കയിൽ നിന്നുള്ള തൻറെ ഒരു ചിത്രവും ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്.പോസ്റ്റിനു താഴെ തെഹ്സീൻ പൂനവാല,കീർത്തി സുരേഷ്,റാഷി ഖന്ന,ശ്രിയ ശരൺ തുടങ്ങിയ നിരവധി സെലിബ്രിറ്റികളും ആരാധകരും താരം പൂർണ്ണ ആരോഗ്യവതിയായി തിരിച്ചുവരാൻ ആശംസകൾ നേരുന്നുണ്ട്.
1980 ബാലതാരമായിട്ടായിരുന്നു ചലച്ചിത്ര ലോകത്തേക്കുള്ള ഖുശ്ബുവിന്റെ അരങ്ങേറ്റം. പിന്നീടുള്ള തന്നെ ചലച്ചിത്ര ജീവിതത്തിൽ ഏതാണ്ട് നൂറിലധികം ചിത്രങ്ങളിലാണ് വിവിധ ഭാഷകളിൽ താരം അഭിനയിച്ചത്.മലയാളത്തിലും ഖുശ്ബു ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്തിടെ,കുട്ടിക്കാലത്ത് പിതാവിൽ നിന്നും നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെ കുറിച്ച് ഖുശ്ബു തുറന്നുപറഞ്ഞിരുന്നു.എട്ടു വയസ്സു മുതൽ 15 വയസ്സുവരെ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഖുശ്ബു വെളിപ്പെടുത്തിയത്.ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിലും മറ്റും വലിയ രീതിയിൽ ചർച്ചയായിരുന്നു.