തെന്നിന്ത്യൻ സിനിമ ലോകത്ത് ഒരുകാലത്ത് നടനും,സംവിധായകനും,സ്റ്റൻഡ് മാസ്റ്ററും ഒക്കെയായി തിളങ്ങി നിന്നിരുന്ന താരമാണ് ത്യാഗരാജൻ.മലയാളത്തിലും നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ ത്യാഗരാജന് കേരളത്തിലും നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്.അദ്ദേഹത്തിൻറെ മകനും ഒരുകാലത്ത് തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളുമായിരുന്നു പ്രശാന്ത്.ഇപ്പോൾ വലിയ രീതിയിൽ സജീവമല്ലാത്ത പ്രശാന്ത് ഇപ്പോൾ പുതിയൊരു ചിത്രവുമായി കടന്നു വരാനുള്ള തയ്യാറെടുപ്പിലാണ്.ഹിന്ദി സിനിമ അന്ധാധുനിന്റെ തമിഴ് റീമേക്കാണ് പ്രശാന്തിന്റെ പുതിയ സിനിമ. അടുത്തിടെ ത്യാഗരാജൻ ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
മകൻ പ്രശാന്തിന്റെ വിവാഹത്തെക്കുറിച്ചും പിന്നീട് ആ ദാമ്പത്യം തകർന്നതിനെക്കുറിച്ചും ആണ് ത്യാഗരാജൻ മനസ്സ് തുറന്നത്.2005ലാണ് പ്രശാന്ത് വിവാഹിതനാകുന്നത്.വീട്ടുകാർ കണ്ടെത്തിയ ഗൃഹലക്ഷ്മി എന്ന യുവതിയെയാണ് താരം വിവാഹം ചെയ്തത് എങ്കിലും ആ ദാമ്പത്യം മൂന്നുവർഷം മാത്രമേ നീണ്ടു നിന്നുള്ളൂ.ഗൃഹലക്ഷ്മി പിന്നീട് പ്രശാന്തിനെതിരെ സ്ത്രീധന പീഡന പരാതികളും നൽകിയിരുന്നു.’തന്റെ മകൻ പണ്ട് എപ്പോഴും പറയുമായിരുന്നു അച്ഛനും അമ്മയും കണ്ടുപിടിക്കുന്ന പെൺകുട്ടിയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന്.എന്നാൽ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു അന്ന് അവൻ ഒരു പെൺകുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ചിരുന്നെങ്കിൽ എന്ന്’.ത്യാഗരാജൻ പറയുന്നു.
അന്ന് അത്തരത്തിൽ അവൻ തന്നെ ഒരു പെൺകുട്ടിയെ കണ്ടു പിടിച്ച് വിവാഹം കഴിച്ചിരുന്നെങ്കിൽ അവൻറെ ജീവിതത്തിൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു എന്നും ത്യാഗരാജൻ പറയുന്നു.മകൻ നായകനാകുന്ന പുതിയ ചിത്രത്തിൻറെ റിലീസിനു ശേഷം അവനെ രണ്ടാമതൊരു വിവാഹം കഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകളും ത്യാഗരാജൻ അഭിമുഖത്തിൽ നൽകി.പ്രശാന്ത് നായകനാകുന്ന പുതിയ സിനിമ ഹിന്ദി സിനിമ അന്ധാധുനിന്റെ തമിഴ് റീമേക്കാണ്.ഈ സിനിമയുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത് പ്രശാന്തിന്റെ പിതാവ് ത്യാഗരാജനാണ്.ത്യാഗരാജന് തന്നെയാണ് നിര്മ്മാണവും.ആദ്യകാലത്ത് തമിഴിലെ വിലയേറിയ താരം ആയിരുന്നു പ്രശാന്ത്.
ഒരുകാലത്ത് അജിത്തിനും വിജയിക്കും ഉള്ളതിനേക്കാൾ താരപദവിയും ആരാധകരും പ്രശാന്തിന് ഉണ്ടായിരുന്നു.എന്നാൽ ആ നേട്ടങ്ങൾ എല്ലാം കരിയറിൽ തുടരാൻ പ്രശാന്തിന് ആയിരുന്നില്ല.പിന്നീട് പതിയെ പതിയെ അദ്ദേഹത്തിൻറെ കരിയർ ഇല്ലാതാകുന്നതാണ് കാണാനായത്.അതിനുശേഷം തമിഴ് സിനിമ ലോകത്ത് വിജയ്,അജിത്ത്,സൂര്യ,വിക്രം എന്നിങ്ങനെ നിരവധി സൂപ്പർതാരങ്ങൾ കടന്നുവന്നു. ഇപ്പോഴിതാ അമ്പതാം വയസ്സിലേക്ക് കടക്കുന്ന വേളയിലാണ് പുതിയൊരു തിരിച്ചുവരവിന് പ്രശാന്ത് ഒരുങ്ങുന്നത്.1990ൽ വൈകാശി പൊറന്താച്ച് എന്നാൽ തമിഴ് ചിത്രത്തിലൂടെ റൊമാൻറിക് ഹീറോ ആയി കരിയർ ആരംഭിച്ച പ്രശാന്ത് മലയാള ചിത്രം പെരുന്തച്ചനിൽ പെരുന്തച്ചന്റെ മകനായ കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു.