നിരവധി ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ താരമാണ് നവ്യ നായർ.പല പ്രേക്ഷകർക്കും നവ്യ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. അഭിനേരംഗത്തെ പോലെ തന്നെ നൃത്തരംഗത്തും നവ്യ തന്റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.തൻറെ സിനിമ അഭിനയത്തിന് ഒരിടക്ക് താരം ഒരു ഇടവേള നൽകിയിരുന്നു.പിന്നീട് താരം തിരിച്ചെത്തുകയും അഭിനയത്തിന് ഒപ്പം നൃത്ത പരിപാടികളിലും സജീവ സാന്നിധ്യമായി മാറുകയും ചെയ്തിരുന്നു.അനീഷ് ഉപാസനയുടെ സംവിധാനത്തിൽ നവ്യയും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാനകി ജാനേ’.
ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള നവ്യയുടെ ഒരു വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.ചിത്രത്തിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിൽ നവ്യയുടെ രസകരമായ മുഖഭാവങ്ങളും തമാശകളുമാണ് വീഡിയോയിൽ കാണാനാവുന്നത്.സിനിമാക്കാരൻ മായൂൻ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് രസകരമായ ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്.അഭിനയത്തിനൊപ്പം തന്നെ നൃത്തരംഗത്ത് നൃത്ത പരിപാടികളുമായി സജീവമാണ് നവ്യ.കെ മധുവിന്റെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായർ മലയാള സിനിമ ലോകത്തേക്ക് കടന്നുവന്നത്.
എന്നാൽ പിന്നീട് പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രം ആയിരുന്നു നവ്യയുടെ കരിയറിൽ ഒരു വഴിത്തിരിവ് ആയത്.ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിന് ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനമുണ്ട്.ഈ ചിത്രത്തിലെ അഭിനയത്തിന് നവ്യയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. തമിഴിലും നവ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.മുകേഷ്,റിമി ടോമി എന്നിവർക്കൊപ്പം മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന കിടിലം എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവ് ആയും നവ്യ എത്തുന്നുണ്ട്.ഈ പരിപാടിയിൽ നവ്യ പറഞ്ഞ ചില കാര്യങ്ങൾ വലിയ രീതിയിൽ ട്രോളുകൾക്ക് കാരണമായിരുന്നു.’പണ്ടുള്ള സന്യാസിമാർ അവരുടെ ആന്തരിക അവയവങ്ങൾ പുറത്ത് എടുത്ത് കഴുകും എന്ന് താൻ കേട്ടിട്ടുണ്ട്’.എന്നായിരുന്നു നവ്യ ഷോയ്ക്കിടെ പറഞ്ഞത്.
സൈജു കുറുപ്പ് നായകനായി എത്തുന്ന ജാനകി ജാനേ എന്ന ചിത്രത്തിൽ പ്രിൻറിംഗ് പ്രസ് ജീവനക്കാരിയായ ജാനകി എന്ന കഥാപാത്രമായിട്ടാണ് നവ്യ എത്തുക.നീണ്ട നാളത്തെ ഇടവേളക്കുശേഷം വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവന്നത്. നമുക്കെല്ലാവർക്കും സുപരിചിതനായ ഒരു സാധാരണ മലയാളി വീട്ടമ്മ,അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവം അതിനെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രം കഥ പറഞ്ഞത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങളായിരുന്നു തിയേറ്ററുകളിൽ നിന്ന് നേടിയെടുത്ത്.