മലയാള സിനിമയിലെ വില്ലന്മാരുടെ ലിസ്റ്റ് എടുത്താൽ ആദ്യം എത്തുന്ന പേരുകളിൽ ഒന്ന് റിയാസ് ഖാൻ എന്നതാണ്. തുടക്കം മുതൽ മസില്പെരിപ്പിച്ച് വേറിട്ടൊരു വില്ലൻ ലുക്കിലേക്ക് എത്താൻ റിയാസിന് സാധിച്ചിരുന്നു. താൻ സിനിമയിലേക്ക് വന്നിട്ട് 31 വർഷം കഴിഞ്ഞു. നായകനാകാൻ വേണ്ടി മാത്രം സിനിമയിലേക്ക് എത്തിയ റിയാസ് തൻറെ ജീവിത സാഹചര്യങ്ങൾ കാരണം പിന്നീട് വില്ലനായി മാറുകയായിരുന്നു. ജീവിതത്തിൽ വളരെ പെട്ടെന്ന് എടുത്ത തീരുമാനങ്ങളാണ് ഈ മാറ്റത്തിന് കാരണമെന്ന് പറയുകയാണ് ഇപ്പോൾ റിയാസ് ഖാൻ. എന്തുകൊണ്ട് ഒരു നായകനായി മാത്രം സിനിമയിൽ നിലനിൽക്കാൻ സാധിച്ചില്ല എന്ന് ചോദിച്ചാൽ തെറ്റായ സമയങ്ങളിൽ ഞാൻ എടുത്ത ചില തീരുമാനങ്ങൾ എന്നെ പറയാൻ സാധിക്കു.
വിവാഹവും കുടുംബജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചതും എല്ലാം കുറച്ചു നേരത്തെ ആയിപ്പോയി. പിന്നീട് ആലോചിച്ചപ്പോൾ കുറച്ചുകൂടി സമയം സിനിമയ്ക്ക് വേണ്ടി നൽകാമായിരുന്നു എന്ന് തോന്നി. കല്യാണം കഴിഞ്ഞ് പെട്ടെന്ന് തന്നെ എനിക്ക് ഒരു മകനും ജനിച്ചു. പിന്നീട് ഞാൻ അവർക്ക് വേണ്ടിയാണ് ജീവിച്ചത്. അതുകൊണ്ടുതന്നെ സിനിമയിൽ വേഷങ്ങൾ എന്താണെന്ന് പോലും നോക്കാതെ എല്ലാം ചെയ്യേണ്ടി വന്നു. എന്നാൽ ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. സിനിമയിലേക്ക് ഹീറോ ആകണമെന്ന് ആഗ്രഹത്തോടെയാണ് ഞാൻ വരുന്നത്. ആദ്യത്തെ രണ്ടുമൂന്നു സിനിമകളിൽ ഹീറോ ആയി അഭിനയിക്കാൻ സാധിച്ചിരുന്നു. പിന്നീട് എനിക്ക് നായകനായി മാത്രം തുടർന്നുപോകാൻ പറ്റിയില്ല. വളരെ ചെറുപ്പത്തിലാണ് എൻറെ കല്യാണം കഴിഞ്ഞത്.
എന്നെ വിശ്വസിച്ച് ഇറങ്ങി വന്ന പെൺകുട്ടിയെ എങ്ങനെ മുന്നോട്ടു നോക്കണം എന്നൊക്കെയായിരുന്നു എൻറെ ചിന്ത. പൈസ ഇല്ലാതെ കുറേ ദിവസങ്ങൾ വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് തന്നെ കുട്ടിയും ജനിച്ചു. എൻറെ വളരെ ചെറുപ്പത്തിൽ തന്നെ കുട്ടിയായതുകൊണ്ടാണ് ഞങ്ങളെ കാണുമ്പോൾ സഹോദരങ്ങളെപ്പോലെ തോന്നുന്നതായി പറയാൻ കാരണം. ഭാര്യയെയും മകനെയും നോക്കേണ്ടത് എൻറെ മാത്രം ഉത്തരവാദിത്വം ആണല്ലോ. അവർക്ക് വേണ്ടിയുള്ള കാര്യങ്ങൾ ഓരോന്നും ചെയ്തു കൊടുക്കണം. ഇതൊക്കെയായിരുന്നു അന്നത്തെ സാഹചര്യം. ഈ ഘട്ടത്തിൽ നായകനായി മാത്രമേ തുടർന്നും സിനിമ ചെയ്യൂ എന്ന് വാശി പിടിക്കാൻ പറ്റില്ലായിരുന്നു. ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും വേഷമിടാനും കാരണം ഈ സാഹചര്യങ്ങൾ ആയിരുന്നു.
ഒരുപക്ഷേ എൻറെ കല്യാണം ഒരു 27 29 വയസ്സിന് ഇടയിലായിരുന്നുവെങ്കിൽ നായകനായി തന്നെ മുന്നോട്ടു പോകാൻ പറ്റുമായിരുന്നു. വിവാഹത്തിനു ശേഷവും സിനിമയിൽ തിളങ്ങുന്ന ഒട്ടേറെ ആളുകളുണ്ട്. പക്ഷേ എൻറെ സാഹചര്യം അതിനൊന്നും അനുവദിക്കുന്നതായിരുന്നില്ല. നായകനാകാൻ പറ്റിയില്ലല്ലോ എന്നോർത്ത് എനിക്ക് യാതൊരു കുറ്റബോധവും ഇല്ല. കാരണം വളരെ സന്തോഷത്തോടെയാണ് അന്നും ഇന്നും ഞാൻ ജീവിക്കുന്നത്. കല്യാണം കഴിക്കുക എന്നത് തന്നെയായിരുന്നു എൻറെ ആദ്യത്തെ ആവശ്യം.
ഒരുപക്ഷേ അന്ന് കല്യാണം കഴിക്കാൻ തീരുമാനിച്ചില്ലായിരുന്നുവെങ്കിൽ എനിക്ക് ഉമയെ നഷ്ടപ്പെടുമായിരുന്നു. അവളാണ് എന്നും എന്റെ പ്രയോറിറ്റി. അതിനുശേഷം വില്ലനായി ചെയ്ത സിനിമകളെല്ലാം ഹിറ്റുകൾ തന്നെയാണ് അക്കാലത്ത് സമ്മാനിച്ചത്. എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പം അവരുടെ ചിത്രങ്ങളുടെ ഭാഗമാകാൻ അതിലൂടെ സാധിച്ചു. വില്ലൻ കഥാപാത്രങ്ങളിലൂടെ ഞാൻ ആഗ്രഹിച്ച ഫ്രെയിം നേടിയെടുക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ നായകനായി തിരിച്ചുവരാനുള്ള സാഹചര്യവും ഉണ്ടായില്ലന്നും റിയാസ് ഖാൻ പറയുന്നു.