നിരവധി ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ താരമാണ് നവ്യ നായർ.പല പ്രേക്ഷകർക്കും നവ്യ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. അഭിനേരംഗത്തെ പോലെ തന്നെ നൃത്തരംഗത്തും നവ്യ തന്റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.തൻറെ സിനിമ അഭിനയത്തിന് ഒരിടക്ക് താരം ഒരു ഇടവേള നൽകിയിരുന്നു.പിന്നീട് താരം തിരിച്ചെത്തുകയും അഭിനയത്തിന് ഒപ്പം നൃത്ത പരിപാടികളിലും സജീവ സാന്നിധ്യമായി മാറുകയും ചെയ്തിരുന്നു.ഇപ്പോഴിതാ ഈസ്റ്ററിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ രസകരമായ ഒരു വീഡിയോയാണ് നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ തന്നെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുള്ള നവ്യ ഇപ്പോൾ ഈസ്റ്റർ സ്പെഷ്യൽ ഫോട്ടോഷൂട്ടിനായി മാർഗംകളി അഭ്യസിക്കുന്ന രസകരമായ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.ചട്ടയും മുണ്ടുമാണ് നവ്യ അണിഞ്ഞിരിക്കുന്നത്.സ്റ്റൈലിസ്റ്റ് നവ്യയ്ക്ക് ചുവടുകൾ കാണിച്ചു കൊടുക്കുന്നതും കാണാം.’മാർഗ്ഗംകളി കളിക്കാൻ ഒരു മാർഗ്ഗവുമില്ലാതെ നിൽക്കുന്ന എന്നെ സ്ക്കൂളിൽ പഠിച്ച ഓർമയിൽ പഠിപ്പിക്കുന്ന ഏതോ ഒരു കലാരൂപം.റീൽസ് ഉണ്ടാക്കാനുള്ള ഒരു സ്റ്റൈലിഷിന്റെ കഷ്ടപ്പാടുകൾ’.ഇത്തരത്തിലായിരുന്നു വീഡിയോയ്ക്ക് നവ്യയുടെ ക്യാപ്ഷൻ.
അഭിനയത്തിനൊപ്പം തന്നെ നൃത്തരംഗത്ത് നൃത്ത പരിപാടികളുമായി സജീവമാണ് നവ്യ.കെ മധുവിന്റെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായർ മലയാള സിനിമ ലോകത്തേക്ക് കടന്നുവന്നത്.എന്നാൽ പിന്നീട് പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രം ആയിരുന്നു നവ്യയുടെ കരിയറിൽ ഒരു വഴിത്തിരിവ് ആയത്.ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തിന് ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനമുണ്ട്.ഈ ചിത്രത്തിലെ അഭിനയത്തിന് നവ്യയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. തമിഴിലും നവ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സൈജു കുറുപ്പ് നായകനായി എത്തുന്ന ജാനകി ജാനേ ആണ് നവ്യയുടെ പുതിയ ചിത്രം.ചിത്രത്തിൽ പ്രിൻറിംഗ് പ്രസ് ജീവനക്കാരിയായ ജാനകി എന്ന കഥാപാത്രമായിട്ടാണ് നവ്യ എത്തുക.നീണ്ട നാളത്തെ ഇടവേളക്കുശേഷം വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവന്നത്. നമുക്കെല്ലാവർക്കും സുപരിചിതനായ ഒരു സാധാരണ മലയാളി വീട്ടമ്മ,അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവം അതിനെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രം കഥ പറഞ്ഞത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങളായിരുന്നു തിയേറ്ററുകളിൽ നിന്ന് നേടിയെടുത്ത്.