നിരവധി വർഷങ്ങളായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി ഇന്ത്യൻ സിനിമയുടെ പുതിയ സൂപ്പർഹീറോ ആയി മാറിയ താരമാണ് ടോവിനോ തോമസ്.സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം ഇടയ്ക്കിടെ തൻറെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരുമായിപങ്കു വയ്ക്കാറുണ്ട്. അടുത്തിടെ ആഫ്രിക്കയിലെ ഒരു സഫാരി പാർക്കിൽ വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടയിൽ തൻറെ പിന്നിലൂടെ ഒരു സിംഹം നടന്ന് പോകുന്ന വീഡിയോ ടോവിനോ പങ്കു വെച്ചിരുന്നു.‘സെൽഫി വിത്ത് സിംഹം’എന്നാണ് ടോവിനോ ആ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരുന്നത്.
ഇപ്പോഴിതാ അത്തരത്തിൽ ആഫ്രിക്കയിൽ നിന്ന് തന്നെ തൻറെ മകളായ ഇസ്സയ്ക്കൊപ്പം ഉള്ള ഒരു സാഹസിക സിപ് ലൈൻ യാത്ര വീഡിയോ ആണ് ടോവിനോ പങ്കുവെച്ചിരിക്കുന്നത്.’ഇസ്സ: എൻറെ സാഹസികതകളുടെ കൂട്ടാളി,എൻറെ ആദ്യത്തെ കണ്മണി,എൻറെ അതിരുകളില്ലാത്ത സ്നേഹം,എൻറെ ജീവിതം.ഇസ്സ ജനിച്ചപ്പോൾ അവളെ ആദ്യമായി എടുക്കുന്നത് താൻ ആയിരിക്കണമെന്ന് തീരുമാനിച്ചിരുന്നു.എപ്പോഴും അവൾ ആദ്യമായി ചെയ്യുന്ന കാര്യങ്ങൾ തൻറെ കൈപിടിച്ച് ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്.ഇപ്പോഴിതാ ഞങ്ങൾ ഒരുമിച്ച് അത്തരത്തിൽ ആദ്യമായി ഒരു കാര്യം ചെയ്യുകയാണ്.
മുഖത്തെ ചിരി കൊണ്ട് ഭയത്തെ അതിജീവിച്ച് ഞങ്ങൾ അത് ചെയ്യുന്നു.എൻറെ പ്രിയപ്പെട്ടവളെ നിന്നോടൊപ്പം കൂടുതൽ സാഹസികതകൾ ചെയ്യാൻ ഞാൻ കാത്തിരിക്കാൻ ആവുന്നില്ല’.ഇത്തരത്തിൽ ആയിരുന്നു വീഡിയോയ്ക്ക് താഴെ ടോവിനോ കുറിച്ചത്.ബേസിൽ ജോസഫ്,ചെമ്പൻ വിനോദ്,ഹരീഷ് ഉത്തമൻ,രമേശ് പിഷാരടി,സിത്താര തുടങ്ങിയ നിരവധി സെലിബ്രിറ്റികളും ആരാധകരുമാണ് കമന്റുകളുമായി വീഡിയോയ്ക്ക് താഴെ എത്തുന്നത്.ബിഗ് ബജറ്റിൽ ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രമാണ് ടോവിനോയുടെ അണിയറയിൽ ഒരുങ്ങുന്നത്.യുജിഎം പ്രൊഡക്ഷൻസ്,മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്,ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജിതിൻ ലാൽ ആണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്.കൂടാതെ ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നീല വെളിച്ചം എന്ന ചിത്രവും ടോവിനോയുടെ റിലീസിന് ഒരുങ്ങുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറിൻറെ നീല വെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൻറെ ട്രെയിലർ അടുത്തിടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.ചിത്രം ഏപ്രിൽ 20നാണ് തിയേറ്ററുകളിൽ എത്തുന്നത്.2018ലെ മഹാപ്രളയത്തിൻറെ കഥ പറയുന്ന ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 എന്ന ചിത്രത്തിലും ടോവിനോ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.ചിത്രം ഏപ്രിൽ 21നാണ് തിയേറ്ററുകളിൽ എത്തുന്നത്.