മലയാള ടെലിവിഷൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ടതും നിരവധി ആരാധകർ ഉള്ളതുമായ ഒരു ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്.ബിഗ് ബോസിന്റെ ഓരോ സീസണിലും ഓരോ മത്സരാർത്ഥികൾക്കും നിരവധി ആരാധകരാണ് ഉണ്ടായിരിക്കുക.അതുപോലെ തന്നെ ബിഗ് ബോസ് ഷോയുടെ സീസൺ ത്രീ യിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് സൂര്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തൻറെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.
ഇപ്പോഴിതാ ചുടുരക്തം കുടിക്കുന്ന യക്ഷിയായി വേഷമിട്ടിട്ടുള്ള സൂര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.’യക്ഷി! ചുണ്ണാമ്പും ചോദിച്ചു ചുടുരക്തം ഊറ്റികുടിക്കുന്ന കാമത്തിനായി അലയുന്ന അതിസുന്ദരിയായ രൂപത്തെ മാത്രമേ നിങ്ങൾക്ക് അറിയൂ.സ്നേഹിച്ചതിന്റെ പേരിൽ ശരീരവും മനസ്സും അർപ്പിച്ചു അവനായി മാത്രം ജീവിച്ചു ചതിക്കപ്പെട്ടു ക്രൂരമായ വേദനകൾക്കു ഒടുവിൽ മരണപ്പെട്ട സ്ത്രീയെ നിങ്ങൾക്ക് അറിയില്ല’.ഇത്തരത്തിൽ ആയിരുന്നു സൂര്യ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയത്.യക്ഷിയായി ഉള്ള ഒരു ഇൻസ്റ്റഗ്രാം റീലും സൂര്യ പങ്കുവെച്ചിട്ടുണ്ട്.നിരവധി പ്രേക്ഷകരാണ് യക്ഷിയുടെ ലുക്കിലുള്ള സൂര്യയുടെ ചിത്രത്തിലെ അഭിനന്ദിച്ച് രംഗത്ത് വരുന്നത്.
കണ്ണുകളും മുഖഭാവവുമെല്ലാം അത്ര ഒറിജിനാലിറ്റിയാണ് ചിത്രങ്ങൾക്ക് നൽകുന്നത്.തൻറെ ഏറെനാളത്തെ സ്വപ്നങ്ങളിൽ ഒന്നായ താൻ തിരക്കഥ എഴുതി അഭിനയിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായി എന്ന സന്തോഷ വാർത്ത കുറച്ചുനാൾ മുമ്പ് സൂര്യ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.നറുമുഗൈ എന്നാണ് ചിത്രത്തിൻറെ പേര്.ബിഗ്ഗ്ബോസിൽ പങ്കെടുത്തതിന്റെ പേരിൽ മാത്രം തൻറെ ജീവിതത്തെയും തൻറെ ചിത്രത്തെയും ആക്രമിക്കാൻ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നടന്നിരുന്നു എന്നും സൂര്യ മുൻപ് പുറത്ത് പറഞ്ഞിരുന്നു.തന്റെ ചിത്രത്തിൻറെ പ്രൊഡ്യൂസറിന് നേരെ പോലും ഇത്തരം ആക്രമങ്ങൾ ഉണ്ടായി എന്നും താരം പറഞ്ഞിരുന്നു.
ഇത്തരം സൈബർ ആക്രമണങ്ങളിൽ മനസ്സ് മടുത്തു ഒരു നിമിഷം ചിത്രം അവസാനിപ്പിച്ചാലോ എന്ന് പോലും ചിന്തിച്ചെന്നും എന്നാൽ അതിനെയെല്ലാം മാറ്റിവെച്ച് തന്റെ സ്വപ്നത്തിനായി മുന്നോട്ടുപോയെന്നും സൂര്യ മുൻപ് പറഞ്ഞിരുന്നു.ബിഗ് ബോസിന് ശേഷം മോഡലിംഗ് അടക്കമുള്ള രംഗങ്ങളിൽ സജീവമാണ് സൂര്യ.ബിഗ് ബോസിൽ സഹതാരമായ മണിക്കുട്ടനോട് പ്രണയം തുറന്നു പറഞ്ഞപ്പോൾ മുതലാണ് സൂര്യക്കെതിരെ സൈബർ ആക്രമണങ്ങൾ ശക്തമാകാൻ തുടങ്ങിയത്.ബിഗ്ബോസ് സീസൺ ത്രീ ഫൈനൽ വരെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന താരം അപ്രതീക്ഷിതമായി എലിമിനേഷനിലൂടെയാണ് പുറത്തായത്.