മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി മഞ്ജുപിള്ള. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങാൻ സാധിച്ച ഒരു താരം എന്നുതന്നെ നമ്മുടെ പ്രിയപ്പെട്ട മഞ്ജു പിള്ളയെ വിശേഷിപ്പിക്കാം. മിനിസ്ക്രീനിലൂടെ തമാശ കഥാപാത്രങ്ങളിലൂടെയും സീരിയസ് ആയിട്ടുള്ള അമ്മ കഥാപാത്രങ്ങളിലൂടെയും തിളങ്ങിനിൽക്കുകയാണ് ഇപ്പോൾ മഞ്ജുപിള്ള. നിരവധി സിനിമകളിലും സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്ന മഞ്ജുപിള്ള മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി തന്നെയാണ്. മിനി സ്ക്രീനിൽ സീരിയലുകളിൽ അല്ലാതെ ടിവി ഷോകളിൽ പോലും താരം തിളങ്ങുന്നത് മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്.
ഇപ്പോൾ താരത്തിന് ഒരു പുത്തൻ വിശേഷമാണ് ആരാധകരോട് പങ്കുവയ്ക്കാനുള്ളത്. മഞ്ജുപിള്ള പുതുതായി ഒരു ഫ്ലാറ്റ് വാങ്ങിയിരിക്കുകയാണ്. അതിൻറെ ഉദ്ഘാടനവും പാലുകാച്ചും ഒക്കെയായി നടത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ഇതിൻറെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്. മഞ്ജു പിള്ളയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ള ഒരു ദിവസമാണ് നടന്നിരിക്കുന്നത് എന്നാണ് ആരാധകർ തന്നെ പറയുന്നത്. ആശംസകൾ അറിയിച്ചു നിരവധി താരങ്ങളും ആരാധകരും സുഹൃത്തുക്കളും എത്തുന്നു. മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് മഞ്ജുപിള്ള.
ആദ്യ സമയങ്ങളിൽ സിനിമകളിൽ സ്ഥിര സാന്നിധ്യമായിരുന്ന മഞ്ജു തുടർന്ന് സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും പങ്കെടുത്തതോടുകൂടി കുടുംബപ്രേക്ഷകർ കൂടി മഞ്ജുവിനെ ഇഷ്ടപ്പെടാൻ തുടങ്ങി. അതുകൊണ്ടുതന്നെ ഇപ്പോൾ മഞ്ജുവിന് ആശംസകൾ അറിയിക്കാൻ ആദ്യം എത്തുന്നത് കുടുംബപ്രേക്ഷകർ തന്നെയാണ്. മഞ്ജു പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. സ്വന്തം മകൾക്ക് വേണ്ടി ഈ ഫ്ലാറ്റ് കരുതിവെച്ചിരിക്കുന്നു എന്ന് തന്നെ പറയാം. മഞ്ജുവിൻ്റെ പുതിയ വീടിൻറെ മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകുന്നത്. പാലുകാച്ചൽ ആഘോഷമാക്കിയിരിക്കുകയാണ് ഈ കുടുംബം.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ചെറിയ ചടങ്ങാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. എല്ലാം വളരെയധികം പെട്ടെന്നായിരുന്നുവെന്നും അതുകൊണ്ട് അധികം ആരെയും ക്ഷണിക്കാൻ പറ്റിയില്ല എന്നും ഈയൊരു ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്നും, ഇത് തൻറെ സ്വപ്നസാക്ഷാത്കാരമാണെന്നും മഞ്ജുപിള്ള പ്രതികരിച്ചു. നടി മഞ്ജുവിൻ്റെ പുതിയ വീട് കാണാൻ നിരവധി പേരാണ് ചിത്രങ്ങൾ കാണാനും വീഡിയോ കാണാനും എത്തിയത്.
എല്ലാ ചടങ്ങുകളും പൂർത്തീകരിച്ച വിളക്ക് കത്തിച്ച് പാലുകാച്ചൽ നടത്തി എല്ലാം ഭംഗിയായി തന്നെ കഴിഞ്ഞു എന്ന് മഞ്ജുപിള്ള പറയുന്നു. പൂജയും ഗണപതിഹോമം ഒക്കെ കഴിഞ്ഞതിനുശേഷമാണ് ഗൃഹപ്രവേശനം നടത്തിയത്. എല്ലാ കർമ്മങ്ങളോട് കൂടി പൂജകർമ്മങ്ങളുടെ തന്നെ അനുഗമിച്ചു തന്നെയാണ് ഈ പാലുകാച്ച് ചടങ്ങ് നടന്നത് എന്നത് കൂടി ഒരു പ്രത്യേകതയുണ്ട്. നിരവധി പേരാണ് ഇപ്പോൾ ആശംസകൾ അറിയിച്ച എത്തുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയതാരത്തിന്റെ പുതിയ സന്തോഷത്തിന് ആശംസകൾ അറിയിക്കാൻ ഒരു ആരാധകരും മറന്നിട്ടില്ല.