മലയാളികൾ ബാലതാരമായി തന്നെ ഏറ്റെടുത്ത ഒരു താരമാണ് നടി ഡിംപിൾ. താരത്തെയും താരത്തിന്റെ കുടുംബവും ഒക്കെ മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്. അങ്ങനെ മലയാളികൾ ഈ കുടുംബത്തെ ഏറ്റെടുക്കാൻ ഒരു പ്രധാന കാരണമുണ്ട്. ഡിംപിൾ തന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരെ അറിയിക്കുന്നത്. വീട്ടിൽ എന്ത് വിശേഷങ്ങൾ നടന്നാലും വിഷമം നടന്നാലും അത് ആരാധകരുമായി ഡിംപിൾ പങ്കു വയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഡിംപിളിനോടുള്ള ഇഷ്ടവും ആരാധകർ അറിയിക്കുന്നു. ഇപ്പോൾ വീണ്ടും ഒരു സന്തോഷ വാർത്ത തന്നെയാണ് ഈ കുടുംബത്തിനെ തേടി എത്തിയിരിക്കുന്നത്.
വീണ്ടും ഈ കുടുംബത്തിൽ ഒരാൾ ഗർഭിണിയാണ്. ഇപ്പോൾ ഡിംപിളിന്റെ കുടുംബം വെളിപ്പെടുത്തുന്നത് ഡിവൈനിന്റെ വിശേഷം ആണ്. ഇപ്പോഴത്തെ പുതിയ വീഡിയോയുമായി ആണ് ടിമ്പിളിന്റെ സഹോദരന്റെ ഭാര്യ ഡിവൈൻ എത്തിയിരിക്കുന്നത്. എൻറെ വീട്ടിലെ മൂന്നു സ്ത്രീകൾക്കും യൂട്യൂബ് ചാനൽ ഉള്ളതിനാൽ അമ്മയും ഡിവൈനും ഡിംപിളും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. പുതിയ വിശേഷം പങ്കുവെച്ചുകൊണ്ടുള്ള ഡിവൈൻ്റെ വീഡിയോയിലെ വാക്കുകൾ ഇങ്ങനെ;
ഇത്തവണ ഒരു സന്തോഷ വാർത്തയാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. താനും ഭർത്താവ് ഡോണും വീണ്ടും ഒരു അച്ഛനും അമ്മയും ആവാൻ പോകുന്നു എന്ന സന്തോഷകാര്യമാണ് പുതിയ വീഡിയോയിലൂടെ ആരാധകർക്ക് വേണ്ടി ഡിവൈൻ പങ്കുവെച്ചത്. താൻ മൂന്ന് മാസം ഗർഭിണിയാണെന്നും തോമുവിനും പാച്ചുവിനും കൂട്ടായ ഒരു കുഞ്ഞു കൂടി കുടുംബത്തിലേക്ക് വരാൻ പോവുകയാണെന്ന് ഡിവൈൻ അറിയിക്കുകയാണ് തൻറെ വീഡിയോയിലൂടെ. മൂത്തമകൻ തോമുവിന് രണ്ടു വയസ്സാണ് പ്രായം. വീണ്ടും ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ബ്ലാങ്ക് ആയി പോയെന്നും, ട്യൂബ് പ്രഗ്നൻസി ആണോ എന്ന് ഭയന്നിരുന്നു എന്നും, അതല്ലെന്ന് അറിഞ്ഞ ശേഷമാണ് സമാധാനമായത് എന്നും ഡിവൈൻ പറയുന്നു.
തങ്ങൾ പ്ലാൻ ചെയ്ത പ്രഗ്നൻസി അല്ല എന്നും ഡിവൈൻ പറയുന്നുണ്ട്. തോമു ഞങ്ങളുടെ സർപ്രൈസ് ബേബി ആണ്. അതുപോലെതന്നെയാണ് ഇതും. രണ്ടുമൂന്നു വർഷം കഴിഞ്ഞിട്ട് മതി അടുത്ത കുഞ്ഞ് എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. അതേസമയം എനിക്ക് പിസിഒഡി ഉള്ളതുകൊണ്ടുതന്നെ തോമുവിനെ തന്നെ മിറാക്കിൾ ബേബി എന്നാണ് ഞാൻ വിശേഷിപ്പിക്കാറ്. തോമുവിൻറെ കൂടിയപ്പോൾ ഒരു കുട്ടി മതിയെന്ന് വരെ ഞാൻ തീരുമാനിച്ചിരുന്നു. പിന്നെ ഞാൻ എൻറെ വീട്ടിലെ ഒറ്റ കുട്ടിയാണ് അതിനോട് എനിക്ക് താല്പര്യമില്ല. അതുകൊണ്ട് രണ്ടു കുഞ്ഞുങ്ങൾ വേണം എന്ന ചിന്തയും എനിക്കുണ്ടായിരുന്നു. എനിക്ക് അടുത്തിടെ ആയി തടി കൂടിയിരുന്നു.
മാത്രമല്ല ഇടയ്ക്കിടയ്ക്ക് തലകറക്കം ഉണ്ട്. അതുകൊണ്ട് ഞാൻ അടുത്തിടെ തൈറോയ്ഡ് ടെസ്റ്റ് ചെയ്യാൻ പോയിരുന്നു. അപ്പോഴാണ് ഞാൻ ഗർഭിണിയാണെന്ന് അറിയുന്നത്. അത് കേട്ടതും ബ്ലാങ്ക് ആയിപ്പോയി. ഡോണ്ട് ചേട്ടനോട് പറയണോ എന്ന് പോലും ഞാനൊരു നിമിഷം ആലോചിച്ചു നിന്നുപോയി. പിന്നെ ടെസ്റ്റ് റിസൾട്ട് എന്തായി എന്ന് ചോദിക്കും. അതുകൊണ്ട് ഞാൻ മെസ്സേജ് അയച്ച് കാര്യം പറഞ്ഞു. ഗർഭിണിയാണെന്ന് അറിഞ്ഞശേഷം വല്ലാത്ത വയറുവേദന ഉണ്ടായിരുന്നു എന്നും, അതുകൊണ്ടാണ് ട്യൂബ് പ്രഗ്നൻസി ആയിരിക്കുമോ എന്ന് ഭയന്നത് എന്നും ഡിവൈൻ പറയുന്നു.
ദൈവം തന്നത് തിരിച്ചെടുക്കുകയാണോ എന്ന ചിന്തയാണ് എനിക്ക് ആദ്യം വന്നത്. ആ സമയത്ത് കുറച്ചുപേർ എനിക്ക് ഒപ്പം നിന്ന് ധൈര്യം പകർന്നുവെന്നും ഡിവൈൻ പറയുന്നുണ്ട്. പ്രഗ്നൻസി ആരംഭിച്ച മുതൽ വല്ലാത്ത ക്ഷീണവും ശർദ്ദിയും മൂഡ് സ്വിങ്സും ആണെന്ന് ഡിവൈൻ പറയുന്നു. നടി മേഘ്ന വിൻസെന്റുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം ആണ് ഡിംപിളിന്റെ സഹോദരൻ ഡോൺ ഡിവൈനെ വിവാഹം ചെയ്തത്. സഭയുടെ അരമനയിൽ നിന്നും ഡോണിന് ഡിവോഴ്സ് കിട്ടാതിരുന്നതിനാൽ ഡിവൈനെ ഡോണിന് പള്ളിയിൽ വച്ച് വിവാഹം കഴിക്കാൻ ആയിട്ടില്ല.
ഈ വർഷമെങ്കിലും പള്ളിയിൽ വച്ച് താലികെട്ടാൻ ആകും എന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു ഇപ്പോൾ രണ്ടാമത് ഗർഭിണിയായത്. വളരെ നാളത്തെ പരിശ്രമങ്ങൾക്ക് ശേഷം ഡോണിന് അടുത്തിടെയാണ് വിവാഹമോചനം തന്നെ പള്ളിയിൽ നിന്ന് ലഭിച്ചത്. എല്ലാവരും വിവാഹത്തിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു എല്ലാവരെയും തേടി മറ്റൊരു സന്തോഷവാർത്ത ഓടിയെത്തിയത്.