ടെലിവിഷൻ പ്രേക്ഷകർക്കൊക്കെ സുപരിചിതയാണ് നടി ഗൗരി കൃഷ്ണ. അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി അഭിനയരംഗത്തേക്ക് എത്തിയത്. എന്നാൽ പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ് നടി കൂടുതലും ശ്രദ്ധ നേടുന്നത്. കുറച്ചു മാസങ്ങൾക്ക് മുൻപ് ആയിരുന്നു ഗൗരിയുടെ വിവാഹം നടന്നത്. പൗർണമി തിങ്കൾ പരമ്പരയുടെ സംവിധായകനായ മനോജ് പെയ്യാടിനെയാണ് ഗൗരി കൃഷ്ണവിവാഹം ചെയ്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായ ഒന്ന് തന്നെയായിരുന്നു. അതുപോലെ ധാരാളം വിമർശനം കേട്ട ഒരു വിവാഹം കൂടിയായിരുന്നു ഗൗരിയുടെത്.
ഇത്രയും വൈകിയുള്ള വിവാഹം നടന്നിട്ടും അവിടെ വന്ന ആർക്കും ആ വിവാഹം കാണാൻ സാധിച്ചില്ല എന്നൊരു വലിയ വിമർശനം നേരിടേണ്ടി വന്നിരുന്നു. അതിനുള്ള മറുപടിയും ഗൗരി നൽകിയിട്ടുണ്ട്. എന്നാൽ തനിക്ക് സീരിയൽ രംഗത്തുനിന്നും ഷൂട്ടിംഗ് നിന്നും ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാക്കുകയാണ് താരം ഇപ്പോൾ. ഷൂട്ടിംഗ് സ്ഥലത്ത് വച്ച് ഒരാൾ ചോറ്റുപാത്രമോ അങ്ങനെ എന്തോ കൊണ്ട് തലയ്ക്കടിക്കുന്ന ഒരു സംഭവം ഉണ്ടായി എന്ന് ഗൗരി തന്നെ തുറന്നു പറയുന്ന സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. അവർക്ക് കിട്ടാൻ ആഗ്രഹിച്ചത് കിട്ടിയില്ല അതുകൊണ്ടാണ് അവർ പെരുമാറിയത് എന്നാണ് ഗൗരി പറയുന്നത്. ഒരാൾ അനുവാദം ചോദിക്കാതെ ഫോട്ടോ എടുത്തതിനെക്കുറിച്ചും ഗൗരി കൃഷ്ണ സംസാരിക്കുന്നതിങ്ങനെ;
നിങ്ങൾ ഫോട്ടോ എടുക്കുകയാണോ എന്ന് ചോദിച്ചു പിന്നീട് അയാൾ വീണ്ടും ക്ലിക്ക് ചെയ്യുകയായിരുന്നു. ഇത് ചോദിച്ച ഉടനെ അയാൾ ക്ലിക്ക് ചെയ്യുകയും ചെയ്തു. അത് എന്നെ പ്രകോപിതയാക്കുകയും അതോടെ ഞാൻ ഫോൺ പിടിച്ചു വാങ്ങുകയായിരുന്നു എന്ന് ഗൗരി പറയുന്നു. അയാളുടെ കയ്യിൽ ചോറ്റുപാത്രമോ അങ്ങനെ എന്തോ കൈയിൽ ഉണ്ടായിരുന്നു. അത് ഉപയോഗിച്ച് എൻറെ കവിളിലേക്ക് ആഞ്ഞടിക്കുകയായിരുന്നു. നല്ല വേദനയും നീരും ഉണ്ടായിരുന്നു. ലൊക്കേഷനിൽ നിന്നുണ്ടായ ഈ മോശം അനുഭവത്തെക്കുറിച്ച് ഗൗരി സംസാരിക്കുന്നത് ഇങ്ങനെയാണ്. അവർ പ്രതീക്ഷിച്ചതെന്തോ എന്നിൽ നിന്നും കിട്ടാത്തത് കൊണ്ടാകാം എന്നോട് ഇങ്ങനെ പ്രതികരിച്ചത്. ആ സീരിയലിൽ ഒരു വ്യക്തി രാത്രി ഒരുമണിക്ക് എന്നെ വിളിച്ചിരുന്നു.
കോസ്റ്റ്യൂംസ് ഒക്കെ എടുത്തെറിഞ്ഞ സംഭവം വരെ ആ സെറ്റിൽ നിന്ന് ഉണ്ടായതായി തന്നെ ഗൗരി പറയുന്നുണ്ട്. ഇങ്ങനെയും ഒരു അനുഭവം തനിക്ക് ഉണ്ടായല്ലോ എന്നാണ് നിരവധി പേർ ചോദിച്ചത്. എന്നാൽ അതിനു തക്കതായ ഒരു കാര്യം തന്നെയാണ് പ്രതികരിച്ചത് എന്നും അത് നന്നായി പോയി എന്നും ആരാധകർ പറയുന്നു. കല്യാണസമയത്ത് ഫോട്ടോഗ്രാഫർമാർ ചുറ്റും നിന്നതിനാൽ സദസ്സിൽ ഇരുന്നവർക്ക് കെട്ടു കാണാമായിരുന്നില്ല എന്നും, അതുകൊണ്ടാണ് അവരോട് മാറിനിൽക്കാൻ പറഞ്ഞതെന്നും ഗൗരി പറയുന്നു. കല്യാണപ്പന്തലിൽ ഞാൻ കാണിച്ചില്ല സംസാരിച്ചു എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കുന്നു.
ഈ പെണ്ണിന് എന്താ കാരണവന്മാർ ഇല്ലേ എന്നൊക്കെയായിരുന്നു പലരും ചോദ്യങ്ങൾ ഉന്നയിച്ചത്. അച്ഛനെയും അമ്മടെയും കടത്തിലാക്കി അവരെ ബുദ്ധിമുട്ടിച്ച് അവരുടെ മുകളിൽ എല്ലാ സ്ട്രെസ്സും കൊടുത്ത് എന്തിനാണ് ഇത്രയധികം ആഡംബരം കാണിച്ചത് എന്ന് ചോദിക്കുന്നവരുണ്ട്. ഈ വക ചോദ്യങ്ങളെല്ലാം ഉന്നയിച്ചതിൽ കൂടുതലും സ്ത്രീകൾ തന്നെയാണ്. എന്തിനാണ് അച്ഛനേയും അമ്മയേയും കടത്തിലാക്കിയത് എന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ.
ഞാനവരെ ഒന്നും ചെയ്തിട്ടില്ല എന്റെ കാശു കൊണ്ടാണ് ഞാൻ വിവാഹം കഴിച്ചത്. അതിനുവേണ്ടിയാണ് ഞാൻ ഇത്രയും താമസിച്ചത്. എൻറെ കൈയിലെ സമ്പാദ്യം കൊണ്ട് ഞാൻ വിവാഹം കഴിച്ചു. അവരെ ഇതിൻറെ ഓട്ടത്തിൽ പെടാപ്പാട് ആക്കണ്ട എന്ന് കരുതി ഞാൻ തന്നെയാണ് എൻറെ കല്യാണത്തിന് എല്ലാം ചെയ്തത്. അവർക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കരുത് എന്ന് എനിക്ക് തന്നെ വിശ്വാസം ഉണ്ടായിരുന്നു. ഇങ്ങനെയാണ് എൻറെ വിവാഹം കഴിഞ്ഞതെന്ന് ഗൗരി തന്നെ വ്യക്തമാക്കുന്നു.