തെന്നിന്ത്യൻ സിനിമയിലെ രണ്ടു നായിക നടിമാരാണ് തൃഷയും നയൻതാരയും. ഒരേപോലെ താരമൂല്യവും ആരാധക വൃന്ദവും നയൻതാരയും തൃഷയും കരിയർ തുടങ്ങുന്നതും ഏകദേശം ഒരേ സമയമാണ്. അതിനാൽ തന്നെ ഇവർ തമ്മിൽ കടുത്ത മത്സരമാണെന്ന് സിനിമാലോകത്ത് സംസാരമുണ്ട്. നയൻതാര തൃഷ അസിൻ എന്നിവർ തമിഴ് തെലുങ്ക് സിനിമകളിൽ നിറഞ്ഞുനിന്ന കാലമുണ്ടായിരുന്നു. അന്ന് സൂപ്പർസ്റ്റാർ സിനിമകളിലെ നായികാ നടിയായി ഫിലിം മേക്കേഴ്സ് ആദ്യം പരിഗണിക്കുക ഇവർ മൂന്നുപേരെയും ആയിരുന്നു.
പിൽക്കാലത്ത് അസിൻ ബോളിവുഡിലേക്ക് കടക്കുകയും കുറച്ചു വർഷങ്ങൾക്കുള്ളിൽ അഭിനയരംഗം വിടുകയും ചെയ്തു. മറുവശത്ത് നയൻതാരയും തൃഷയും കരിയറിൽ തന്നെ തുടർന്നു. ജീവിതത്തിലും സിനിമകളിലും ഉയർച്ച താഴ്ചകൾ വന്നുകൊണ്ടിരിക്കുമ്പോഴും അഭിനയം എന്ന പ്രൊഫഷനെ ഇവർ കൈവിട്ടില്ല. ആ ആത്മാർത്ഥത കൊണ്ട് രണ്ടുപേർക്കും കരിയറിൽ ഫലമുണ്ടായി. തമിഴിൽ മറ്റൊരു നടിമാർക്കും നേടിയെടുക്കാൻ പറ്റാത്ത നേട്ടങ്ങൾ നയൻസിനും തൃഷക്കും ലഭിച്ചു. രണ്ടു പതിറ്റാണ്ടായി രണ്ടുപേരും തമിഴകത്തെ നായിക നടിമാരായി തുടരുകയാണ്. നയൻതാര ലേഡീസ് സൂപ്പർസ്റ്റാർ ആയപ്പോൾ തൃഷ തമിഴകത്തെ ചരിത്രത്തിൽ ഇടംപിടിച്ച പൊന്നിയിൻ സെൽവൻ ഉൾപ്പെടെയുള്ള സിനിമകളിലെ നായികയായി.
രണ്ടുപേരെയും ഒരു സിനിമയിൽ എത്തിക്കാൻ സംവിധായകൻ വിഘ്നേഷ് ശിവൻ ഒരു ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത് നടന്നില്ല. കാത്തു വാക്കുള്ളെ രണ്ട് കാതൽ എന്ന സിനിമയിലായിരുന്നു തൃഷയെ പരിഗണിച്ചത്. എന്നാൽ നടി ഈ സിനിമയിൽ നിന്നും അവസാനഘട്ടത്തിൽ പിന്മാറി. പകരം നയൻതാരയും സാമന്തയും ആണ് ഈ സിനിമയിൽ അഭിനയിച്ചത്. തൃഷയുടെ പിന്മാറ്റത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ വിഗ്നേഷ് ശിവൻ ഇപ്പോൾ. നയൻതാര തന്റെ പങ്കാളിയായതിനാൽ തന്നെ അവർക്കായിരിക്കുമോ പ്രാധാന്യമെന്ന് തൃഷയും സാമന്തയും ആലോചിച്ചിരുന്നു എന്ന് വിഗ്നേഷ് ശിവൻ പറയുന്നു. സിനിമയിൽ നയൻതാരയും തൃഷ മാമും ആയിരുന്നു.
തൃഷ ആ സമയത്ത് ഈ സിനിമ ചെയ്യാഞ്ഞതിനാൽ ആണ് ഞാൻ മറ്റൊരു സിനിമ ചെയ്തത്. ഷൂട്ട് തുടങ്ങാൻ ഏകദേശം സമയം എടുത്തപ്പോൾ ചില കൺഫ്യൂഷനുകൾ വന്നു. കൃഷിക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. കാസ്റ്റിംഗിന് ഒരേ ഇമേജ് ഉള്ളവർ വേണമായിരുന്നു. ആ സമയത്താണ് സാമന്തയെ സമീപിക്കുന്നത്. അവർക്കും ചില സംശയങ്ങൾ ഉണ്ടായിരുന്നു. കഥ കേട്ടിട്ട് തീരുമാനിച്ചാൽ മതി എന്ന് പറഞ്ഞു. ആ കഥ ഞാൻ പറഞ്ഞപ്പോൾ അവർക്ക് വളരെ ഇഷ്ടമായി. നിങ്ങളെ സൈഡ് ലൈൻ ചെയ്യില്ല.
ഞാൻ പക്ഷപാതം ഉള്ള സംവിധായകൻ അല്ല. സിനിമ ഇതിന് ഉത്തരം നൽകുമെന്ന് ഞാൻ പറഞ്ഞു. സിനിമയിൽ അങ്ങനെ തന്നെയാണ് വന്നത്. നിങ്ങൾ നയൻതാരക്കാണ് പ്രാധാന്യം കൊടുത്തതെന്ന് ആരും പറഞ്ഞില്ല. സാമന്തയ്ക്ക് സിനിമ വളരെ ഇഷ്ടപ്പെട്ടു. നയനും സമന്തയും നല്ല സുഹൃത്തുക്കളായി. ഷൂട്ടിംഗ് മുഴുവൻ നല്ല രീതിയിൽ നടന്നെന്നും വിഗ്നേഷ് ശിവൻ പറഞ്ഞു.
പ്രതിഫലത്തിലും മറ്റുമുള്ള അഭിപ്രായവ്യത്യാസം മൂലമാണ് തൃഷ സിനിമയിൽ നിന്നും പിന്മാറിയത് എന്നായിരുന്നു പുറത്തുവന്ന വിവരം. ഖദീജ കണ്മണി എന്നീ കഥാപാത്രങ്ങളാണ് സമന്തയും നയൻതാരയും സിനിമയിൽ അവതരിപ്പിച്ചത്. രണ്ടുപേർക്കും തുല്യപ്രാധാന്യവും ഉണ്ടായിരുന്നു. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗമാണ് തൃഷയുടെ പുറത്ത് വരാനിരിക്കുന്ന സിനിമ.