സിനിമ എവിടെയുണ്ടോ അവിടെ ഗോസിപ്പ് ഉണ്ട്. താരങ്ങളെ കുറിച്ചും അവരുടെ റിലേഷൻഷിപ്പ് കുറിച്ചും പ്രതിഫലത്തെ കുറിച്ചും എല്ലാം നിരന്തരം ഗോസിപ്പുകൾ വരാറുണ്ട്. ചിലപ്പോഴെല്ലാം ഇത്തരം ഗോസിപ്പുകൾ അതിരുവിടാറുണ്ട്. അടുത്തിടെ ഗോസിപ്പുകൾ കാരണം ഏറ്റവും കൂടുതൽ വിഷമം അനുഭവിച്ച ഒരാളാണ് നടി മീന. അതും വളരെ മോശമായ ഒരു അവസ്ഥയിലൂടെ കടന്നുപോകുമ്പോഴായിരുന്നു വീണ്ടും ഏറെ കുത്തി നോവിക്കുന്ന ഒരു സിപ്പ് നടിയെ കുറിച്ച് വ്യാപകമായി പ്രചരിച്ചത്. ഭർത്താവ് മരിച്ചു വളരെ കുറച്ച് മാസങ്ങൾ മാത്രം പിന്നിടവേ നടീ വീണ്ടും വിവാഹിതയാകാൻ പോകുന്നു എന്നാണ് ഗോസിപ്പുകൾ വന്നത്.
വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് മീന രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നത് എന്നാണ് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മകൾക്ക് വേണ്ടിയാണ് ഈ തീരുമാനം നടി എടുക്കുന്നത് എന്നും അന്ന് വാർത്ത വന്നിരുന്നു. മീന വിവാഹത്തിന് സമ്മതം അറിയിച്ചുവെന്നും വ്യവസായിയായ ഒരു കുടുംബ സുഹൃത്തിനെയാണ് താരം വിവാഹം ചെയ്യാൻ ഒരുങ്ങുന്നതെന്നും എല്ലാമാണ് വാർത്ത വന്നത്. സംഭവം വൈറൽ ആയതോടെ മീന തന്നെ പ്രതികരിച്ചു രംഗത്തെത്തി. ഭർത്താവ് പോയി എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. അപ്പോഴേക്കും ഇത്തരമൊരു വാർത്ത പരത്തുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
കഥകൾ നല്ലതാണെങ്കിൽ സിനിമയിൽ അഭിനയിക്കുന്നതിൽ ആയിരിക്കും ഇനിയും ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ എൻറെ മകൾക്ക് നല്ലൊരു ഭാവി നൽകും ഇതാണ് എനിക്ക് പ്രധാനമായിട്ടുള്ള തന്റെ ലക്ഷ്യം എന്നുമാണ് മീന പ്രതികരിച്ചത്. ഇപ്പോഴിതാ ഇത്തരം ഗോസിപ്പുകൾ തന്റെ മകളെ എത്രമാത്രം ബാധിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മീന. എവിടെ നിന്നാണ് ഗോസിപ്പ് ഉണ്ടാകുന്നതെന്ന് എനിക്കറിയില്ല. പിന്നെ എല്ലാവർക്കും അറിയില്ല ഈ സമയത്ത് ഇത്ര പെട്ടെന്ന് ഒന്നും സംഭവിക്കില്ലെന്ന്. എങ്ങനെ ഇങ്ങനെയെല്ലാം പറയാൻ തോന്നുന്നു എന്ന് മനസ്സിലാകുന്നില്ല. ഞാൻ സെലിബ്രിറ്റി ആയതുകൊണ്ട് സ്ത്രീ ആയതുകൊണ്ട് ചിലർ നിസ്സാരമായി കാര്യങ്ങൾ എടുത്തു ഗോസിപ്പുകൾ ഇറക്കുന്നു.
ബുൾ ഷിറ്റ് അടിച്ചിറക്കാൻ ആർക്കും അവകാശമില്ല. ഗോസിപ്പ് എനിക്ക് പുതിയതല്ല. ചെറുപ്പം മുതൽ നിരവധി കേൾക്കുന്നുണ്ട് പക്ഷേ നമ്മളും ഒരു മനുഷ്യനാണ്. നമുക്ക് സെൻസിറ്റീവ് ആയിട്ടുള്ള സമയം ഉണ്ടാകും. ആ സമയത്ത് പോലും നമ്മളെ വിടാതെ ഇങ്ങനെ ഓരോന്ന് എഴുതിവിടുന്നത് കാണുമ്പോൾ അപ്സെറ്റ് ആകാറുണ്ട്. എന്നെ മാത്രമല്ല എനിക്ക് ചുറ്റുമുള്ള മനുഷ്യരെയും അത് ബാധിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അവരിങ്ങനെ എഴുതുന്നത് എന്ന് എൻറെ മകൾ ചോദിക്കാറുണ്ട്. ഇപ്പോൾ എനിക്ക് ഉത്തരമില്ലാതാകും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ മുഴുവനും വിശ്വസിക്കരുതെന്ന് ഇപ്പോൾ മകളെ ഞാൻ പഠിപ്പിക്കുന്നു എന്നാണ് മീന പറഞ്ഞത്.
2022 മാർച്ച് അവസാനത്തോടെയാണ് മീനയുടെ ഭർത്താവ് ശ്വാസകോശ അണുബാധ ഉണ്ടായി ചികിത്സയിലായത്. ഗുരുതരമായി ആശുപത്രിയിൽ കിടന്ന വിദ്യാസാഗർ 2022 ജൂണിലാണ് മരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കുറച്ചു വർഷങ്ങളായി വിദ്യാസാഗർ ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡ് ബാധിച്ചത് ആരോഗ്യസ്ഥിതി വർഷമാക്കുകയായിരുന്നു. അവയവ മാറ്റാ ശസ്ത്രക്രിയയ്ക്ക് ഒരുക്കങ്ങൾ പുരോഗമിക്കവെയാണ് മീനൊക്കെ ഭർത്താവിനെ നഷ്ടമായത്.