മിനി സ്ക്രീൻ രക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത മുഖം തന്നെയാണ് നടി കാർത്തിക കണ്ണൻ ഉള്ളത്. വില്ലത്തിയായി തന്നെ കൂടുതൽ കഥാപാത്രങ്ങളും തിളങ്ങിയ കാർത്തിയുടെ മുഖം അധികം ആർക്കും മറക്കാൻ ഒട്ടും സാധ്യതയില്ല. മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് പക്ഷേ കാർത്തിക. നല്ല കഥാപാത്രങ്ങളിലൂടെ തിളങ്ങിയത് കൊണ്ട് തന്നെ വില്ലൻ സ്വഭാവമുള്ള കഥാപാത്രമായാലും മലയാളികൾ ഏറ്റെടുക്കുമെന്ന് കാർത്തിക തെളിയിച്ചിട്ടുണ്ട്. കാർത്തികയുടെ മുഖം ഇന്നും ആളുകൾക്ക് മറക്കാനാകില്ല. വട്ടപ്പൊട്ടും വലിയ പൊട്ടുകളും ധരിച്ച് കണ്ണെഴുതി വില്ലത്തി കഥാപാത്രങ്ങളിൽ എത്തുന്ന കാർത്തികയുടെ പാത്രങ്ങൾ എല്ലാം മലയാളികൾ ഏറ്റെടുത്തിട്ടുണ്ട്.
മലയാളത്തിലെ ആദ്യ മെഗാ സീരിയൽ നായികയായ കാർത്തിക കഴിഞ്ഞ കുറെ വർഷങ്ങളായി സീരിയൽ രംഗത്ത് സജീവമായി തന്നെ നിൽക്കുന്നു. അതിനുള്ള സ്നേഹവും കാർത്തിക തന്നെ അറിയിക്കാറുണ്ട്. ഇപ്പോൾ കൂടുതലായും അപ്പച്ചി വേഷങ്ങളിലാണ് കാർത്തികയെ കാണുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ തന്നെ പറയുന്നത്. എന്നിരുന്നാലും മലയാള ടെലിവിഷനിലെ ശ്രദ്ധയെ സാന്നിധ്യമായി തന്നെ താരമുണ്ട് എന്ന് വാർത്തകളിൽ പറയുന്നുണ്ട്. എന്നാൽ താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറൽ ആകുന്നത്. തൻറെ പ്രണയ വിവാഹത്തെക്കുറിച്ച് വന്ന തെറ്റായ വാർത്തയെ കുറിച്ച് തന്റെ പേരിൽ യൂട്യൂബിൽ വരുന്ന വ്യാജവാർത്തകളെ കുറിച്ചും താരം പ്രതികരിച്ച് എത്തുമ്പോൾ താരത്തിന്റെ ജീവിതത്തിൽ ഒത്തിരി കഥകളാണ് താരത്തിന് പറയാനുള്ളത്.
സിനിമയിൽനിന്ന് സീരിയൽ നിന്നോ തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല എന്ന് കാർത്തിക തുറന്ന് പറയുന്നു. ഒന്നാമത്തെ കാര്യം ഞാൻ എടുത്തടിച്ചു പറയുന്ന കൂട്ടത്തിൽ ആണ് അതുകൊണ്ട് എന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ല എന്ന് പറയുന്നുണ്ട്. ഹസ്ബൻഡ് ഫീൽഡിൽ അറിയപ്പെടുന്ന ഒരു ക്യാമറമാൻ കൂടി ആയതുകൊണ്ട് തന്നെ അങ്ങനെ ആരും മോശം അനുഭവത്തിൽ ഇടപെടുത്തിയിട്ടില്ല എന്നും മോശം അനുഭവങ്ങൾ ഒന്നും തനിക്ക് ദൈവാനുഗ്രഹം കൊണ്ട് സംഭവിച്ചിട്ടില്ല എന്ന് നടി വ്യക്തമാക്കുന്നുണ്ട്. പിന്നെ അങ്ങനെ ഒന്നിനും ഞാൻ ഒരു ഇടം കൊടുത്തിട്ടില്ല എന്ന് പറയുന്നതായിരിക്കും ശരിയെന്നും കാർത്തിക പറയുന്നു.
കാസ്റ്റിംഗ് കൗച്ച് എന്നൊക്കെ ഇപ്പോഴാണ് ഞാൻ കേൾക്കുന്നത് പോലും. അന്ന് ഉണ്ടായിരിക്കാം പക്ഷേ നമ്മളോട് ആരും ഒന്നും അങ്ങനെ പറഞ്ഞിട്ടില്ല എന്ന് കാർത്തിക കൂട്ടിച്ചേർക്കുന്നു. ഗൂഗിളിലും യൂട്യൂബിലും ഒക്കെ കാർത്തിക കണ്ണൻ ഹോട്ട് എന്നും മറ്റും വരുന്നതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ, യൂട്യൂബ്കാരെ ഒക്കെ സമ്മതിക്കുന്നു എന്നായിരുന്നു നടിയുടെ മറുപടി. ഇത്രയും കഴിവുള്ള ആളുകൾ വേറെയില്ല. അവരും ജീവിക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത് എങ്കിൽപോലും ഇവർ കാണിക്കുന്നത് കാണുമ്പോൾ രസമാണ്. നമ്മൾ ചുമ്മാ പറഞ്ഞതിനെ ഒക്കെ അവർ ഭയങ്കരമായി വളച്ച് അത് കാര്യമായി തന്നെ കാണിക്കും.
ആ എന്ന് പറഞ്ഞാൽ അതിനെ ആന എന്നോ ചേന എന്നോ ആക്കും. കേറി നോക്കാൻ വേണ്ടി നിങ്ങൾ കാർത്തിക കണ്ണൻറെ കണ്ടോ കണ്ടിട്ടുണ്ടോ എന്നൊക്കെ പറയുമ്പോൾ ഞാൻ വിചാരിക്കുന്നത് എന്താണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ്. ഇനി ഞാൻ അറിയാതെ വല്ലതും ഉണ്ടോ എന്ന് അറിയാനാണ് കയറി നോക്കിയതും. ഇതുപോലെ വന്ന ഒരു വീഡിയോയ്ക്ക് 1.7 മില്യൺ വ്യൂസ് ഒക്കെയാണ്. സംഭവം ഒന്നുമില്ല ഞാൻ ചെയ്ത സീരിയലിലെ കുറെ ഷോട്ടുകൾ എടുത്തിട്ട് അവൻ കാശും കൊണ്ടുപോയി. കാർത്തിക ഹോട്ട് എന്നൊക്കെ കണ്ടിട്ട് ഞാൻ എടുത്തു നോക്കിയിട്ടും അതിൽ ഒരു മരുന്നിനു പോലും ഒന്നുമില്ല. ഞാൻ എപ്പോഴും ശരീരം ആകെ ചുറ്റി സാരി ആണല്ലോ കൊടുക്കാറുള്ളത്.
അതുകൊണ്ട് അവർക്ക് അതൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നും കാർത്തിക പറയുന്നു. ആർട്ടിസ്റ്റുകൾ ആവുമ്പോൾ നമ്മൾ ഡ്രസ്സ് ചെയ്യുന്ന കാര്യത്തിലൊക്കെ അല്പം സൂക്ഷിക്കും. സമൂഹത്തിൽ അറിയപ്പെടുന്ന ആളുകളാണ്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹത്തിൽ മാതൃകയാകുന്ന ആളുകളാണ്. അതുകൊണ്ട് നമ്മൾ ശ്രദ്ധിക്കണം. പിന്നീട് അങ്ങോട്ട് പോയി ചോദിച്ചു വാങ്ങുന്നവരോട് ഒന്നും പറയാനില്ലെന്ന് ആയിരുന്നു സൈബർ ബുള്ളിങ്ങിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താരം മറുപടി നൽകിയത്.
തന്റെ പ്രണയ വിവാഹത്തെക്കുറിച്ച് വളച്ചൊടിച്ച വാർത്തകൾ വന്നിരുന്നു എന്നും താരം പറയുന്നുണ്ട്. തന്റേത് പ്രണയവിവാഹമായിരുന്നു എന്നും, വീട്ടുകാരുടെ സമ്മതമില്ലാതെ ആയിരുന്നു വിവാഹം എന്നും ഞാൻ പറഞ്ഞതിൽ കാർത്തിക വേലി ചാടി എന്നായിരുന്നു വാർത്ത വന്നത്. ഞാൻ അങ്ങനെ ഒഒരാളെല്ല. വീട്ടിൽ ഇഷ്ടം ഇല്ലാത്തതുകൊണ്ട് വിവാഹം രജിസ്റ്റർ ചെയ്തു. വീട്ടിൽ അറിഞ്ഞപ്പോൾ കല്യാണം ആയി നടത്തിത്തന്നു. ഇപ്പോൾ ഒരു മോളുണ്ട് ഞങ്ങളെല്ലാവരും സന്തോഷത്തോടെയാണ് കഴിയുന്നതെന്നും കാർത്തിക കൂട്ടിച്ചേർക്കുന്നുണ്ട്.