തെന്നിന്ത്യൻ സിനിമയിലെ ഭാഗ്യ നായികയായി അറിയപ്പെടുന്ന നടിയാണ് മീന. സിനിമാരംഗത്ത് 40 വർഷങ്ങളായി തുടരുന്ന മീനക്ക് നിരവധി ഹിറ്റ് സിനിമകൾ മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ നന്നായി ലഭിച്ചു. ഈ ഭാഷകളിൽ എല്ലാം സൂപ്പർസ്റ്റാറുകളുടെ ഹിറ്റ് നായികയാവാൻ മീനക്ക് കഴിഞ്ഞതും ശ്രദ്ധേയമായ കാര്യമാണ്. വിവാഹശേഷം ചെറിയൊരു ഇടവേളക്കുശേഷം തിരിച്ചുവന്നപ്പോഴേക്കും മീനയ്ക്ക് ഹിറ്റ് സിനിമകൾ ലഭിച്ചു. രണ്ടാം വരവിലാണ് നടി ദൃശ്യം സിനിമയിൽ നായികയാകുന്നത്. മലയാളികൾക്ക് എന്നും മീനയോട് പ്രത്യേകം മമത തോന്നാൻ കാരണം നടി മലയാളത്തിൽ ചെയ്ത സിനിമകളാണ്. ഫ്രണ്ട്സ്, ഉദയനാണ് താരം, കഥ പറയുമ്പോൾ തുടങ്ങിയ സിനിമകൾ മീന ചെയ്ത കഥാപാത്രങ്ങൾ സ്വീകാര്യത നേടി.
കരിയറിലെന്നും താര തിളക്കത്തോടെ നിന്ന് മീനയ്ക്ക് അടുത്തിടെയാണ് ജീവിതത്തിൽ ചില അപ്രതീക്ഷിത ദുഃഖങ്ങൾ ഉണ്ടായത്. ചികിത്സയിലിരിക്കെ നടിയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെട്ടു. കഴിഞ്ഞവർഷം ജൂൺ മാസത്തിലാണ് മീനയുടെ ഭർത്താവിൻറെ മരണം. ഏക മകളും മീനയും ഈ വിയോഗത്തിൽ ഏറെ വേദനിച്ചു. നടിക്കുണ്ടായ ഈ ദുഃഖത്തിൽ ആശ്വസിപ്പിക്കാൻ തമിഴ് സിനിമ ലോകം തന്നെ ഒന്നിച്ചു നിന്നു. അടുത്ത സുഹൃത്തുക്കളായ സഹപ്രവർത്തകരെല്ലാം മീനയെ ചേർത്തുപിടിച്ചു. ദുഃഖങ്ങൾ മറന്ന് പഴയ സന്തോഷത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് മീന. അടുത്തിടെ ആണ് സിനിമ രംഗത്തെ മീനയുടെ 40 വർഷങ്ങളുടെ ആഘോഷം നടന്നത്.
നടൻ രജനികാന്ത് ഉൾപ്പെടെയുള്ളവർ പരിപാടിയിൽ മീനയെ ആദരിക്കാൻ എത്തി. രാധിക, റോജ, സുഹാസിനി, ശരത്കുമാർ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ മീനയുടെ മകൾ നയനിക വിദ്യാസാഗറും സംസാരിച്ചു. നൈനികയുടെ വാക്കുകൾ കേട്ടിരുന്നവർ കണ്ണീരണിയുകയും ചെയ്തു. തന്റെ അമ്മയെ കുറിച്ച് വരുന്ന വ്യാജ വാർത്തകളെക്കുറിച്ച് നൈനിക സംസാരിച്ചു. അമ്മ വളരെയധികം വർക്ക് ചെയ്യും എന്നാൽ വീട്ടിൽ വന്നാൽ അവർ എൻറെ അമ്മയാണ്. എൻറെ അച്ഛൻ മരിച്ച സമയത്ത് അമ്മ വളരെ ഡിപ്രെസ്സ്ഡ് ആയിരുന്നു. എൻറെ മുന്നിൽ നിരവധി തവണ കരഞ്ഞു. ഞാൻ ആശ്വസിപ്പിച്ചു. കുട്ടിയായിരിക്കുമ്പോൾ അമ്മ എന്നെ നോക്കി.
ഇനി ഞാൻ അമ്മയെ നോക്കും. നിരവധി ന്യൂസ് ചാനൽ എൻറെ അമ്മയെപ്പറ്റി വ്യാജ വാർത്ത എഴുതിയിട്ടുണ്ട്. അമ്മ രണ്ടാമതും ഗർഭിണിയായിരുന്നു എന്നാണ് ഒരു ചാനൽ പറഞ്ഞത്. എനിക്ക് അത് തമാശയായി തോന്നി. എന്നാൽ ഇത്തരം നിരവധി വാർത്തകൾ വന്നുതോടെ എനിക്ക് അത് ഇഷ്ടമല്ലാതായി. എന്നെ ഓർത്ത് അത് നിർത്തൂ. അമ്മ ഒരു നായിക ആയിരിക്കും. പക്ഷേ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോടിങ്ങനെ ചെയ്താൽ വിഷമിക്കല്ലേ എന്നും നൈനിക പറഞ്ഞു. മകളുടെ വാക്കുകൾ കേട്ട് മീന വികാരഭരിതയായി. മകളോടൊപ്പം വേദിയിൽ വന്ന് ഇതേപ്പറ്റി സംസാരിക്കുകയും ചെയ്തു.
അച്ഛനെ പോലെ വൈകാരികമായി പ്രകടിപ്പിക്കുന്ന ആളല്ല മകൾ. പക്ഷേ കാര്യങ്ങൾ അവൾ ഇത്ര ആഴത്തിൽ മനസ്സിലാക്കിയിരിക്കുകയാണെന്ന് ആശ്ചര്യത്തോടെ മീന വ്യക്തമാക്കി. തെരി എന്ന സിനിമയിൽ ബാലതാരമായി നൈനിക മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മിനയും ബാലതാരമായി സിനിമയിൽ അഭിനയിച്ചു തുടങ്ങിയ നടിയാണ്. ജീവിതത്തിൽ ഉണ്ടായ അവിചാരിത സംഭവങ്ങൾ മീനയെ ചേർത്ത് പിടിക്കാൻ തമിഴകത്തെ താരങ്ങളെത്തി എന്നത് ശ്രദ്ധേയമാണ്. തന്റെ സുഹൃത്തുക്കളുടെ പിന്തുണയാണ് ആശ്വാസമായതെന്ന് മീനയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.