വിനയ് ഫോർട്ടും അനു സിത്താരയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന സർജു രമാകാന്ദ് സംവിധാനം നിർവഹിക്കുന്ന ‘വാതിലി’ന്റെ ടീസർ പുറത്തുവന്നു. ചിത്രത്തിൽ ഭാര്യ ഭർത്താക്കന്മാരാണ് അനു സിത്താരയും വിനയ് ഫോർട്ടും അഭിനയിക്കുന്നത്. അവരുടെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ ആണ് ചിത്രത്തിൻറെ പ്രമേയം എന്ന ടീസറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇത്. ചിത്രം ഉടൻതന്നെ തീയറ്ററുകളിൽ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫാമിലി എന്റർടൈമെന്റ് വിഭാഗത്തിൽ എത്തുന്ന ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത് സർജു രമാകാന്താണ്. സ്പാർക്ക് പിക്ച്ചറിന്റെ ബാനറിൽ ആണ് ചിത്രം എത്തുന്നത്. സുജി കെ ഗോവിന്ദ് രാജ് ആണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന അനു സിത്താരയും വിനയ് ഫോർട്ടും കൂടാതെ കൃഷ്ണ ശങ്കർ, അഞ്ജലി നായർ, മെറിൻ ഫിലിം, സുനിൽ സുഗത, വി കെ ബൈജു, ഉണ്ണി രാജ, സ്മിനു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷംനാദ് ഷബീർ ആണ് ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
മനീഷ് മാധവൻ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഈ വർഷം ഒരുപാട് നല്ല മലയാള സിനിമകൾ ഇറങ്ങി ആ സിനിമയുടെ കൂട്ടത്തിൽ വാതിൽ എന്ന സിനിമയും ഉണ്ടാകട്ടെ ഈ സിനിമ വൻവിജയം നേടട്ടെ എന്നാണ് ആരാധകർ കുറിക്കുന്നത്. അനു സിത്താരയുടെ ഒരു മികച്ച തിരിച്ചുവരവ് തന്നെ ആയിരിക്കട്ടെ ഈ സിനിമ എന്നാണ് ആരാധകർ ആശംസിക്കുന്നത്.
ഒരു ഫാമിലി എന്റർടൈൻമെന്റ് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ഈ അവസരത്തിൽ ടീസർ തന്നെ ഇത്രത്തോളം പ്രേക്ഷക സ്വീകാര്യത നേടുന്ന എങ്കിൽ സിനിമ വമ്പൻ ഹിറ്റ് ആകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.