മലയാളം സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നിർമ്മാതാവ് ആണ് സാന്ദ്ര തോമസ്. നിർമ്മാതാവ് എന്നതിലുപരി സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. മക്കളായ തങ്കക്കൊലുസുവിന്റെ ഒപ്പമുള്ള സാന്ദ്രയുടെ യൂട്യൂബ് വീഡിയോകൾ ഒക്കെ വൈറലായി മാറിയിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് എന്ന സിനിമ നിർമ്മാണ കമ്പനിയുടെ അമരക്കാരിൽ ഒരാളായിരുന്നു സാന്ദ്ര. നടനും നിർമ്മാതാവുമായി വിജയ് ബാബുവിനൊപ്പം ആണ് സാന്ദ്ര കമ്പനി നടത്തിയിരുന്നത്. എന്നാൽ ചില തർക്കങ്ങൾ തുടർന്ന് സാന്ദ്ര കമ്പനി വിടുകയായിരുന്നു. അതിനുശേഷം ആണ് സിനിമയിൽ നിന്നൊക്കെ മാറി സോഷ്യൽ മീഡിയയും യൂട്യൂബ് ആയി സാന്ദ്ര സജീവമായത്.
എന്നാൽ ഇപ്പോൾ ഇതാ വീണ്ടും സ്വതന്ത്ര സംവിധായകയായി സാന്ദ്ര സിനിമയിൽ സജീവമാവുകയാണ്. തന്റെ തിരിച്ചുവരവിന് പിന്നിലെ കാരണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സാന്ദ്ര. ഫ്രൈഡേ ഫിലിം ഹൗസ് വിട്ടുപോരുമ്പോൾ ഞാൻ ഇനി ഫിലിം ഫീൽഡിലേക്ക് തന്നെ ഇല്ല എന്നാണ് മനസ്സിൽ വിശ്വസിച്ചിരുന്നത് എന്ന് സാന്ദ്ര പറയുന്നു. എന്നാൽ എൻറെ പപ്പയാണ് ഈ മടങ്ങിവരവിന് കാരണം. പപ്പാ റൂബി ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനി വഴി രണ്ടു സിനിമകൾ നിർമ്മിച്ചിരുന്നു. അതിൽ വിൽപ്പന മുതൽ ആയി ചെറിയ കാര്യങ്ങളിൽ ഹെൽപ്പ് ചെയ്തതല്ലാതെ എന്റേതായി ഇടപെടലുകൾ ഒന്നും തന്നെ ഉണ്ടായില്ല. കുറെ കഥകൾ എൻറെ അടുത്തേക്ക് വന്നിരുന്നെങ്കിലും വേണ്ടെന്നുവച്ചു.
എന്നാൽ ഏറ്റവും അടുത്ത സുഹൃത്തുകളിൽ ചിലർ നിർബന്ധിച്ചപ്പോൾ തനിക്ക് വീണ്ടും സിനിമ ചെയ്യണമെന്ന് തോന്നി. ഇതിനിടയിൽ വളരെ താൽപര്യം തോന്നിയ ഒരു പ്രമേയം സിനിമയാക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത് ഒരു ബിഗ് ബഡ്ജറ്റ് വിഷയം ആയതുകൊണ്ട് ഇതുവരെയും തുടങ്ങിയിട്ടില്ല. ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല. ഒരു അന്താരാഷ്ട്ര തലത്തിലുള്ള വിഷയം ആണ് സിനിമയുടെ പ്രമേയം എന്ന് സാന്ദ്ര പറയുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്ന് ഞാൻ വീണ്ടും ആലോചിക്കാനുള്ള കാരണം പോലും ആ സിനിമയെ കുറിച്ചുള്ള ആലോചനയാണ്. അല്ലെങ്കിൽ പപ്പയുടെ പ്രൊഡക്ഷൻ ഹൗസ് ഉണ്ട് എനിക്ക് കിട്ടുന്ന നല്ല തിരക്കഥകൾ അങ്ങോട്ട് കൊടുക്കുക എന്നല്ലാമായിരുന്നു എൻറെ പ്ലാൻ എന്നും സാന്ദ്ര പറയുന്നു.
കുറച്ചുകാലം കഴിഞ്ഞാൽ എൻറെ കുട്ടികൾ എന്നെക്കുറിച്ച് അഭിമാനത്തോടെ ഓർക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അല്ലാതെ അമ്മ വീട്ടിലിരുന്നു ഞങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു വെറുതെ വീട്ടിലിരുന്ന് സമയം കളഞ്ഞില്ലേ എന്നൊന്നും അവർ ചോദിക്കുന്ന സാഹചര്യം ഉണ്ടാകരുത്. എനിക്ക് കഴിവുള്ള മേഖല പ്രൊഡക്ഷൻ ആണ് അതുകൊണ്ട് വീണ്ടും നിർമ്മാണ രംഗത്തേക്ക് വരാൻ തീരുമാനിച്ചത് എന്ന് സാന്ദ്ര വ്യക്തമായി. ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ പ്രശ്നങ്ങളും ഞാനൊരു അവസരമായാണ് കാണാറുള്ളത്. നമ്മൾ ജീവിതത്തിൽ ഒരു ടേണ് എടുക്കേണ്ട സമയമായി എന്നാണ് വിചാരിക്കാറുള്ളത്.
ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഓരോ ദുരനുഭവങ്ങളും അനുഗ്രഹമായി കാണുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തിരിച്ചടികളെ ഞാൻ മോശമായി കാണാറില്ല. ബ്രേക്ക് അപ്പ് ഉണ്ടായി എന്ന് കരുതി ആളുകൾ പ്രണയിക്കാതിരിക്കുമോ. സിനിമയിലും അതുപോലെ തന്നെയാണ്. പാർട്ണർഷിപ്പുകൾ ഉണ്ടാകും അവ പോകുമെന്നും സാന്ദ്ര പറഞ്ഞു. നല്ല നിലാവുള്ള രാത്രിയാണ് സാന്ദ്ര തോമസിന്റെ പ്രൊഡക്ഷനിൽ തിയറ്ററുകളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം. സ്ത്രീ കഥാപാത്രങ്ങൾ ഒന്നുമില്ലാത്ത സിനിമയാണിത്. ചിത്രം ഈ മാസം തിയേറ്ററുകളിൽ എത്തും.