ടെലിവിഷൻ പാരമ്പലുകളിലൂടെ ജനപ്രീതി നേടിയ നടിയാണ് വരദ. സീരിയലാണ് വഴിത്തിരിവായെങ്കിലും സിനിമകളിലൂടെ ആണ് വരദയുടെ കരിയറിന്റെ തുടക്കം. പൃഥ്വിരാജ് നായകനായ വാസ്തവം ആയിരുന്നു ആദ്യ സിനിമ. നായകൻറെ അനിയത്തിയുടെ വേഷമാണ് വരദ ആ സിനിമയിൽ ചെയ്തത്. സുൽത്താൻ, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങി കുറച്ച് സിനിമകളിൽ വരദ അഭിനയിച്ചു. എന്നാൽ പിന്നീട് സീരിയൽ രംഗത്താണ് വരദ ശ്രദ്ധ കൊടുത്തത്. സ്നേഹക്കൂട് എന്ന സീരിയലിലൂടെ ആയിരുന്നു തുടക്കം. അമല എന്ന സീരിയൽ ടെലിവിഷൻ രംഗത്ത് വഴിത്തിരിവായി. ഇടയ്ക്ക് ഷോ അവതാരികയായും വരദ എത്തി. ഇപ്പോഴിതാ സിനിമാരംഗത്തിൽ നിന്നും സീരിയൽ രംഗത്ത് നിന്നും തനിക്കുണ്ടായ ചില മോശം അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വരദ.
ഒരു അഭിമുഖത്തിലാണ് തൻറെ അനുഭവങ്ങളെ കുറിച്ച് താരം തുറന്നുപറഞ്ഞത്. സീരിയൽ രംഗത്ത് ചിലപ്പോൾ പൊളിറ്റിക്സ് ഉണ്ടെന്നും വരദ പറയുന്നു. ഞാൻ ഒരാളുടെ ഫേവറേറ്റ് പേഴ്സൺ ആവാത്ത വ്യക്തിയാണ്. ഞാൻ എന്താണെങ്കിലും മുഖത്ത് നോക്കി സംസാരിക്കും. എനിക്കെതിരെ പരാതികളൊക്കെ പോവാറുണ്ട്. ഒരു പ്രാവശ്യം ഒരു സീരിയലിനിടെ വരദ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് പരാതി പോയി. ഞാൻ വേറൊരു ചാനലിന് കൊടുത്ത ഡേറ്റ് ഇവർക്ക് കൊടുത്തില്ലെന്ന് പറഞ്ഞാണ് പരാതി. എത്തിക്സ് എന്ന് പറയുന്ന ഒരു സംഭവം ഇല്ലേ ഒരു ഷോയുടെ ആങ്കർ ആയിരുന്നു ഒരു ക്രൂ അവിടെ സെറ്റ് ആയിരിക്കുമ്പോൾ അതിന്റെ നടുക്ക് ഇവർക്ക് വേണമെന്ന്.
തുറന്ന് കാര്യങ്ങൾ പറയുന്നതുകൊണ്ടാണ് ഇൻഡസ്ട്രിയൽ അഹങ്കാരി എന്ന പേരുണ്ട്. ചിലപ്പോൾ ഞാൻ അധികം സംസാരിക്കാത്തത് കൊണ്ടായിരിക്കാം. എനിക്ക് അങ്ങോട്ട് പോയി സംസാരിക്കാൻ ബുദ്ധിമുട്ടാണ്. എന്നെ വിളിച്ച വർക്കുകളിൽ വേറെ നായികമാർ അഭിനയിച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നും, പ്രോജക്ടുകൾ ഒക്കെ പോയിട്ടുണ്ട് എന്നും വരദ തുറന്നു പറയുന്നു. എനിക്ക് വളരെ കുറച്ചു സുഹൃത്തുക്കളെ ഇൻഡസ്ട്രിയിൽ ഉള്ളൂ എന്നും വരദ വ്യക്തമാക്കി. സീരിയൽ ഇന്ഡസ്ട്രിയൽ നിന്നും ഇതുവരെ കാസ്റ്റിംഗ് കൗച്ച് സമീപനം വന്നിട്ടില്ല. പക്ഷേ സിനിമാരംഗത്ത് നിന്ന് വന്നിട്ടുണ്ട് എന്നും വരദ വ്യക്തമാക്കി. സിനിമയെ ഞാൻ ചെയ്യില്ല എന്ന് പറഞ്ഞ സമയം ഒക്കെ ഉണ്ടായിരുന്നു. ഇത്തരം സമീപനം വരുമ്പോൾ ആദ്യമൊക്കെ കരയുമായിരുന്നു എന്നും വരദ പറയുന്നു.
മമ്മിയുടെ കയ്യിലാണ് ഫോൺ. കഥ പറയാനാണെന്ന് പറഞ്ഞ് എനിക്ക് ഫോൺ തരാൻ പറയും. കഥ പറഞ്ഞു തുടങ്ങി കുറച്ചു കഴിയുമ്പോൾ നിങ്ങളെ നായികയാക്കിയാൽ നമുക്കെന്താണ് ഗുണമെന്നത് ചോദിക്കുമായിരുന്നു. ആദ്യം ഒന്നും എനിക്ക് അത് മനസ്സിലാകില്ലായിരുന്നു. നന്നായി അഭിനയിക്കാം എന്ന് ഞാൻ പറഞ്ഞു. അങ്ങനെയല്ല നിങ്ങൾക്കൊരു റോളിന് എത്ര രൂപ തരുന്നു, നിങ്ങളെ കൊണ്ട് ഒരുപാട് റീ ടേക്ക് വേണ്ടിവരും, നമ്മുടെ കൂടെ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ എന്ന് പറഞ്ഞു കുറച്ചൊക്കെ തുറന്നു പറയും. അപ്പോഴേക്കും കണ്ണിൽനിന്ന് വെള്ളം വരും. മമ്മി ഫോൺ മേടിച്ച് മേലാൽ ഇമ്മാതിരി വർത്തമാനം പറഞ്ഞു വിളിക്കരുതെന്ന് പറയും.
അടുത്തിടെയാണ് നടി കൊച്ചിയിൽ സ്വന്തമായൊരു ഫ്ലാറ്റ് വാങ്ങിയത്. വർക്കുകൾക്ക് എത്തുമ്പോൾ എറണാകുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു എന്നും, സ്വന്തമായി ഒരു വീട് എറണാകുളത്ത് വേണമെന്നുണ്ടായിരുന്നു എന്ന് നടി ഇതേക്കുറിച്ച് പറഞ്ഞു. ഗൃഹപ്രവേശന ദിവസത്തെ ചിത്രവും വരദ പങ്കുവെച്ചിരുന്നു. ഭർത്താവ് ജിഷിന് മോഹനുമായി വരദ അകൽച്ചയിലാണ് എന്ന് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഇതേക്കുറിച്ച് വരദ ഒരിടത്തും സംസാരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളിൽ ഒന്നും ജിഷിനെ കാണാറുമില്ല. ഇതിനെപ്പറ്റി പലപ്പോലും ചോദ്യവും ഉയരാറുണ്ട്.