മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരമാണ് നടി മേഘ്ന വിൻസൻറ്. മേഘ്നയെ കുറിച്ചുള്ള എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകാറുണ്ട്. താരത്തെകുറിച്ച് ഓരോ കാര്യങ്ങൾ വൈറൽ ആകുമ്പോഴും വിശേഷങ്ങൾ പറയാൻ മേഘ്ന തന്നെ യൂട്യൂബിൽ എത്താറുണ്ട്. മേഘ്നയുടെ യൂട്യൂബ് ചാനലിലൂടെയാണ് കൂടുതൽ വിശേഷങ്ങൾ താരം പങ്കുവെക്കാനുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ യൂട്യൂബ് ചാനലിന് നിരവധി ആരാധകരാണ് ഉള്ളത്.
കുറെയധികം നാളുകളാണെങ്കിലും മേഘ്ന ഇപ്പോൾ തന്നെ പാലുകാച്ച് വിശേഷങ്ങൾ വീഡിയോ സഹിതം പങ്കുവെച്ചിരിക്കുകയാണ്. നിരവധി പരമ്പരകൾക്ക് ശേഷം ആണ് മേഘ്ന ചന്ദനമഴ എന്ന പരമ്പരയിൽ എത്തിയത്. അതുതന്നെയാണ് താരത്തിന്റെ കരിയറിലെ പ്രധാന വഴിത്തിരിവ്. വാടക വീടുകളിൽ നിന്നും മാറിമാറി താമസിച്ചു ഇപ്പോൾ സ്വന്തമായി ഒരു വീട് വാങ്ങിയതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ മേഘ്ന അറിയിക്കുകയാണ്.
വീട്ടുവിശേഷവും പാചകവും സീരിയൽ വിശേഷങ്ങളും എന്നിങ്ങനെ എല്ലാം മേഘ്നയുടെ ബ്ലോഗിൽ കാണാറുണ്ട്. മേഘ്ന പങ്കുവെച്ച് പുതിയ വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. പുതിയ വീട്ടിലേക്ക് മാറുന്നതിൻ്റെ വിശേഷങ്ങൾ ആണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. കുറച്ചുനാളുകളായി കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു മേഘ്നയുടെ താമസം. ഇപ്പോൾ ചെന്നൈയിൽ നിന്നും കേരളത്തിൽ സെറ്റിൽ ആകുകയാണ് മേഘ്ന.
അടുത്തിടെ പുതിയ വീട് വാങ്ങിയതിന്റെയും മോഡി പിടിപ്പിച്ചതിന്റെയും വിശേഷങ്ങളും മേഘ്ന ചാനലിൽ പങ്കുവെച്ചു. ഇപ്പോൾ ചെന്നൈയിൽനിന്ന് ഷിഫ്റ്റ് ചെയ്യുന്നതിന്റെ കാഴ്ചകളാണ് മേഘ്ന തന്നെ വീഡിയോയിൽ പറയുന്നത്. ചെന്നൈയിലെ വീട്ടിൽ ഉണ്ടായിരുന്ന ഇലക്ട്രോണിക്സ് സാധനങ്ങളും പക്ഷി കൂടുമെല്ലാം നാട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഷിഫ്റ്റിംഗ് അത്ര എളുപ്പമല്ലല്ലോ എന്ന് താരം പറയുന്നുണ്ട്. ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ് ചെന്നൈ.
ജീവിതത്തിലും കരിയറിലും പുതിയ തുടക്കം കിട്ടിയ ഇവിടെ നിന്നാണ്. യൂട്യൂബ് ചാനൽ തുടങ്ങിയതും പുതിയ സീരിയലിലേക്ക് വന്നതും എല്ലാം ചെന്നൈയിൽ നിന്നുതന്നെ. കേരളത്തിൽ നിന്ന് കൊണ്ടുവന്ന സാധനങ്ങൾ എല്ലാം തന്നെ വീണ്ടും തിരിച്ച് അങ്ങോട്ട് തന്നെ കൊണ്ടുവരികയാണ്. എല്ലാവരും ആശംസകൾ നേർന്നുകൊണ്ട് കമൻറ് ബോക്സിൽ എത്തുന്നുണ്ട്.