ഒട്ടുമിക്ക വീടുകളിലും നേരിടേണ്ടിവരുന്ന ഒരു പ്രധാന പ്രശ്നമാണ് പാറ്റയുടെയും പല്ലിയുടെയും അമിതമായ ശല്യം. ഇവയെ തുരത്തുന്നതിനായി പല വഴികളും പരീക്ഷിച്ചിട്ടുള്ളവരാണ് നമ്മൾ പലരും. എന്നാൽ എല്ലാം വിഫലമാവുകയല്ലാതെ ഒന്നും ഫലവത്തായിട്ടില്ല. എന്നാൽ ഇത്രയൊക്കെ പരീക്ഷിച്ചു മടുത്തവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒന്നുണ്ട്. നമ്മുടെ വീട്ടിൽ സുലഭമായ ചേരുവകൾ ഉപയോഗിച്ച് തന്നെ പാറ്റയെയും പല്ലിയെയും തുരത്താനുള്ള ഒരു കിടിലൻ സൂത്രം. കടയിൽ നിന്നും വാങ്ങുന്ന കെമിക്കലുകൾ ഉപയോഗിച്ച് ഇത്തരം ജീവികളെ തുരത്തുന്നത് സുരക്ഷിതമായ ഒരു മാർഗ്ഗം അല്ല. ഇത് പലപ്പോഴും നമുക്ക് തന്നെ വിനയായിരിക്കാം.
അതുകൊണ്ടുതന്നെ വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗിച്ച് ഇവയെ തുരത്തുന്നതായിരിക്കും ഏറ്റവും മെച്ചപ്പെട്ട ഉപായം. അടുക്കളയിലെ സിംഗ്, ജനാലകൾ, കൗണ്ടർ ടോപ്പ് മുതലായ ഭാഗങ്ങളിലാണ് പാറ്റയുടെയും പല്ലിയുടെയും ശല്യം കൂടുതലായും കാണുന്നത്. എന്നാൽ ഇവയെ പൂർണ്ണമായും തുരുത്തുന്നതിനായി ഒരു ബൗളിൽ ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും എടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അടുക്കളയിലെ സിങ്ക് പോലെ വെള്ളം വീഴുന്ന ഭാഗങ്ങളിൽ നല്ലതുപോലെ ഒരു തുണി ഉപയോഗിച്ച് തുടച്ചതിനു ശേഷം ഈ മിശ്രിതം വിതറി നൽകുക.
സിംഗ് മാത്രമല്ല വെള്ളം പോകുന്ന ഡ്രെയിനേജിലും ഈ മിശ്രിതം ഇട്ടാൽ പാറ്റ അതിലൂടെ കയറി വരുന്നത് തടയാം. അടുക്കളയിലെ പണിയെല്ലാം ചെയ്തതിനുശേഷം ഈ സൂത്രം രാത്രി പരീക്ഷിക്കുന്നതായിരിക്കും ഏറ്റവും ഉചിതം. അടുക്കളയിലെ കൗണ്ടർ ടോപ്പിലും പാത്രങ്ങൾ വയ്ക്കുന്ന ഭാഗത്തുമെല്ലാം ഈ പൊടി വിതറുകയാണെങ്കിൽ അവ പല്ലിയെയും പാർട്ടിയെയും തുരുത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കെമിക്കലുകൾ ഉപയോഗിച്ചുണ്ടാകുന്ന അപകടങ്ങൾ പാടെ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.
ഇത്തരം ജീവികളെ തുരത്തുന്നതിനായി നാം ഉപയോഗിക്കുന്ന കെമിക്കലുകൾ അറിയാതെ തന്നെ നാം കഴിക്കുന്ന ഭക്ഷണ സാധനങ്ങളിൽ കലരുകയാണെങ്കിൽ അത് പല രീതിയിലും നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. അതുകൊണ്ടുതന്നെ ഈ ഒരു സൂത്രം നമ്മുടെ ആരോഗ്യത്തിനും പാറ്റകളുടെയും പല്ലിയുടെയും ശല്യം ഇല്ലാതാക്കാനും ഗുണകരമായിരിക്കും.