മലയാളികൾക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് നടി ശില്പ ബാല. വളരെ ഏറെ നാളുകളായി മലയാള സിനിമയിൽ താരം സജീവമാണ്. എന്നാൽ ഇപ്പോൾ താരം കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പോവുകയാണ്. യൂട്യൂബ് രംഗത്തും സോഷ്യൽ മീഡിയയിലും ഒക്കെ വളരെയധികം സജീവമായി ശില്പ ഇപ്പോൾ അവതാരകയായി മിനി സ്ക്രീൻ പ്രേക്ഷകരുടെ മുന്നിലേക്കും എത്തുന്നുണ്ട്. ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി ശില്പ മാറിക്കഴിഞ്ഞു.
എപ്പോഴും ഭർത്താവിന്റെയും കുഞ്ഞിന്റെയും വീട്ടിൽ എല്ലാവരുടെയും വിശേഷങ്ങൾ പങ്കുവയ്ക്കാൻ ശില്പ ശ്രദ്ധിക്കാറുണ്ട്. മകൾ തക്കിട്ടുവിന്റെ വിശേഷങ്ങൾ അറിയാനാണ് ആരാധകർ കൂടുതലും ശില്പയുടെ സോഷ്യൽ മീഡിയ നോക്കാറുള്ളത്. അടുത്തിടെ ശിൽപ്പയും ഭർത്താവും ചേർന്ന് ചെയ്ത ഡാൻസ് വീഡിയോകൾ എല്ലാം തന്നെ വൈറൽ ആയിരുന്നു. ഇപ്പോൾ ശില്പ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രവും കുറിപ്പും വൈറലായി മാറുന്നു.
കുടുംബത്തിലെ ഏറ്റവും പുതിയ സന്തോഷം വരുന്നു എന്നാണ് ഇപ്പോൾ ഈ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു കുഞ്ഞു കൂടി തങ്ങളുടെ കുടുംബത്തിലേക്ക് പിറക്കാൻ പോകുന്നു എന്ന് ശില്പ ബാല വെളിപ്പെടുത്തിയിരിക്കുകയാണ്. താരത്തിന്റെ ഏക സഹോദരി ശ്വേതയ്ക്കാണ് കുഞ്ഞു പിറക്കാൻ പോകുന്നത്. ബേബി ഷവറിന് എടുത്ത ചിത്രങ്ങളായിരുന്നു ശില്പ പങ്കുവെച്ചിരിക്കുന്നത്. അനുജത്തി ശ്വേത അമ്മയാകാൻ പോകുന്നു എന്നാണ് പുതിയ സോഷ്യൽ മീഡിയ കുറിപ്പിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇതോടെ തന്നെ ശില്പയുടെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുത്തു എന്ന് തന്നെ മനസ്സിലായി.
ഞങ്ങളുടെ വീട്ടിലെ അടുത്ത കണ്മണി. ഈ കൈകളെല്ലാം വാവയുടെ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന് ശ്വേതയുടെ നിറവേറിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ശിൽപ കുറിച്ചു. ഈ ചിത്രം ശില്പയാണ് ആദ്യം പങ്കുവെച്ചത്. ഈ കൈകളെല്ലാം ഞങ്ങളുടെ അടുത്ത ലിറ്റിൽ കോട്ടൺ കാൻഡിക്കുള്ള വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന ശില്പയുടെ ക്യാപ്ഷനും ആരാധകർ ഏറ്റെടുത്തു. തക്കിട്ടുവിന് ഒരു അനിയനോ അനിയത്തിയോ ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ.