മലയാളികൾക്ക് വളരെയധികം പ്രിയങ്കരിയായി മാറിയ ഒരു താരമാണ് അഭിരാമി സുരേഷ്. അമൃതയും അഭിരാമിയും ഏറെ പ്രശസ്തരായ ബിഗ് ബോസിലൂടെയാണ്. ഇവർക്ക് രണ്ടുപേർക്കും കൂടി അമൃതംഗമമായ എന്നൊരു ബാൻഡ് കൂടിയുണ്ട്. ഇവരുടെ ഗാനങ്ങളും എല്ലാം മലയാളികൾ സ്വീകരിക്കാറുണ്ട്. മലയാളികൾക്ക് ഏറെ സുപരിചിതരായ സഹോദരന്മാർ തന്നെയാണ് ഇവർ രണ്ടുപേരും. സഹോദരിമാർ ഇരുവരും ഒരുമിച്ച ബിഗ് ബോസിലും എത്തിയിരുന്നു. ഇവരുടെ സ്ക്രീൻ ജീവിതം പോലെ തന്നെ ഓഫ് സ്ക്രീൻ ജീവിതവും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന പ്രകൃതമാണ് അഭിരാമിയ്ക്ക് ഉള്ളത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ആരെങ്കിലും തങ്ങളെ ഉപദ്രവിച്ചാലോ വാക്കുകള് നോവിച്ചാലോ അഭിരാമി തിരിച്ചു പറയുകയും പ്രതികരിക്കുകയും ചെയ്യും. അമൃത ആയാൽ പോലും അമൃത പ്രതികരിച്ചില്ലെങ്കിലും അഭിരാമി പ്രതികരിക്കും. എന്നാൽ ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് ഈ കുടുംബത്തിൽ വന്ന് ചേർന്നിരിക്കുന്നത്. അഭിരാമി അങ്ങനെ മറ്റൊരു കാൽച്ചുവട് കൂടി വച്ചിരിക്കുകയാണ് എന്നുള്ള സന്തോഷമാണ് ഏറ്റവും സന്തോഷപൂർവ്വം താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒരു ചേച്ചി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു എന്നാണ് ഈ വിശേഷം പങ്കുവെച്ചുകൊണ്ട് അമൃത പറഞ്ഞിരിക്കുന്നത്.
പാട്ടിൻറെ ലോകത്ത് അല്ലാതെ മറ്റൊരു മേഖലയിലൂടെ കടന്നിരിക്കുകയാണ് അഭിരാമി. ഇപ്പോൾ സ്വന്തമായി ഒരു റസ്റ്റോറൻറ് ആണ് അഭിരാമി തുടങ്ങിയിരിക്കുന്നത്. കഫെ ഉട്ടോപ്പിയ എന്ന പേരുള്ള ഈ റസ്റ്റോറൻറ് എറണാകുളം പനങ്ങാട് വലിയപറമ്പിൽ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. വേമ്പനാട് കായലിന്റെ ഭംഗി ആസ്വദിച്ചു കഴിക്കാനും ബോട്ടിംഗ് പോകാനും നല്ലൊരു ടൂറിസ്റ്റ് പ്ലേസ് ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എല്ലാത്തിനും ഉള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ടെന്ന് ഇതിൻറെ ഇൻസ്റ്റഗ്രാം പേജിലൂടെ തന്നെ വ്യക്തമാകുന്നു. ഇന്നുമുതലാണ് റസ്റ്റോറൻറ് പ്രവർത്തന യോഗ്യമാകുന്നത്.
രാത്രി 12 മണി മുതൽ തുടങ്ങി ഉച്ചവരെ ആയിരിക്കും റസ്റ്റോറൻറ് പ്രവർത്തനത്തിൽ ഉണ്ടാവുക. ഉച്ചകഴിഞ്ഞ് രാത്രി വരെ ഇവിടെ പ്രവർത്തിക്കുന്നില്ല എന്നും ഇവരുടെ പേജിൽ പറയുന്നുണ്ട്. വേമ്പനാട് കായലിന്റെ ഭംഗി ആസ്വദിച്ചു കഴിക്കാൻ സാധിക്കുന്നത് തന്നെ വലിയ ഒരു ആംബിയൻസ് ഒരുക്കുന്നുവെന്നും ഇതിനോടകം തന്നെ നിരവധി താരങ്ങൾ ഇവിടെ വന്ന ആ സന്തോഷം കണ്ടെത്തിക്കഴിഞ്ഞുവെന്നും ഇവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ മനസ്സിലാക്കാൻ സാധിക്കും.